'സിദ്ദിഖിന്റെ മകൻ വിവാഹിതനാകുന്നു, ഷഹീനിന് ജീവിതസഖിയാകുന്നത് അമ‍ൃത'; എൻ​ഗേജ്മെന്റ് ചിത്രങ്ങൾ കാണാം!

വ്യത്യസ്തമാർന്ന ഒരുപാട് കഥാപാത്രങ്ങൾ ചെയ്ത് തുടക്കം മുതൽ ഇന്ന വരെ മലയാള സിനിമയിൽ നിറഞ്ഞ് നിൽക്കുന്ന നടനാണ് സിദ്ദിഖ്. എന്നാൽ അദ്ദേഹത്തിന്റെ പ്രകടനത്തിനനുസരിച്ചുള്ള അം​ഗീകാരം ലഭിച്ചോ എന്ന് ചോദിച്ചാൽ ഭൂരിപക്ഷവും അഭിപ്രായപ്പെടുക ഇല്ലയെന്ന് തന്നെയാകും. കഥാപാത്രങ്ങൾക് അനുസരിച്ചു ഭാവാഭിനയത്തോടൊപ്പം ശരീരം എടുത്ത് അഴിഞ്ഞാടിയും ഒതുക്കം നിലനിർത്തിയും ഒക്കെ അഭിനയിക്കാൻ സിദ്ദിഖിന് സാധിച്ചിട്ടുണ്ട്. വോയിസ് മോഡുലേഷനിലും ഭാവത്തിലും ഒക്കെ സിദ്ദിഖിലെ നടന്റെ കഴിവ് അപാരമാണ്.

മാത്രമല്ല നായക കഥാപാത്രത്തിന് ചുറ്റുമുള്ള ഏത് റോളും അദ്ദേഹം അനായാസം കൈകാര്യം ചെയ്തിട്ടുണ്ട്. സിദ്ദിഖ് മനോഹരമാക്കിയ ഒരുപാട് കഥാപാത്രങ്ങളും സിനിമകളും ഉണ്ട് . ചോട്ടാ മുംബൈ, വെള്ളിമൂങ്ങ, ആന്മരിയ കലിപ്പിലാണ് , സൺ‌ഡേ ഹോളിഡേ, കോടതി സമക്ഷം ബാലൻപിള്ള, ഇട്ടിമാണി, അനുഗ്രഹീതൻ ആന്റണി തുടങ്ങിയ സിനിമകൾ ചില ഉദാഹരണങ്ങൾ മാത്രം. മിമിക്രി കലാകാരനായിരുന്ന സിദ്ദിഖ് ആ നേരം അൽപ ദൂരം എന്ന ചിത്രത്തിലൂടെ സിനിമയിൽ അഭിനയിക്കാൻ തുടങ്ങി. ഇൻ ഹരിഹർ ന​ഗർ എന്ന ചിത്രമാണ് ഇദ്ദേഹത്തിന് ബ്രേക്ക് നൽകിയത്.

പത്തേമാരിയിലൂടെ അഭിനയം ആരംഭിച്ചു

ശേഷം ഗോഡ്ഫാദർ, മാന്ത്രികച്ചെപ്പ് എന്നിങ്ങനെ കുറേ അധികം സിനിമകളിൽ കോമഡി വേഷങ്ങൾ ചെയ്തു. സഹ നടൻ അല്ലാതെ മികച്ച കുറേ അധികം വില്ലൻ വേഷങ്ങളും ഇദ്ദേഹം ചെയ്തിട്ടുണ്ട്. 250ൽ അധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ഇദ്ദേഹത്തിന് നിരവധി പുരസ്കരാങ്ങളും ലഭിച്ചിട്ടുണ്ട്. സിനിമകൾക്ക് പുറമെ അവതാരകനായും നിർമാതാവായുമെല്ലാം സിദ്ദിഖ് തിളങ്ങിയിട്ടുണ്ട്. അച്ഛന്റെ പാത പിന്തുടർന്ന് മകൻ ഷഹീൻ സിദ്ദിഖും സിനിമകളിൽ അഭിനയിച്ച് തുടങ്ങി. പത്തേമാരിയിലൂടെയാണ് ഷഹീൻ സിദ്ദിഖ് അഭിനയം ആരംഭിച്ചത്. മമ്മൂട്ടി നായകനായ ചിത്രത്തിൽ അദ്ദേഹത്തിന്റെ മകനായിട്ടാണ് ഷഹീൻ സിദ്ദിഖ് അഭിനയിച്ചത്. ശേഷം അച്ഛാ ദിൻ, കസബ, ടേക്ക് ഓഫ്, ദിവാഞ്ചിമൂല ​ഗ്രാന്റ് പിക്സ്, കഥ പറഞ്ഞ കഥ, ഒരു കുട്ടനാടൻ ബ്ലോ​ഗ്, ഒറ്റക്കൊരു കാമുകൻ, വിജയ് സൂപ്പറും പൗർണ്ണമിയും മിസ്റ്റർ ആന്റ് മിസിസ് റൗഡി തുടങ്ങിയ ചിത്രങ്ങളിലും ഷഹീൻ അഭിനയിച്ചു.

ഭാവി വധു അമൃത ദാസ്

ഇപ്പോൾ ഷഹീന്റെ വിവാ​ഹ നിശ്ചയ ചടങ്ങുകളുടെ ചിത്രങ്ങളാണ് സോഷ്യൽമീഡിയയിൽ‌ വൈറലാകുന്നത്. ഡോക്ടർ അമൃത ദാസിനെയാണ് ഷഹീൻ ജീവിത സഖിയാക്കുന്നത്. ഒരേ നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞ് അതീവ സന്തോഷത്തോടെയാണ് ഷഹീനും അമൃതയും ചിത്രങ്ങൾക്ക് പോസ് ചെയ്തിരിക്കുന്നത്. മോതിരം അണിയിക്കുന്നതിന്റേയും അതിന് ശേഷമുള്ള ഫോട്ടോ ഷൂട്ടിന്റെ ചിത്രങ്ങളും ഇതിനകം വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. മകനും ഭാവിവധുവിനുമൊപ്പം നിൽക്കുന്ന ചിത്രങ്ങൾ സിദ്ദിഖും പങ്കുവെച്ചിരുന്നു. തൂവെള്ള നിറത്തിലുള്ള മുണ്ടും ഷർട്ടുമായിരുന്നു സിദ്ദിഖിന്റെ വേഷം. സിനിമാമേഖലയിൽ എല്ലാവരുമായി അടുത്ത സൗഹൃദമുള്ളയാൾ കൂടിയാണ് സിദ്ദിഖ്. താരങ്ങളാരും ഈ ചടങ്ങിൽ പങ്കെടുത്തില്ലേയെന്ന തരത്തിലുള്ള ചോദ്യങ്ങളും ഉയർന്നിട്ടുണ്ട്.

Recommended Video

ചർച്ചയായ ഫേസ്ബുക്ക് പോസ്റ്റിൽ പ്രതികരിച്ച് സിദ്ദിഖ് | FilmiBeat Malayalam
എൻ​ഗേജ്മെന്റ് ചിത്രങ്ങൾ വൈറലാകുന്നു

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത് എന്നാണ് ഫോട്ടോകളിൽ നിന്നും വ്യക്തമാകുന്നത്. മകന്റെ ജീവിതത്തിൽ ഏറ്റവും നല്ലൊരു മുഹൂർത്തം നടക്കുമ്പോൾ ഒരു അച്ഛൻ എന്ന നിലയിൽ അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയ്യുന്ന സിദ്ദിഖിനെയാണ് ചിത്രങ്ങളിൽ കാണാൻ കഴിയുന്നത് എന്നാണ് ആരാധകർ പറയുന്നത്. അതേസമയം നിരവിധിപ്പേരാണ് താരപുത്രനും ഭാവി വധുവിനും ആശംസകൾ നേർന്ന് എത്തുന്നത്. കുട്ടിക്കാലം മുതലെ തന്നെ പരിചയമുള്ള മമ്മൂക്കയ്‌ക്കൊപ്പം സിനിമയിൽ അരങ്ങേറാൻ കഴിഞ്ഞത് കരിയറിലെ തന്നെ വലിയ ഭാഗ്യമായാണ് കാണുന്നതെന്ന് ഷഹീൻ മുമ്പ് പറഞ്ഞിരുന്നു. മൂത്താപ്പയെന്നാണ് ഷഹീൻ മമ്മൂട്ടിയെ വിളിക്കുന്നത്. 'ഞങ്ങളുടെ മോതിരം കൈമാറ്റ ചടങ്ങ് ഏറ്റവും ലളിതവും മികച്ചതുമായി നടന്നു. ഈ പാൻഡെമിക് സാഹചര്യത്തിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത് സാധ്യമാക്കാൻ ഞങ്ങളെ സഹായിച്ച ഞങ്ങളുടെ രണ്ട് കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും നന്ദി.
ഈ നിമിഷത്തിന്റെ മാസ്മരികതയിലാണ് ഞങ്ങൾ' എന്നാണ് എൻ​ഗേജ്മെന്റ് ചിത്രങ്ങൾ പങ്കുവെച്ച് ഷഹീൻ കുറിച്ചത്.

More from Filmibeat

Read more about: siddique
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X