അതൊരു സീരിയസ് റിലേഷൻഷിപ്പായിരുന്നു; ജയറാമിനെ ഇന്നും അക്കാര്യത്തിൽ അഭിനന്ദിക്കുന്നു; സിദ്ദിഖ്

മലയാള സിനിമയിലെ പ്രിയപ്പെട്ട താര ദമ്പതികളാണ് ജയറാമും പാർവതിയും. ഇരുവരും തമ്മിലുള്ള പ്രണയവും വിവാഹവും വർഷങ്ങൾക്കിപ്പുറവും സിനിമാ ലോകത്തെ സംസാരമാണ്. ഏറെ സുഹൃത്തുക്കളുള്ള ജയറാമിന് ഇവരായിരുന്നു പ്രണയ കാലത്തെ വലിയ പിന്തുണ. പാർവതിയുടെ വീട്ടുകാരുടെ എതിർപ്പ് മറികടന്ന് വിവാഹം കഴിക്കാനായതും സുഹൃത്തുക്കളുടെ പിന്തുണയോടെ ആയിരുന്നു. ഇപ്പോഴിതാ ജയറാമിന്റെ പ്രണയകാലത്തെ പറ്റി ഫിൽമി ബീറ്റ് മലയാളത്തോട് സംസാരിക്കുകയാണ് നടൻ സിദ്ദിഖ്.

അന്നാണ് ജയറാം എന്നോട് ഇങ്ങനെയൊരു പ്രണയമുണ്ടെന്ന കാര്യം തുറന്ന് പറയുന്നത്

'ജയറാമുമായി വളരെ അടുപ്പമാണ്. അന്ന് ഞങ്ങളുടെയൊക്കെ തുടക്ക കാലഘട്ടമാണ്. പ്രാദേശിക വാർത്തകൾ എന്ന സിനിമയുടെ ഷൂട്ടിം​ഗ് സമയത്തായിരുന്നു ഇവർ തമ്മിലുള്ള ഒരു പ്രണയം മൊട്ടിടുന്നത്. അന്നാണ് ജയറാം എന്നോട് ഇങ്ങനെയൊരു പ്രണയമുണ്ടെന്ന കാര്യം തുറന്ന് പറയുന്നത്. ആ കുട്ടിക്കും ഇഷ്ടമാണെന്ന് പറഞ്ഞു. അതൊരു സീരിയസ് റിലേഷൻഷിപ്പായിരുന്നു'

ജയറാമിനെ ആ കാര്യത്തിൽ വളരെ അഭിനന്ദിക്കുന്നു

'രണ്ട് പേരും വളരെ ആത്മാർത്ഥമായി ഇഷ്ടപ്പെട്ടിരുന്നു. ഏറ്റവും സന്തോഷമുള്ള കാര്യം ഇന്നും ആ അടുപ്പം അവർ കാത്തു സൂക്ഷിക്കുന്നു എന്നുള്ളതാണ്. ആ ബന്ധം കൂടുതൽ കൂടുതൽ ദൃ‍ഡമായിട്ടേ ഉള്ളൂ. ജയറാമിനെ ആ കാര്യത്തിൽ വളരെ അഭിനന്ദിക്കുന്നു. ഏറ്റവും നല്ല ഫാമിലി മാനായി ഇന്നും ആ കുടുംബം മുന്നോട്ട് കൊണ്ടു പോവുന്നു'

പാർവതിയെ ഫോൺ ചെയ്യാൻ അമ്മ തടസ്സമായിരുന്നു

'പ്രണയകാലത്ത് അവർക്കായി ഒരുപാട് സഹായങ്ങൾ ചെയ്തിട്ടുണ്ട്. ജയറാമിന് പാർവതിയെ ഫോൺ ചെയ്യാൻ അമ്മ തടസ്സമായിരുന്നു. അപ്പോൾ ഞാൻ പാർവതിയെ ഫോണിൽ വിളിക്കും. എന്നിട്ട് ഫോൺ ജയറാമിന് കൈമാറും. ഒരു ഷൂട്ടിം​ഗ് ലൊക്കേഷനിൽ ചെന്നാൽ ഇപ്പോഴും ഞാനും ജയറാമും പരസ്പരം കളിയാക്കും. പക്ഷെ ഞങ്ങൾ രണ്ട് പേരും അത് എൻജോയ് ചെയ്യുന്നവരാണ്. ജയറാമിന് എല്ലാം പൊലിപ്പിച്ച് പറയുന്ന സ്വഭാവം ഉണ്ട്. ഈയടുത്ത് അവന്റെ മകൾ ചക്കിയും അക്കാര്യം പറഞ്ഞല്ലോ. അപ്പയാണോ പറഞ്ഞത് പുളുവായിരിക്കും എന്ന്'

കുറച്ച് കുറയ്ക്ക് ജയറാമേ എന്ന് പറയും

'ഞങ്ങളും ഇതും പോലെ ജയറാമിനെ കളിയാക്കും. ജയറാം എന്തെങ്കിലും ഒന്ന് പറഞ്ഞാൽ കുറച്ച് കുറയ്ക്ക് ജയറാമേ എന്ന് പറയും. മകൾ എന്ന സിനിമയുടെ ഷൂട്ടിം​ഗ് സമയത്തും ഇങ്ങനെയുള്ള കളിയാക്കലുകൾ അങ്ങോട്ടും ഇങ്ങോട്ടും ചെയ്യുമായിരുന്നു,' സിദ്ദിഖ് പറഞ്ഞു. സിദ്ദിഖ് പ്രധാന വേഷത്തിലെത്തുന്ന പീസ് എന്ന സിനിമ റിലീസ് ചെയ്യാനിരിക്കുകയാണ്. നവാ​ഗതനായ കെ സൻഹീർ ആണ് സിനിമ സംവിധാനം ചെയ്തത്. സിനിമയുമായി ബന്ധപ്പെട്ട പ്രൊമോഷൻ പരിപാടികളിൽ പങ്കെടുത്ത് വരികയാണ് സിദ്ദിഖ്

Read more about: jayaram siddique
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X