'ഒറിജിനൽ വാക്കത്തി വെച്ചാണ് വെട്ടിയത്, അന്നത്തെ സംഭവം ജയറാം ചെയ്ത ദ്രോഹങ്ങളിൽ ഒന്ന് മാത്രം'; സിദ്ദിഖ്

മലയാളത്തിലെ അണ്ടർ റേറ്റഡായ നടന്മാരിൽ മുന്നിൽ നിൽക്കുന്നത് നടൻ സിദ്ദിഖാണെന്ന അഭിപ്രായമുള്ളവരാണ് മലയാള സിനിമാപ്രേമികളിൽ ഏറെയും. വ്യത്യസ്തയാർന്ന ഒരുപാട് കഥാപാത്രങ്ങൾ ചെയ്തിട്ടും മുൻനിര നടന്മാർക്ക് ലഭിക്കുന്ന വലിയ പുരസ്‌കാരങ്ങളോ അം​ഗീകാരങ്ങളോ ഒന്നും സിദ്ദിഖിന് ഇതുവരെ ലഭിച്ചിട്ടില്ല.

കഥാപാത്രങ്ങൾക് അനുസരിച്ച് ഭാവാഭിനയത്തോടൊപ്പം ശരീരം എടുത്ത് അഴിഞ്ഞാടിയും ഒതുക്കം നിലനിർത്തിയുമൊക്കെ അഭിനയിക്കാൻ മോഹൻലാലിനെ കഴിഞ്ഞെ ആരും ഉള്ളൂ.

പിന്നെ ഈ വിഭാ​ഗത്തിൽ ത്രസിപ്പിച്ചിട്ടുള്ളത് നെടുമുടി വേണു, ജഗതി, കുതിരവട്ടം പപ്പു, ഫഹദ് തുടങ്ങി ഒരുപിടി നടന്മാർ മാത്രം. ഇവരുടെ ആ നിരയിൽ ചേർത്ത് വായിക്കാൻ സാധിക്കുന്ന ഒരു പേരാണ് സിദ്ദിഖിന്റേത്. വോയിസ് മോഡുലേഷനിലും ഭാവത്തിലും മൂവ്മെന്റ്സിലും വസ്തുക്കൾ ഉപയോ​ഗിച്ച് അഭിനയിക്കുന്നതിലുമൊക്കെ സിദ്ദിഖ് എന്ന നടന്റെ കഴിവ് അപാരമാണ്.

മാത്രമല്ല നായക കഥാപാത്രത്തിന് ചുറ്റുമുള്ള ഏത് റോളും അയാൾ അനായാസം കൈകാര്യം ചെയ്യുകയും ചെയ്യും.

ഒറിജിനൽ വാക്കത്തി വെച്ചാണ് വെട്ടിയത്

ചോട്ടാ മുംബൈ, വെള്ളിമൂങ്ങ, ആന്മരിയ കലിപ്പിലാണ്, സൺ‌ഡെ ഹോളിഡെ, കോടതി സമക്ഷം ബാലൻപിള്ള, ഇട്ടിമാണി, അനുഗ്രഹീതൻ ആന്റണി തുടങ്ങിയ സിനിമകൾ അവയിൽ ചില ഉദാഹരണങ്ങൾ മാത്രം.

ഏറ്റവും പുതിയതായി തിയേറ്ററുകളിലെത്തിയ സിദ്ദിഖ് ചിത്രം എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത മഹാവീര്യർ ആണ്. നിവിൻ പോളിയും ആസിഫ് അലിയും കേന്ദ്രകഥാപാത്രങ്ങളായ സിനിമയിൽ ജഡ്ജിന്റെ വേഷത്തിലാണ് സിദ്ദിഖ് അഭിനയിച്ചത്. സിനിമയെപ്പോലെ തന്നെ ചിത്രത്തിലെ സിദ്ദിഖിന്റെ പ്രകടനവും ഏറെ പ്രശംസിക്കപ്പെടുന്നുണ്ട്.

ഇപ്പോൾ ഇതുവരെയുള്ള സിനിമാ ജീവിതത്തെ കുറിച്ചുള്ള അനുഭവങ്ങൾ ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് സിദ്ദിഖ്.

അന്നത്തെ സംഭവം ജയറാം ചെയ്ത ദ്രോഹങ്ങളിൽ ഒന്ന് മാത്രം

'എബ്രിഡ് ഷൈൻ ഞാനും നാളുകളായി പരിചയമുള്ളവരാണ്. വീട്ടിൽ വരികയും സംസാരിക്കുകയും സിനിമയെ കുറിച്ച് ഡിസ്കസ് ചെയ്യുകയുമെല്ലാം ചെയ്യാറുണ്ട്. അത്തരത്തിൽ ഒരിക്കൽ സംസാരിക്കവെയാണ് മഹാവീര്യരെ കുറിച്ച് പറഞ്ഞത്.'

'അന്ന് എബ്രിഡ് ഷൈൻ കഥ പറഞ്ഞപ്പോൾ‌ തന്നെ ഒരുപാട് ഞാൻ ചിരിച്ചു. പിന്നെ ജഡ്ജിന്റെ വേഷം ഇതുവരെ ചെയ്തിട്ടില്ല. അങ്ങനെ ചില കാരണങ്ങളാണ് ആ സിനിമ ചെയ്യാൻ എന്നെ പ്രേരിപ്പിച്ചത്. ഇത്രത്തോളം പ്രാധാന്യം ജഡ്ജിന് ആ സിനിമയിലുണ്ടെന്ന് അറിയില്ലായിരുന്നു.'

'മഹാവീര്യർ കണ്ടിട്ട് സിനിമാ മേഖലയിലെ നിരവധി പേർ അഭിനന്ദിക്കാനും സന്തോഷം അറിയിക്കാനും വിളിച്ചിരുന്നു. പ്രശംസ ഞാൻ വെറുതെ കേട്ട് കളയും ഉള്ളിലേക്ക് എടുക്കാറില്ല.'

പ്രശംസിക്കപ്പെടുമ്പോൾ മതിമറക്കാതിരിക്കാൻ ശ്രദ്ധിക്കും

'ആ സമയത്ത് വിമർശനം കേൾക്കും. പ്രശംസിക്കപ്പെടുമ്പോൾ മതിമറക്കാതിരിക്കാൻ ശ്രദ്ധിക്കാറുണ്ട്. പ്രിവ്യു ഷോകൾ അഭിനേതാക്കൾക്ക് വേണ്ടി വെക്കുമ്പോൾ മാത്രമാണ് ഞാൻ എന്റെ സിനിമ തിയേറ്ററിൽ പോയി കാണുന്നത്.'

'അല്ലാതെ പ്രേക്ഷകർക്കൊപ്പം കാണാൻ എനിക്ക് ഇഷ്ടമല്ല. ഇൻ ഹരിഹർ ന​ഗർ ചെയ്യുമ്പോൾ സിനിമയിൽ ക്ലച്ച് പിടിച്ച് തുടങ്ങിയതെ ഉണ്ടായിരുന്നുള്ളു.'

'അതുകൊണ്ട് തന്നെ മാക്സിമം ഇട്ട് പൊർ‌ഫോം ചെയ്തിരുന്നു. ഫിലോമിന ചേച്ചി വെട്ടാൻ ഓടിച്ചത് ഒറിജിനൽ വാക്കത്തികൊണ്ടാണ്. വെട്ട് കൊണ്ടാലും വേണ്ടില്ല. നന്നയി അഭിനയിക്കണം എന്ന് മാത്രമെ ചിന്തിച്ചിരുന്നുള്ളു. ജയറാം പലപ്പോഴും എന്നെ ദ്രോഹിക്കും.'

Recommended Video

Dr. Robin Taking Selfie: കാണാൻ വന്ന എല്ലാവരോടൊപ്പവും സെൽഫി എടുത്ത് റോബിൻ | *Celebrity
നന്നായി പെർഫോം ചെയ്താലെ പിടിച്ച് നിൽക്കാൻ പറ്റു

'ഒരു ദിവസം അവനൊപ്പം യാത്ര ചെയ്യുമ്പോൾ എനിക്ക് ടോയ്ലറ്റിൽ‌ പോകാൻ തോന്നി. അങ്ങനെ ഞങ്ങൾ ഒരു വിടീന് മുമ്പിൽ വണ്ടി നിർത്തി. അവിടെ ചെന്നപ്പോൾ മുഴുവൻ സ്ത്രീകൾ മാത്രം. ഉടനെ ജയറാം അവരോട് പറഞ്ഞു. ഇവനൊന്ന് കക്കൂസിൽ പോണമെന്ന്.'

'അന്ന് അവിടെ കൂടിനിന്നവരെല്ലാം ചിരിയും കളിയാക്കുമായിരുന്നു. അത് അവൻ എന്നോട് ചെയ്ത ദ്രോഹങ്ങളിൽ ഒന്ന് മാത്രം. ജയറാം എന്റെ നല്ല സുഹൃത്താണ്.'

'അവനോട് ആളുകൾ സിനിമാമേഖലയിലെ സുഹൃത്താരാണ് എന്ന് ചോദിച്ചാൽ അവൻ എന്റെ പേരാണ് പറയാറുള്ളത്. അതിൽ പലർക്കും പരിഭവമുണ്ട്' സിദ്ദിഖ് പറഞ്ഞു.

Read more about: siddique
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X