'ഇത്രയും നല്ല വാപ്പയെയും ഇക്കയെയും കിട്ടിയ സാപ്പി ഭാഗ്യവാൻ'; മകന്റെ പിറന്നാൾ ​ഗംഭീരമാക്കി സിദ്ദീഖും കുടുംബവും!

വ്യത്യസ്തമാർന്ന നിരവധി കഥാപാത്രങ്ങളിലൂടെ മലയാളി മനസുകളിൽ ഇടം നേടിയ താരമാണ് സിദ്ദീഖ്. ഹാസ്യവേഷങ്ങളിലൂടെ നമ്മെ പൊട്ടിച്ചിരിപ്പിച്ചും വില്ലൻ വേഷങ്ങളിലൂടെ നമ്മെ ഞെട്ടിച്ചും സഹനടൻ വേഷങ്ങളിലൂടെ ഹൃദയം കവർന്നും തന്റേതായ കഴിവിലൂടെ മലയാള സിനിമയിൽ ഇടം നേടിയ വ്യക്തി കൂടെയാണ് അദ്ദേഹം. ഹാസ്യമായാലും വില്ലൻ കഥാപാത്രമായാലും സഹനടനായാലും മികവേറിയ അഭിനയ ശൈലിയിലൂടെ കാണികളെ അമ്പരിപ്പിക്കുന്ന ഒരു അതുല്യ കലാകാരനാണ് സിദ്ദീഖ്.

സിദ്ദീഖ് ഇല്ലാത്ത മലയാള സിനിമയെ കുറിച്ച് മലയാളികൾക്ക് ചിന്തിക്കാൻ കൂടിയാവില്ല. ഈയിടെയായി ഒരുപാട് സന്മനസുള്ള അച്ഛൻ കഥാപാത്രങ്ങളും മികവുറ്റ സഹനടൻ റോളുകളും സിദ്ദീഖ് ചെയ്യുന്നുണ്ട്. വേഴ്സറ്റാലിറ്റി എന്നതിനെ കുറിച്ച് പറയുമ്പോൾ സിദ്ദീഖിന്റെ പേരാണ് മലയാളികളായ സിനിമാപ്രേമികൾ ഏറെയും പറയാറുള്ളത്. നായകവേഷം ചെയ്യുക എന്നതല്ല നല്ല കഥാപാത്രങ്ങൾ ചെയ്ത് ശ്രദ്ധിക്കപ്പെടുക എന്നതാണ് സിദ്ദീഖ് ലക്ഷ്യം വെക്കുന്നത്.

 Siddique

സിദ്ദീഖിന് മൂന്ന് മക്കളാണുള്ളത്. അതിൽ മൂത്ത മകൻ ഷഹീൻ സിദ്ദീഖ് പിതാവിന്റെ പാത പിന്തുടർന്ന് സിനിമയിൽ എത്തി കഴിഞ്ഞു. നായകനായും സഹനടനായുമെല്ലാം ചില സിനിമകളിൽ ഷഹീൻ അഭിനയിക്കുകയും ചെയ്തു. ഇപ്പോഴിതാ ഷഹീന്റെ സഹോദരൻ സാപ്പിയുടെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ഒരു സ്പെഷ്യൽ ചൈൽഡാണ് സാപ്പി.

ഷഹീന്റെ സോഷ്യൽമീഡിയ പേജുവഴിയാണ് സാപ്പിയുടെ വിശേഷങ്ങൾ സിദ്ദീഖ് കുടുംബത്തിന്റെ ആരാധകർ അറിയാറുള്ളത്. സാപ്പിയുടെ പിറന്നാൾ കുടുംബസമേതം ആഘോഷമാക്കിയതിന്റെ വീഡിയോയും ചിത്രങ്ങളും മനോഹരമായ കുറിപ്പോടെ പങ്കിട്ടതും ഷഹീൻ തന്നെയാണ്. കസാവ റെസ്റ്റോറന്റിലായിരുന്നു പിറന്നാൾ ആഘോഷം.

ഓരോ ദിവസം ചെല്ലുന്തോറും ചെറുപ്പമാകുന്ന സാപ്പിക്ക് പിറന്നാൾ ആശംസകൾ എന്നാണ് പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കിട്ട് ഷഹീൻ കുറിച്ചത്. സാപ്പി സന്തോഷത്തോടെ കേക്ക് മുറിക്കുന്നതും സിദ്ദീഖും മറ്റ് കുടുംബാം​ഗങ്ങളും മധുരം സാപ്പിക്ക് വായിൽ വെച്ച് നൽകുന്നതും വീഡിയോയിൽ കാണാം. സിദ്ദീഖ് കുടുംബത്തിന്റെ ആരാധകരും സിനിമാപ്രേമികളും എല്ലാം സാപ്പിക്ക് പിറന്നാൾ ആശംസിച്ച് എത്തി.

ഇത്രയും നല്ല വാപ്പയെയും ഇക്കയെയും കിട്ടിയ സാപ്പി ഭാഗ്യവാനാണ് എന്നാണ് ഒരു ആരാധകൻ കുറിച്ചത്. സ്പെഷ്യൽ ചൈൽഡായ സാപ്പിയെ സിദ്ദീഖും മകൻ ഷഹീനും ഭാര്യ അമൃതയും എല്ലാം കൊച്ചുകുട്ടിയെപ്പോലെയാണ് സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്നത്. ഷഹീനും സാപ്പിക്കും ഒരു സഹോദരി കൂടിയുണ്ട്.

Siddique

ഷഹീന്റെയും അമൃതയുടെയും വിവാഹം മാസങ്ങൾക്ക് മുമ്പാണ് ആഘോഷമായി നടന്നത്. ചടങ്ങിൽ തിളങ്ങിയതും സാപ്പി തന്നെയായി​രുന്നു. കുഞ്ഞ് അനിയന്റെ കൈ കോർത്ത് പിടിച്ചാണ് ഷഹീനും അമൃതയും വിവാഹ ചടങ്ങിൽ ഉടനീളം വേദിയിൽ നിന്നത്. ഷഹീന്റെ വിവാഹത്തിന് മുമ്പ് വരെ സാപ്പിയെ പൊതുഇടങ്ങളില്‍ സിദ്ദീഖ് കൊണ്ട് വരികയോ മകനെക്കുറിച്ച് സംസാരിക്കുകയോ ചെയ്തിട്ടില്ല.

അടുത്ത സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും മാത്രമായിരുന്നു ഈ മകനെക്കുറിച്ച് അറിയുമായിരുന്നത്. ഭിന്നശേഷിക്കാരനായ മകന് സമൂഹത്തിന്റെ സഹതാപം വേണ്ടെന്ന തീരുമാനത്തെ തുടര്‍ന്ന് തന്റെ മകന് സാധാരണ ജീവിതം നൽകാനുമായിരുന്നു താരം മകനെ എല്ലാത്തില്‍ നിന്നും മാറ്റി നിര്‍ത്തിയത്. തന്റെ വ്യക്തി ജീവിതത്തെക്കുറിച്ചോ കുടുംബത്തെക്കുറിച്ചോ സിദ്ദീഖ് അഭിമുഖങ്ങളിലും മറ്റും അധികം തുറന്ന് സംസാരിക്കാറില്ല.

സിദ്ദീഖിന്റെ ആദ്യ വിവാഹത്തിലെ മക്കളാണ് ഷഹീനും അനുജനും. ഷഹീന്റെ ഏത് സന്തോഷവും ആഘോഷിക്കുന്നത് സാപ്പിക്കൊപ്പമാണ്. പത്തേമാരിയെന്ന ചിത്രത്തിലൂടെയായിരുന്നു ഷഹീന്റെ സിനിമാ അരങ്ങേറ്റം. കസബ, ടേക്ക് ഓഫ്, ഒരു കുട്ടനാടന്‍ വ്‌ളോഗ്, വിജയ് സൂപ്പറും പൗര്‍ണമിയും തുടങ്ങിയ ചിത്രങ്ങളിലും ഷഹീന്‍ അഭിനയിച്ചു.

തുടര്‍ന്ന്, കസബ, ടേക്ക് ഓഫ്, ഒരു കുട്ടനാടന്‍ ബ്ലോഗ്, വിജയ് സൂപ്പറും പൗര്‍ണമിയും, മിസ്റ്റര്‍ ആന്‍ഡ് മിസിസ് റൗഡി, എന്നിങ്ങനെ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് ഷഹീന്‍. ക്രിസ്റ്റഫർ, ഷഫീക്കിന്റെ സന്തോഷം എന്നിവയാണ് ഷഹീന്റേതായി ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ സിനിമകൾ.

More from Filmibeat

Read more about: siddique
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X