മമ്മൂക്ക പറഞ്ഞിട്ട് ഞാനൊരു കാര്യം മാത്രം അനുസരിച്ചില്ല; സഹോദരതുല്യനായി കാണുന്ന നടനെ കുറിച്ച് സിദ്ധിഖ്

നായകന്‍, വില്ലന്‍, കോമേഡിയന്‍ എന്ന് വേണ്ട ഏത് വേഷവും മനോഹരമായി അവതരിപ്പിക്കാറുള്ള നടനാണ് സിദ്ധിഖ്. കൈയ്യില്‍ കിട്ടുന്നതൊക്കെ തന്റേതായ ശൈലിയില്‍ അവതരിപ്പിച്ച് സിദ്ധിഖ് ഇപ്പോഴും പ്രേക്ഷകരുടെ പ്രിയങ്കരനായി തുടരുന്നു. അതേ സമയം തന്റെ ജീവിതത്തിലെ ഏറ്റവും നല്ല സുഹൃത്തുക്കള്‍ സിനിമയില്‍ നിന്ന് തന്നെ ഉണ്ടെന്നും നടന്‍ പറഞ്ഞിരുന്നു.

പണ്ട് മുതലേ ഏറ്റവും നല്ല സുഹൃത്തുക്കളില്‍ ഒരാള്‍ ജയറാമാണ്. എന്നും മെസേജ് അയച്ചും തമാശ പറയുകയുമൊക്കെ ചെയ്യുന്ന ആളാണ് ജയറാം. അതേ സമയം സഹോദരനെ പോലെ കാണുന്ന നടന്‍ മമ്മൂക്കയാണെന്നാണ് കേരള കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ സിദ്ധിഖ് പറയുന്നത്. അദ്ദേഹം പറഞ്ഞിട്ട് അനുസരിക്കാതിരുന്ന കാര്യത്തെ കുറിച്ചും സിദ്ധിഖ് തുറന്ന് പറഞ്ഞു.

നല്ലൊരു നടനാണ് ഞാനെന്ന് ആളുകള്‍ പറയുന്നത് കേള്‍ക്കാനാണ് ഇഷ്ടപ്പെടുന്നതെന്ന് സിദ്ധിഖ് പറയുന്നു

നല്ലൊരു നടനാണ് ഞാനെന്ന് ആളുകള്‍ പറയുന്നത് കേള്‍ക്കാനാണ് ഇഷ്ടപ്പെടുന്നതെന്ന് സിദ്ധിഖ് പറയുന്നു. ഞാന്‍ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുകയല്ല, സംവിധായകര്‍ എന്നെ തിരഞ്ഞെടുക്കുകയാണ് ചെയ്യുന്നതെന്നും നടന്‍ പറഞ്ഞു. സിനിമയില്‍ അഭിനയിക്കാനായി ആരെങ്കിലും വിളിച്ചാല്‍ പറ്റില്ലെന്ന് പറയരുതെന്ന് ഒരിക്കല്‍ ജോഷി സാര്‍ പറഞ്ഞു. നമ്മള്‍ നോ പറഞ്ഞാല്‍ ആ വേഷം അഭിനയിപ്പിച്ച് ഫലിപ്പിക്കാന്‍ പറ്റില്ലെന്നാണ് അര്‍ഥം. ലേലം സിനിമയുടെ ലെക്കേഷനില്‍ വച്ചാണ് ജോഷി സാര്‍ അങ്ങനെ പറഞ്ഞത്.

 താരങ്ങള്‍ കാരവാന്‍ ഉപയോഗിക്കുന്നത് മേക്കപ്പ് ചെയ്യാനുള്ള സൗകര്യം ഒക്കെ ഓര്‍ത്തിട്ടാണ്

താരങ്ങള്‍ കാരവാന്‍ ഉപയോഗിക്കുന്നത് മേക്കപ്പ് ചെയ്യാനുള്ള സൗകര്യം ഒക്കെ ഓര്‍ത്തിട്ടാണ്. സഹതാരങ്ങളുടെ സഹായം കൊണ്ടാണ് ഞാനിപ്പോഴും ഇങ്ങനെ തുടരുന്നതെന്ന് സിദ്ധിഖ് പറയുന്നു. നടന്‍ ജയറാമുമായിട്ടുള്ള സൗഹൃദം ഇപ്പോഴും തുടര്‍ന്ന് പോരുന്നു. ഇന്ന് രാവിലെയും കളിയാക്കി കൊണ്ട് മെസേജ് ജയറാം അയച്ചിരുന്നു. മറ്റൊരു ഹീറോയെ പോലെയാണ് ജയറാം എന്നെ കാണുന്നതെന്നും എന്റെ ഉയര്‍ച്ച ഇഷ്ടപ്പെടുന്ന നടനാണ് അദ്ദേഹമെന്നും സിദ്ധിക് കൂട്ടിചേര്‍ത്തു.

 മമ്മൂക്കയെ കുറിച്ച് ചോദിച്ചാല്‍ അദ്ദേഹം സഹോദതുല്യനാണെന്നാണ് സിദ്ധിഖ് പറയുക

മമ്മൂക്കയെ കുറിച്ച് ചോദിച്ചാല്‍ അദ്ദേഹം സഹോദതുല്യനാണെന്നാണ് സിദ്ധിഖ് പറയുക. എന്റെ മകന്റെ കല്യാണ സമയത്ത് വരുന്ന ആലോചനകളെ കുറിച്ച് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്. ചിലതൊക്കെ കേള്‍ക്കുമ്പോള്‍ നമുക്കത് വേണ്ടെന്നാണ് പറയാറുള്ളത്. അദ്ദേഹം വേണ്ടെന്ന് പറഞ്ഞ കാര്യങ്ങള്‍ ഞാന്‍ അതേപോലെ വേണ്ടെന്ന് വെച്ചിട്ടുണ്ട്. അദ്ദേഹം പറഞ്ഞ കാര്യങ്ങളില്‍ ഒരുകാര്യം മാത്രമാണ് അനുസരിക്കാതിരുന്നിട്ടുള്ളത്.

  മമ്മൂക്ക വേണ്ടെന്ന് പറഞ്ഞതില്‍ ഞാന്‍ കേള്‍ക്കാതിരുന്നിട്ടുണ്ട്

മമ്മൂക്ക വേണ്ടെന്ന് പറഞ്ഞതില്‍ ഞാന്‍ കേള്‍ക്കാതിരുന്നിട്ടുണ്ട്. ഈയടുത്ത് അദ്ദേഹം പറഞ്ഞിട്ട് ഞാന്‍ അനുസരിക്കുന്നില്ലെന്ന് പരാതിയായി പറഞ്ഞൊരു കാര്യമുണ്ട്. 'ഞാന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്നിരുന്ന് ദേഷ്യത്തോടെ കാര്യങ്ങള്‍ പറയുരതെന്ന് മമ്മൂക്ക പറഞ്ഞിട്ടുണ്ട്. എന്റെ അടുത്ത് പറയുന്നത് പോലെ ടിവിയില്‍ വന്നിരുന്ന് പറയരുത്. നീ എന്തിനാണ് അങ്ങനെയൊക്കെ ചെയ്യുന്നതെന്നും' അദ്ദേഹം ചോദിച്ചിരുന്നതായി സിദ്ധിക് പറയുന്നു.

വെറുതെ എന്തിനാണ് മറ്റുള്ളവരുടെ വെറുപ്പ് സമ്പാദിക്കുന്നത്. എനിക്കെന്റെ നിലപാട് ആവാം. പക്ഷേ അതെന്തിനാണ് ഇങ്ങനെ തുറന്ന് പറയുന്നത്, ഇനി അങ്ങനെ ചെയ്യേണ്ടെന്നാണ് മമ്മൂക്ക പറയാറുള്ളതെന്നും സിദ്ധിഖ് പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X