എന്തിനാണ് ഇങ്ങനെ കോമാളി വേഷങ്ങള്‍ ചെയ്യുന്നത്, നല്ല നടന്‍ അല്ലേ; കേട്ടതിനെ കുറിച്ച് സിദ്ദിഖ്

തന്നെ തേടി എത്തുന്ന എല്ലാ കഥാപാത്രങ്ങളും അതിന്റേതായ രീതിയില്‍ സ്‌ക്രീനില്‍ അവതരിപ്പിക്കുന്ന താരമാണ് സിദ്ദീഖ്. വില്ലന്‍, നായകന്‍, കോമഡി എല്ലാ വേഷങ്ങളും സിദ്ദിഖിന്റെ കൈകളില്‍ ഭഭ്രമാണ്. കോമഡി കഥപാത്രത്തിലൂടെയായിരുന്നു സിദ്ദിഖ് കരിയര്‍ ആരംഭിക്കുന്നത്. എന്നാല്‍ പിന്നീട് നായകനായും വില്ലനായും തിളങ്ങുകയായിരുന്നു. ടൈപ്പ് കാസ്റ്റില്‍ ഒതുങ്ങി നില്‍ക്കാത്ത നടനാണ് സിദ്ദിഖ്. നടന്റെ കോമഡി കഥാപാത്രങ്ങളും വില്ലന്‍ വേഷങ്ങളും ഒരുപോലെ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.

സിദ്ദിഖിന്റെ ഏറ്റവും പുതിയ ചിത്രമാണ് ആറാട്ട്. മോഹന്‍ലാല്‍ - ബി ഉണ്ണികൃഷ്ണന്‍ ചിത്രത്തില്‍ പോലീസ് റോളിലാണ് സിദ്ദിഖ് എത്തിയത്. കോമഡി കഥാപാത്രമായിരുന്നു. ഇപ്പോഴിത ഈ കഥാപാത്രത്തിന് ലഭിച്ച നെഗറ്റീവ് കമന്റിനെ കുറിച്ച് പറയുകയാണ് സിദ്ദിഖ്. ഒപ്പം തന്നെ ഛോട്ടാ മുംബൈയിലെ മുള്ളന്‍ ചന്ദ്രപ്പനെ കുറിച്ചും സിദ്ദിഖ് പറയുന്നുണ്ട്.

ആറാട്ടിന് ലഭിച്ച കമന്റുകള്‍

ആറാട്ടിലെ കഥാപാത്രത്തിന് അധികവും പോസിറ്റീവ് അഭിപ്രാമാണ് ലഭിക്കുന്നത്. എന്നാല്‍ ഇതിനോടൊപ്പം നെഗറ്റീവ് കമന്റുകളും ലഭിക്കുന്നുണ്ട്. ക്ലബ്ബ് എഫ് എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. നടന്റെ വാക്കുകള്‍ ഇങ്ങനെ... 'ആറാട്ട് കണ്ടിട്ട് നന്നായിരുന്നു എന്ന് പൊതുവേ ആളുകള്‍ പറഞ്ഞിരുന്നു. പക്ഷേ ഒന്ന് രണ്ട് കമന്റുകള്‍ ഇങ്ങനെയായിരുന്നു. 'സിദ്ദീഖ് വല്ലാതെ വെറുപ്പിച്ചു', 'നിങ്ങള്‍ ഒരു നല്ല നടനല്ലേ, എന്തിനാണ് ഇങ്ങനെ കോമാളി വേഷങ്ങള്‍ ചെയ്യുന്നത്'.

 മോശം കമന്റ്

നല്ലത് പറഞ്ഞാല്‍ ഞാന്‍ അധികം ശ്രദ്ധിക്കാറില്ല. എന്നാല്‍ മോശം പറഞ്ഞാല്‍ പോയിന്റ് ഔട്ട് ചെയ്ത് വെക്കും. ചിലരെന്നെ തമാശ വേഷത്തില്‍ കാണാന്‍ ഇഷ്ടപ്പെടുന്നുണ്ടാവില്ല. എന്നാലും അഭിനന്ദനങ്ങളാണ് കൂടുതല്‍ കിട്ടിയിട്ടുള്ളത്. മോഹന്‍ലാലും സിദ്ദീഖും തമ്മിലുള്ള രംഗങ്ങള്‍ രസകരമായിരുന്നു എന്ന് ആളുകള്‍ പറഞ്ഞതാണ് ഇഷ്ടപ്പെട്ട കമന്റ് എന്നും സിദ്ദീഖ് പറഞ്ഞു. ഒപ്പം തന്നെ നടന്റെ എവര്‍ഗ്രീന്‍ ഹിറ്റ്് സിനിമ കഥാപാത്രമായ ഛോട്ട മുംബൈയിലെ മുള്ളന്‍ ചന്ദ്രപ്പനെ കിറിച്ചും പറയുന്നുണ്ട്. സിനിമയ്ക്ക് ഒരു രണ്ടാംഭാഗം ഉണ്ടായാല്‍ മുള്ളന്‍ ചന്ദ്രപ്പന്‍ എന്ന കഥാപാത്രത്തെ തന്നെ അവതരിപ്പിക്കും എന്നാണ് സിദ്ദിഖ് പറയുന്നത്.

മുള്ളന്‍ ചന്ദ്രപ്പന്‍

ആ കഥാപാത്രത്തിന് മുള്ളന്‍ ചന്ദ്രപ്പന്‍ എന്ന പേര് കിട്ടാനുള്ള കാരണവും സിദ്ദിഖ് പറയുന്നുണ്ട്. തുടക്കത്തില്‍ ചന്ദ്രപ്പന്‍ എന്ന് മാത്രമായിരുന്നുകഥാപാത്രത്തിന്റെ പേര്. പിന്നീട് മുള്ള് പോലെയുള്ള വിഗ്ഗ് ചെയ്തു വന്നപ്പോഴാണ് മുള്ളന്‍ ചന്ദ്രപ്പന്‍ എന്ന പേര് വന്നതെന്നും സിദ്ദിഖ് പറയുന്നു. അന്‍വര്‍ റഷീദിന് തന്റെ കോമഡി കഥാപാത്രങ്ങളാണ് അധികവും ഇഷ്ടം. ഛോട്ട മുംബൈ ചെയ്യുന്നതിന് മുന്‍പ് ഹരിഹര്‍ നഗര്‍ പോലത്തെകഥാപാത്രം ചെയ്യാത്തത് എന്താണെന്ന് ചോദിച്ചിരിരുന്നു. അപ്പോഴെ അദ്ദേഹം പറഞ്ഞിരുന്നു തന്റെ ചിത്രത്തില്‍ കോമഡി റോള്‍ ആയിരിക്കുമെന്ന്. ഛോട്ട മുംബൈ കൂടാതെ അന്‍വര്‍ റഷീദ് ചിത്രമായ ഉസ്താദ് ഹോട്ടലിലും അഭിനയിച്ചിരുന്നു. ദുല്‍ഖര്‍ സല്‍മാന്റെ അച്ഛന്‍ ആയിട്ടായിരുന്നു എത്തിയത്.

Recommended Video

കൂടെ നിൽക്കുന്നവരെല്ലാം ചേർന്ന് മോഹൻലാലിനെ ചതിക്കുന്നു | Santhosh Varkey Interview | Filmibeat
ആറാട്ട്

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമാണ് മോഹന്‍ലാലും ബി ഉണ്ണികൃഷ്ണനും ആറാട്ടിലൂടെ ഒന്നിക്കുന്നത്. ഫെബ്രുവരി 18നാണ് ആറാട്ട് റിലീസ് ചെയ്തത്. ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉദയകൃഷ്ണയാണ്. ശ്രദ്ധ ശ്രീനാഥ് ആണ് മോഹന്‍ലാലിന്റെ നായികയായി എത്തിയത്. കെ.ജി.എഫിലെ 'ഗരുഡ' എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധനേടിയ രാമചന്ദ്ര രാജുവും ഇന്ത്യന്‍ സംഗീത മാന്ത്രീകന്‍ എ.ആര്‍. റഹ്മാന്‍ എന്നിവരും ചിത്രത്തില്‍ എത്തിയിരുന്നു. നെടുമുടി വേണു, സായ് കുമാര്‍, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങി വലിയ താരനിരയും ചിത്രത്തിലുണ്ടായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X