For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'മമ്മൂക്കയോട് തമാശ പറയില്ല, ഇക്കയുടെ ഭാര്യയോട് പറയും, ചാൻസ് ചോദിച്ചപ്പോൾ ആരും ഇൻസൾട്ട് ചെയ്തില്ല'; സിദ്ദിഖ്

  |

  മലയാളത്തിലെ എണ്ണംപറഞ്ഞ നടനാണ് സിദ്ദിഖ്. വേറിട്ട ഭാവം കൊണ്ടും രൂപം കൊണ്ടും അഭിനയത്തികവ് കാട്ടിയ നടന്‍. കഴിഞ്ഞ മുപ്പത്‌ വർഷത്തിന് മുകളിലായി മലയാള സിനിമയിൽ സജീവമായുള്ള നടനാണ് സിദ്ദിഖ്‌.

  മലയാള സിനിമയിൽ സ്വന്തമായൊരു മേൽവിലാസമുണ്ടാക്കിയ നടൻ. സ്വഭാവ നടനായും വില്ലനായും ഹാസ്യ നടനായും അദ്ദേഹം മലയാളി പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്‌. എതൊരു കഥാപാത്രവും അനായാസം അവതരിപ്പിക്കാൻ കഴിവുള്ള ചുരുക്കം ചില നടന്മാരുടെ പട്ടിക തയ്യാറാക്കിയാൽ അതിൽ സിദ്ദിഖുമുണ്ടാകും.

  'ആ ഒരു കോടി കുഞ്ചാക്കോ ബോബന് അവകാശപ്പെട്ടത്, അപകടത്തിന് ശേഷം കുറ്റബോധമായിരുന്നു'; സിദ്ധാർഥ് ഭരതൻ!

  തുടക്ക കാലങ്ങളിൽ ചെറിയ വേഷങ്ങളും പിന്നീട്‌ ഹാസ്യ കഥാപാത്രങ്ങളും ചെയ്തുകൊണ്ടിരുന്ന സിദ്ദിഖ്‌ ഒരിടവേളയ്ക്ക്‌ ശേഷം വില്ലൻ വേഷങ്ങളിൽ മാത്രം ഒതുങ്ങി നിന്നു. 2000ത്തിന്റെ തുടക്ക കാലത്ത്‌ അദ്ദേഹം സ്വഭാവ നടനായും ഹാസ്യ നടനായും നമ്മെ വിസ്മയിപ്പിച്ചിട്ടുണ്ട്‌.

  ഇൻ ഹരിഹർ‌ ന​ഗർ എന്ന ചിത്രമാണ് താരത്തിന് നടനെന്ന നിലയിൽ ബ്രേക്ക് നൽകിയത്. അത് കഴിഞ്ഞ് ഗോഡ്ഫാദർ, മാന്ത്രികച്ചെപ്പ് എന്നിങ്ങനെ കുറെ അധികം സിനിമകളിൽ അഭിനയിച്ചു.

  'അബ്രാം ആര്യൻ ഖാന്റെ മകൻ, പുറത്തറിയാതിരിക്കാൻ ഷാരൂഖ് സ്വന്തം മകനാക്കി'; താരകുടുംബത്തെ അസ്വസ്ഥമാക്കിയ ​ഗോസിപ്പ്

  250ൽപരം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ഇദ്ദേഹത്തിന് കേരള സ്റ്റേറ്റ് അവാർഡ്, ഫിലിം ക്രിട്ടിക്സ് അവാർഡ്, നന്തി അവാർഡ്, ഏഷ്യാനെറ്റ് അവാർഡ് എന്നിങ്ങനെ നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. അവതാരകനായും ഒരു കാലത്ത് സിദ്ദിഖ് സജീവമായിരുന്നു.

  സിംഫണി, സമാഗമം, സല്ലാപം എന്നിങ്ങനെ കുറെ പരിപാടികളിൽ ഇദ്ദേഹം ഹോസ്റ്റായി പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ സ്ത്രീ, വാവ എന്നിങ്ങനെ കുറെ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

  തനിക്കൊപ്പം സിനിമയിലെത്തിയ പലരും ഫീൽഡിൽ പിടിച്ച് നിൽക്കാൻ പാടുപെട്ടപ്പോഴും സിദ്ദിഖ് ഇന്നും മലയാള സിനിമയിലെ ഒഴിവാക്കാനാവാത്ത സാന്നിധ്യമായി ഒരേ നിൽപ്പാണ്.

  പുതിയ ആളുകളുടെ തള്ളിക്കയറ്റം ഉണ്ടായിട്ടും ആ സ്ഥാനത്തിന് ഇളക്കം തട്ടാത്തത് സിദ്ദിഖ് അത്രമേൽ അപ്ഡേറ്റഡ് ആയതിനാലാണ്. പീസ് എന്ന സിനിമയാണ് സിദ്ദീഖിന്റേതായി റിലീസിന് തയ്യാറെടുക്കുന്ന ഏറ്റവും പുതിയ സിനിമ.

  ഓഗസ്റ്റ് 19ന് റിലീസ് ചെയ്യുന്ന പീസ്‌ എന്ന ചിത്രത്തിൽ അനിൽ നെടുമങ്ങാട്, ജോജു ജോർജ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളാകുന്നത്. പീസ് സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സിദ്ദിഖ് ഫിലിമി ബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖമാണ് ഇപ്പോൾ വൈലാകുന്നത്.

  'ഒരു സിനിമ ചെയ്ത് കഴിഞ്ഞാൽ പൊതുവെ അവകാശ വാദങ്ങൾ ഉന്നയിക്കാൻ താൽപര്യമില്ല. കഥാപാത്രം നന്നാക്കുക എന്നത് മാത്രമാണ് എനിക്ക് ചെയ്യാൻ പറ്റുന്ന ഒരു കാര്യം.'

  'മുമ്പ് ചെയ്തിട്ടുള്ള കഥാപാത്രങ്ങളിൽ നിന്നും ഏറെ വ്യത്യസ്തമാണ് പീസിലെ കഥാപാത്രം. ചാൻസ് ചോദിക്കാറുണ്ട്. അങ്ങനെ ചെയ്യുന്നതിൽ തെറ്റ് തോന്നിയിട്ടില്ല. ഒരു പ്രോഡക്ട് പോലും അതിന്റെ മാർക്കറ്റിങിനുള്ള ആളുകളുടെ കൈയ്യിൽ കൊടുത്തിട്ടല്ലേ അത് വിൽക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത്.'

  'അത് പോലെ തന്നെയാണ് സിനിമയിൽ എത്തുമ്പോൾ ചാൻസ് ചോദിക്കുന്നുവെന്നതും. ചാൻസ് ചോദിച്ച് ചെന്നിട്ട് ഇതുവരെ ആരും കളിയാക്കി വിട്ടിട്ടില്ല. അതുകൊണ്ട് തന്നെ എന്റെ അടുത്ത് എത്തുന്നവരേയും പരമാവധി സഹായിക്കാനും വിഷമിപ്പിക്കാതിരിക്കാനും ശ്രമിക്കാറുണ്ട്.'

  'എന്തെങ്കിലും ഒരു വിഷമം വന്നാലോ പീസ് നഷ്ടപ്പെടുന്നപോലെ തോന്നിയാലോ ആദ്യം വിളിക്കുന്നത് സത്യൻ അന്തിക്കാടിനെയാണ്. ഞങ്ങൾ ഒരുമിച്ച് വളരെ കുറച്ച് സിനിമകൾ മാത്രമെ ചെയ്തിട്ടുള്ളൂവെങ്കിലും നല്ല ആത്മബന്ധമുണ്ട്.'

  അദ്ദേഹം പെട്ടന്ന് സെലൂഷൻസ് പറഞ്ഞ് തരാറുമുണ്ട്. മോഹൻലാലിനൊപ്പം അഭിനയിക്കുമ്പോൾ അദ്ദേഹം നമ്മളെ വളരെ കൂളാക്കി വെക്കും. മമ്മൂക്കയോട് ഞാൻ തമാശകൾ പറയുന്നത് കുറവാണ്. അതിലും കൂടുതൽ അദ്ദേഹത്തിന്റെ ഭാര്യ ഇത്തയുമായിട്ടാണ് തമാശകൾ കൂടുതൽ പറയാറുള്ളത്' സിദ്ദിഖ് പറയുന്നു.

  Read more about: siddique
  English summary
  actor Siddique open up about his latest movie peace and shooting experience
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X