'ആസിഫ് സെറ്റിൽ വന്ന് ഹ​ഗ് ചെയ്ത് പറയുമ്പോഴാണ് ഷഹീൻ പറഞ്ഞ കാര്യം ഞാനും അറിയുന്നത്'; സിദ്ദീഖ്

ഒരു കാലത്ത് നായകനായി തിളങ്ങുകയും പിന്നീട് സഹനടൻ, വില്ലൻ തുടങ്ങി വിവിധ പകർന്നാട്ടങ്ങൾ നടത്തുകയും ചെയ്ത ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്ന നടനാണ് സിദ്ദീഖ്. വർഷങ്ങളായി മലയാള സിനിമയുടെ ഭാ​ഗമാണെങ്കിലും അദ്ദേഹത്തെ സ്ക്രീനിൽ കാണുന്നതും പ്രകടനങ്ങൾ ആസ്വദിക്കുന്നതും പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്.

പ്രായത്തിനും അപ്പുറം നിൽക്കുന്ന ഒരുപിടി കഥാപാത്രങ്ങൾ പക്വതയോടെ സിദ്ദീഖ് അവതരിപ്പിച്ച് കഴിഞ്ഞു. ഏറ്റവും പുതുതായി സിദ്ദീഖ് അഭിനയിച്ച് റിലീസിനെത്തിയ സിനിമ മഹാവീര്യർ ആയിരുന്നു.

ചിത്രത്തിൽ ജഡ്ജിന്റെ വേഷം സിദ്ദീഖ് ​ഗംഭീരമാക്കിയെന്നാണ് സിനിമ കണ്ടവരെല്ലാം ഒന്നടങ്കം പറയുന്നത്. സിദ്ദീഖിനെപ്പോലെ തന്നെ മകൻ ഷഹീൻ സിദ്ദീഖും സിനിമയിൽ അഭിനയിച്ച് തുടങ്ങിയിട്ടുണ്ട്. ഒരിക്കൽ ഒരു അഭിമുഖത്തിൽ ഷഹീൻ പറഞ്ഞ ചില വാക്കുകൾ വൈറലായിരുന്നു.

സിനിമയിൽ അഭിനയിക്കാൻ താൽപര്യം പ്രകടപ്പിച്ചപ്പോൾ ഉപ്പ സിദ്ദീഖ് നൽകിയ ഉപദേശമെന്താണെന്നായിരുന്നു അവതാരകൻ ഷഹീനോട് ചോദിച്ചത്. അതിന് ഷഹീൻ നൽകിയ മറുപടി ആസിഫ് അലിയെപ്പോലെ അഭിനയിക്കാൻ പഠിക്കാനാണ് പറഞ്ഞത് എന്നായിരുന്നു.

ആസിഫ് പറഞ്ഞപ്പോഴാണ് കാര്യം അറിഞ്ഞത്

ഷഹീൻ പറ‍ഞ്ഞ ഇക്കാര്യം സിനിമാപ്രവർത്തകർക്കിടയിലും ചർച്ചയായിരുന്നു. സംഭവം അറിഞ്ഞശേഷം ആസിഫിനെ കണ്ടപ്പോൾ ആസിഫ് പ്രതികരിച്ചത് എങ്ങനെയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ സിദ്ദീഖ്.

'എന്റെ മക്കളും സിനിമയിലേക്ക് വരണമെന്നത് എന്റെ ആ​ഗ്രഹമായിരുന്നു. പക്ഷെ ഞാൻ നിർബന്ധിച്ചിരുന്നില്ല. കാരണം അവർക്ക് അവരുടേതായ താൽപര്യങ്ങൾ ഉണ്ടാകുമല്ലോ. ഷഹീനും ആദ്യം സിനിമ താൽപര്യമില്ലായിരുന്നു.'

'പിന്നീട് പുറത്തൊക്കെ പോയി പഠിച്ച് വന്നശേഷമാണ് അവന് സിനിമയിൽ അഭിനയിക്കണമെന്ന് തോന്നി തുടങ്ങുന്നതും പത്തേമാരിയിൽ ഭാ​ഗമാകുന്നതും.'

ഷഹീൻ അഭിമുഖത്തിൽ പറയുമെന്ന് കരുതിയില്ല

'എനിക്ക് അറിയാവുന്ന ഒരു മേഖല സിനിമയാണ്. അവർ മറ്റ് മേഖലകളിലേക്ക് പോയാൽ എനിക്ക് മക്കളെ ​ഗൈഡ് ചെയ്യാൻ പറ്റില്ല. പക്ഷെ സിനിമയിലാണെങ്കിൽ എനിക്ക് അവരെ ​ഗൈഡ് ചെയ്യാൻ സാധിക്കും.'

'ഷഹീനുമായി ‌മുമ്പ് എപ്പോഴോ സംസാരിച്ചപ്പോഴാണ് ആസിഫ് അലിയെപ്പോലെ അഭിനയിക്കാൻ പഠിക്കണമെന്ന് ഞാൻ അവനോട് പറഞ്ഞത്. അത് അവൻ പിന്നീട് അഭിമുഖത്തിൽ പറഞ്ഞതൊന്നും ഞാൻ അറിഞ്ഞിരുന്നില്ല.'

'ഒരു ദിവസം സെറ്റിലേക്ക് ആസിഫ് അലി വന്നപ്പോൾ സന്തോഷത്തോടെ വന്ന് കെട്ടിപിടിച്ച് ഈ സംഭവത്തെ കുറിച്ച് പറഞ്ഞപ്പോഴാണ് ഞാനും അറിയുന്നത്.'

ആസിഫിന്റെ അഭിനയം ഇഷ്ടമാണ്

'ഇക്കാ... എനിക്ക് ഒരുപാട് കോൾസ് വരുന്നുണ്ട്. സിദ്ദീഖ് സാർ മകനോട് നിന്നെ കണ്ടുപഠിക്കാനാണ് പറഞ്ഞിരിക്കുന്നത് എന്നൊക്കെ പറഞ്ഞ്. എനിക്ക് ഇപ്പോൾ നല്ല മൈലേജാണ്. എന്നൊക്കെ പറഞ്ഞ് അവൻ വലിയ സന്തോഷത്തിലായിരുന്നു. അപ്പോഴാണ് ഷഹീൻ അഭിമുഖത്തിൽ ഇക്കാര്യം പറഞ്ഞത് ഞാൻ അറിയുന്നത്.'

'ആസിഫ് അലി നമുക്ക് ചുറ്റുമുള്ള ആളുകൾ സ്വഭാവികമായി പെരുമാറുന്നപോലെയാണ് അഭിനയിക്കുക. എനിക്കൊന്നും അങ്ങനെ സാധിക്കാറില്ല.'

'അത് അവന്റെ കഥാപാത്രങ്ങൾക്കും ഒരുപാട് ​ഗുണം ചെയ്യുന്നുണ്ട്. അതുകൊണ്ടാണ് ഞാൻ ഷഹീനോട് ഇങ്ങനെ ആസിഫിനെ കുറിച്ച് സംസാരിച്ചത്' സിദ്ദീഖ് പറഞ്ഞു.

Recommended Video

ലുലുവിൽ അഴിഞാട്ടവുമായി ആസിഫ് കൂട്ടിന് നിവിനും | Mahaveeryar Team at Trivandrum |*Entertainment
മഹാവീര്യരിലും സിദ്ദീഖിനൊപ്പം ആസിഫ് അലി അഭിനയിച്ചിട്ടുണ്ട്

മഹാവീര്യരിലും സിദ്ദീഖിനൊപ്പം ആസിഫ് അലി അഭിനയിച്ചിട്ടുണ്ട്. ചെറിയ കാലത്തിനിടയിൽ‌ ആസിഫിന് നിരവധി വ്യത്യസ്ത കഥാപാത്രങ്ങൾ ചെയ്യാൻ സാധിച്ചിട്ടുണ്ട്. അടുത്തിടെയാണ് ഷഹീൻ സിദ്ദീഖ് വിവാഹിതനായത്. മലയാള സിനിമമൊത്തം ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു.

അച്ഛാദിന്‍, കസബ, ടേക്ക് ഓഫ്, ഒരു കുട്ടനാടന്‍ വ്ലോ​ഗ്, ദിവാന്‍ജിമൂല ഗ്രാന്‍ഡ് പ്രിക്‌സ്, വിജയ് സൂപ്പറും പൗര്‍ണ്ണമിയും, മിസ്റ്റര്‍ ആന്‍ഡ് മിസിസ്, അമ്പലമുക്കിലെ വിശേഷങ്ങള്‍ എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ ഷഹീൻ അഭിനയിച്ചിട്ടുണ്ട്.

അടുത്തിടെ ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പുറത്തിറങ്ങിയ ദുല്‍ഖര്‍ ചിത്രം സല്യൂട്ടിലും ഷഹീന്‍ ഒരു പ്രധാന വേഷം അവതരിപ്പിച്ചിരുന്നു. ഉണ്ണി മുകുന്ദന്‍ നിര്‍മ്മിക്കുന്ന ഷെഫീഖിന്റെ സന്തോഷം എന്ന പുതിയ ചിത്രത്തിലാണ് ഷഹീന്‍ ഇപ്പോള്‍ അഭിനയിക്കുന്നത്.

Read more about: siddique
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X