സിദ്ദിഖിന്റെ മകന്‍ വിവാഹിതനായി; ഷഹീന്റെ വധു ഡോക്ടറാണ്, വിവാഹത്തില്‍ പങ്കെടുക്കാന്‍ സിനിമാലോകം ഒന്നടങ്കമെത്തി
നായകനും വില്ലനും കോമഡിയനും ഒക്കെയായി മലയാള സിനിമയില്‍ വ്യത്യസ്ത കഥാപാത്രങ്ങള്‍ സമ്മാനിച്ച നടനാണ് സിദ്ദിഖ്. ഇപ്പോഴും അഭിനയ ജീവിതത്തില്‍ സജീവമായി തുടരുന്ന നടന്‍ ഓരോ ദിവസം കഴിയുംതോറും പ്രേക്ഷക പ്രശംസ നേടി കൊണ്ടിരിക്കുകയാണ്. മുന്‍പ് കണ്ടിരുന്നതിനെക്കാളും വേറിട്ട വേഷങ്ങളാണ് താരത്തിനിപ്പോള്‍ ലഭിക്കാറുള്ളത്. അതേ സമയം സിദ്ദിഖിന്റെ വീട്ടിലെ പുതിയ വിശേഷങ്ങളാണ് വാര്‍ത്തകളില്‍ നിറഞ്ഞ് കൊണ്ടിരിക്കുന്നത്.
നടന്‍ സിദ്ധിഖിന്റെ മകന്‍ ഷഹീന്‍ സിദ്ദിഖ് വിവാഹിതനായിരിക്കുകയാണ്. ഡോക്ടറായ അമൃത ദാസാണ് വധു. ഇക്കഴിഞ്ഞ ഫെബ്രുവരി ഇരുപത്തി രണ്ടിന് താരങ്ങളുടെ വിവാഹനിശ്ചയം നടത്തിയിരുന്നു. ശേഷം രണ്ടാഴ്ചകള്‍ക്ക് ഇപ്പുറമാണ് വിവാഹം. വിവാഹനിശ്ചയത്തെ കുറിച്ച് പറഞ്ഞും ചിത്രങ്ങളുമായി ഷഹീന്‍ എത്തിയിരുന്നു. ഇപ്പോള്‍ മലയാള സിനിമാലോകം ഒന്നടങ്കം പങ്കെടുത്ത താരവിവാഹത്തിന്റെ വീഡിയോസും ചിത്രങ്ങളുമൊക്കെ വൈറലാവുകയാണ്. താരപുത്രന്റെ വിവാഹ വിശേഷങ്ങള്‍ക്കൊപ്പം താരസമ്പന്നമായ വിവാഹ വിരുന്നും കൊച്ചിയില്‍ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായി കൊണ്ടിരിക്കുന്നത്.

മോഹന്‍ലാല്‍, മമ്മൂട്ടി, തുടങ്ങി താരരാജാക്കന്മാരും ദിലീപ്, കാവ്യ മാധവന്‍, ബിജു മേനോൻ, മംമ്ത മോഹൻദാസ്, സംവിധായകന്മാരായ സത്യന്‍ അന്തിക്കാട്, ബി ഉണ്ണികൃഷ്ണന്‍, തുടങ്ങി വലിയ താരനിരയാണ് വിവാഹത്തിനെത്തിയത്. വെള്ള നിറമുള്ള ഷര്‍ട്ടിലും മുണ്ടിലും വളരെ സിംപിളായിട്ടാണ് മെഗാസ്റ്റാര്‍ എത്തിയത്. അതേ സമയം പുതിയ ഗെറ്റപ്പില്‍ സ്റ്റൈലിഷ് ആയിട്ടാണ് മോഹന്‍ലാലിന്റെ വരവ്. ഇരുവരും ഒരുമിച്ച് വേദിയിലെത്തുകയും വധു വരന്മാര്‍ക്ക് ആശംസകള്‍ അറിയിക്കുകയും ചെയ്തു. ശേഷം ഫോട്ടോയ്ക്ക് പോസ് ചെയ്ത് വേദിയിലെ ചടങ്ങുകളിലെല്ലാം സന്നിഹിതരായിരുന്നു. വേദിയിലെത്തുന്നതിന് മുന്‍പ് സഹപ്രവര്‍ത്തകരോടെല്ലാം കുശലാന്വേഷങ്ങളൊക്കെ മമ്മൂട്ടി നടത്തിയിരുന്നു.

ഭാര്യ കാവ്യ മാധവനൊപ്പം എത്തിയ ദിലീപും ചടങ്ങള്‍ ശ്രദ്ധേയനായി. ഫുള്‍ കൈ ഷര്‍ട്ടില്‍ വേറിട്ട ഗെറ്റപ്പിലായിരുന്നു ദിലീപിന്റെ എന്‍ട്രി. ഭാര്യയയുടെയും സുഹൃത്തുക്കളുടെയുമൊക്കെ സാന്നിധ്യത്തില്‍ തമാശകളൊക്കെ പറയുന്ന നടന്റെ ചിത്രങ്ങളും വീഡിയോസുമൊക്കെ ഫാന്‍സ് പേജുകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്.

സിദ്ദിഖിന്റെ പാതയിലൂടെ ഷഹീന്‍ അഭിനയ ജീവിതത്തിലേക്ക് ചുവടുവെച്ചിരുന്നു. പത്തേമാരി എന്ന ചിത്രത്തിലൂടെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകന്റെ വേഷത്തിലാണ് താരപുത്രന്‍ അഭിനയിച്ചത്. ഇതിന് ശേഷംയ കസബ, ടേക്ക് ഓഫ്, ഒരു കുട്ടനാടന്‍ ബ്ലോഗ്, വിജയ് സൂപ്പറും പൗര്‍ണമിയും, മിസ്റ്റര്‍ ആന്‍ഡ് മിസിസ് റൗഡി, എന്നിങ്ങനെ നിരവധി സിനിമകളില്‍ അഭിനയിച്ചു. അമ്പലമുക്കിലെ വിശേഷങ്ങള്‍ എന്ന ചിത്രമാണ് ഷഹീന്റേതായി ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ സിനിമ.


Click it and Unblock the Notifications











