മകന്റെ ചില കല്യാണക്കാര്യം മമ്മൂക്കയോട് പറഞ്ഞു; അത് വേണ്ടെന്നാണ് പുള്ളി പറഞ്ഞത്! സൗഹൃദത്തെ പറ്റി നടന്‍ സിദ്ദിഖ്
പരുക്കന്‍ വ്യക്തിത്വമെന്നാണ് പലരും മെഗാസ്റ്റാര്‍ മമ്മൂട്ടിയെ വിശേഷിപ്പിക്കാറുള്ളത്. പറയാനുള്ള കാര്യങ്ങള്‍ ആരുടെയും മുഖത്ത് നോക്കി പറയുകയും ദേഷ്യം കാണിക്കേണ്ടിടത്ത് അങ്ങനെ കാണിക്കുകയും ചെയ്യുന്ന ആളാണ് മമ്മൂട്ടി.
എന്നാല്‍ അടുത്തറിയുന്നവര്‍ക്ക് അങ്ങനെയല്ലെന്നാണ് മമ്മൂട്ടിയെ പറ്റി സഹതാരങ്ങള്‍ പോലും പറയുന്നത്. മറ്റുള്ളവരുടെ ജീവിതത്തിലെ നിസാരമായ കാര്യങ്ങള്‍ പോലും നോക്കി കണ്ട് അതില്‍ ഉപദേശം നല്‍കിയും സഹായിക്കുകയുമൊക്കെ അദ്ദേഹം ചെയ്യാറുണ്ട്.
നടന്‍ സിദ്ദിഖുമായി അടുത്ത സൗഹൃദമുള്ളയാളാണ് മമ്മൂട്ടി. വലിയ സിനിമാ നടന്‍ എന്നതിലുപരി അദ്ദേഹം തനിക്ക് സഹോദരതുല്യനാണെന്നാണ് സിദ്ദിഖ് പറയുന്നത്. പലരും മമ്മൂട്ടിയെ കുറിച്ച് ഇത്തരം അഭിപ്രായം പറയാറുണ്ട്.

എന്നാല്‍ സിനിമയിലെ കാര്യം മാത്രമല്ല വ്യക്തി ജീവിതത്തിലെ കാര്യങ്ങളിലും മമ്മൂക്ക ഇടപെടാറുണ്ടെന്നാണ് സിദ്ദിഖ് ഇപ്പോള്‍ വെളിപ്പെടുത്തുന്നത്. അത്തരത്തില്‍ മകന്റെ വിവാഹക്കാര്യത്തില്‍ പോലും മമ്മൂക്കയുടെ അഭിപ്രായം നോക്കിയിരുന്നതായി പറയുകയാണ് സിദ്ദിഖ്.
മകന് വന്ന ചില ആലോചനകളെ പറ്റി മമ്മൂക്കയോട് പറഞ്ഞിരുന്നു. അത് ശരിയല്ലെന്ന് തോന്നിയപ്പോള്‍ വേണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതൊന്നും പറഞ്ഞ് തരേണ്ടതില്ലെങ്കിലും താനുമായിട്ടുള്ള അടുപ്പം അങ്ങനെയാണെന്നാണ് കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലൂടെ സിദ്ദിഖ് പറയുന്നത്.
'മമ്മൂക്കയുമായിട്ടുള്ള എന്റെ ബന്ധമെന്ന് പറയുന്നത് ഒരു സൗഹൃദമാണെന്നല്ല പറയേണ്ടത്. ഒരു സഹോദരബന്ധമാണെന്നൊക്കെ പറയാം. ഞാനെന്ത് കാര്യമാണെങ്കിലും അദ്ദേഹത്തോട് പറയാറുണ്ട്. ഏറ്റവും അവസാനമുണ്ടായ കാര്യം പറയുകയാണെങ്കില്‍ മകന്റെ വിവാഹക്കാര്യമാണ്.
മകന്റെ വിവാഹാലോചനകളെ പറ്റി മമ്മൂക്കയോട് പറഞ്ഞിരുന്നു. നാലോ അഞ്ചോ ആലോചനകള്‍ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്. അത് കേട്ടിട്ട്, ഇത് നമുക്ക് പറ്റിയതല്ല. വേണ്ടെന്ന് പറഞ്ഞിരുന്നു. അങ്ങനെ മമ്മൂക്ക വേണ്ടെന്ന് പറഞ്ഞ കാര്യങ്ങളൊക്കെ ഞാനും വേണ്ടെന്ന് വെച്ചിട്ടുണ്ട്.
അടുത്ത കാലത്തായി മമ്മൂക്ക പറഞ്ഞിട്ട് ഞാന്‍ അനുസരിക്കാത്തൊരു കാര്യമുണ്ടെന്നും സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു. ഞാന്‍ മാധ്യമങ്ങളില്‍ വന്നിരുന്ന് വളരെ ദേഷ്യത്തോടെ സംസാരിക്കുന്നുണ്ടെന്നാണ്. അങ്ങനെയൊന്നും ചെയ്യാന്‍ പാടില്ലെന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.

എന്റെ മുന്നിലിരുന്ന് സംസാരിക്കുന്നത് പോലെ ഒരു ടെലിവിഷന് മുന്നില്‍ പോയിരുന്ന് സംസാരിക്കരുത്. അതൊന്നും മമ്മൂക്കയ്ക്ക് പറഞ്ഞ് തന്ന് എന്നെ ശരിയാക്കേണ്ട ആവശ്യമൊന്നുമില്ല. എങ്കിലും അതുപോലും ശ്രദ്ധിക്കുന്ന ഒരാളാണ് അദ്ദേഹം.
നീയെന്തിനാണ് അങ്ങനെ സംസാരിക്കാന്‍ പോയത്. വെറുതേ മറ്റുള്ളവരുടെ വെറുപ്പ് സമ്പാദിക്കുകയാണോ? അതൊന്നും പറയണ്ട. ഇനി മുതല്‍ അങ്ങനെയൊന്നും സംസാരിക്കേണ്ടെന്നും മമ്മൂക്ക പറഞ്ഞിരുന്നു. എന്നോടുള്ള സ്വതന്ത്ര്യവും അടുപ്പുവും കൊണ്ടാണ് പുള്ളി എല്ലാം പറഞ്ഞ് തരുന്നത്.
ഇത് മാത്രമല്ല പല കാര്യങ്ങളിലും നിയന്ത്രിക്കേണ്ടതാണെങ്കില്‍ അങ്ങനെ, പറഞ്ഞ് തരേണ്ടതാണെങ്കില്‍ അങ്ങനെയെല്ലാം ചെയ്യുന്ന എന്റെ ജീവിതത്തില്‍ വളരെ സ്വാധീനമുള്ള ആളാണ് മമ്മൂട്ടിയെന്ന്', സിദ്ദിഖ് പറയുന്നു.
നിരവധി സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുള്ള താരങ്ങളാണ് മമ്മൂട്ടിയും സിദ്ദിഖും. വല്യേട്ടന്‍ അടക്കമുള്ള സിനിമകളില്‍ മമ്മൂട്ടിയുടെ അനിയനായിട്ടും സിദ്ദിഖ് അഭിനയിച്ചിരുന്നു. സിനിമയ്ക്കുള്ളിലേത് പോലെ പുറത്തും അടുപ്പം കാണിക്കുന്നവരാണ് ഇരുവരും.
കഴിഞ്ഞ വര്‍ഷം വിവാഹിതനായ സിദ്ദിഖിന്റെ മകനും നടനുമായ ഷാഹിന്‍ സിദ്ദിഖിന്റെ വിവാഹത്തിലും മമ്മൂട്ടി കുടുംബസമേതം പങ്കെടുത്തിരുന്നു. സിദ്ദിഖുമായി വ്യക്തി ജീവിതത്തിലുള്ള സൗഹൃദമാണ് കുടുംബ കാര്യത്തിലും ഇടപെടുന്നതെന്നാണ് നടന്‍ വ്യക്തമാക്കുന്നത്.
നായകനായും വില്ലനായും കോമഡി താരമായും തിളങ്ങി നില്‍ക്കുന്ന സിദ്ദിഖ് ഇപ്പോഴും കൈനിറയെ സിനിമകളുമായി തിരക്കിലാണ്.
അഭിനയിക്കുന്ന ഓരോ സിനിമയും ഒന്നിനൊന്ന് മികച്ചതാക്കുന്നതാണ് അടുത്ത കാലത്തായി കണ്ട് വരുന്നതും. അത്തരത്തില്‍ സിദ്ദിഖിന്റെ കഥാപാത്രങ്ങള്‍ക്കെല്ലാം വലിയ ജനപ്രീതിയാണ് ലഭിക്കുന്നത്.


Click it and Unblock the Notifications











