twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തരൂരിനോട് രാജി ആവശ്യപ്പെടുന്നില്ല! പിന്നെ ദിലീപിനെയെന്തിന് ക്രൂശിച്ചു, ചോദ്യ ശരവുമായി നടൻ സിദ്ദിഖ്

    വിഷയത്തിൽ നടനെ പിന്തുണച്ച് എന്ന് ആരോപിച്ച് കൂടുതൽ വിമർശനം കേൾക്കേണ്ടി വന്നത് നടൻ സിദ്ദിഖായിരുന്നു.

    |

    നടിയ്ക്ക് നേരെയുണ്ടായ ആക്രമണവും തുടർന്ന് കേസിൽ കുറ്റം ആരോപിക്കപ്പെട്ട് നടൻ അറസ്റ്റിലായതും മലയാള സിനിമ മേഖലയിൽ വൻ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. നടന്റെ അറസ്റ്റിനെ തുടർന്ന് മലയാള സിനിമ രണ്ടു ചേരികളിലായി പിരിയുന്ന ഒരു സാഹചര്യം വരെ വന്നിരുന്നു. നടനെ പിന്തുണയ്ക്കുന്നു എന്ന് ആരോപിച്ച് പല താരങ്ങൾക്കും വിമർശനങ്ങൾ കേൾക്കേണ്ടി വന്നിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവും തുടർന്നുണ്ടായ സംഭവ വികാസങ്ങളും മലയാള സിനിമയെ തന്നെ കീഴ്മേൽ മാറിച്ചിരുന്നു.

     സണ്ണി ലിയോൺ പരസ്യമായി മാപ്പു പറയണം!! മതവിശ്വാസത്തെ ഹനിക്കുന്നു,താരത്തിനെതിരെ സിഖ് സംഘടന സണ്ണി ലിയോൺ പരസ്യമായി മാപ്പു പറയണം!! മതവിശ്വാസത്തെ ഹനിക്കുന്നു,താരത്തിനെതിരെ സിഖ് സംഘടന

    നടി ആക്രമിക്കപ്പെട്ട സംഭവത്തിലും തുടർന്നുണ്ടായ നടന്റെ അറസ്റ്റിലും അഭിപ്രായ പ്രകടിപ്പിച്ച് താരങ്ങൾ രംഗത്തെത്തിയിരുന്നു. വിഷയത്തിൽ നടനെ പിന്തുണച്ച് എന്ന് ആരോപിച്ച് കൂടുതൽ വിമർശനം കേൾക്കേണ്ടി വന്നത് നടൻ സിദ്ദിഖിനായിരുന്നു. വിഷയുമായി ബന്ധപ്പെട്ട് പ്രതികരണവുമായി നടൻ രംഗത്തെത്തിയിട്ടുണ്ട്. പോലീസിന്റേയും സാധാരണക്കാരന്റേയും സ്വാതന്ത്രയത്തെ കുറിച്ച് മനോരമ ന്യൂസ് സംഘടിപ്പിച്ച കോൺക്ലേവിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു സിദ്ദിഖ്. ചർച്ചയിൽ ഡിജിപി ലോക്നാഥ് ബെഹ്റയും , ജസ്റ്റിസ് കമാൽ പാഷയും പങ്കെടുത്തിരുന്നു.

     ലൈംഗികബന്ധത്തിന് താൽപര്യമുണ്ടോ!!30000 മുതൽ 3 ലക്ഷം വരെ നേടാം,നടിമാരെ നോട്ടമിട്ട് സെക്സ് റാക്കറ്റ് ലൈംഗികബന്ധത്തിന് താൽപര്യമുണ്ടോ!!30000 മുതൽ 3 ലക്ഷം വരെ നേടാം,നടിമാരെ നോട്ടമിട്ട് സെക്സ് റാക്കറ്റ്

    കോടതിയുടെ തീരുമാനം

    കോടതിയുടെ തീരുമാനം

    നടിയെ ആക്രമിക്കപ്പെട്ട കേസിൽ അന്തിമ തീരുമനം എടുക്കേണ്ടത് കോടതിയാണ്.. അതിനു മുൻപ് നടക്കുന്ന വിചാരണകൾ ഒഴിവാക്കണമെന്ന് സിദ്ദിഖ് പറഞ്ഞു. നിലവിൽ അന്വേഷണം ശരിയായ ദിശയിലാണ് നീങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ ദിലീപിനെ ക്രൂശിക്കാമെങ്കില്‍ എന്തുകൊണ്ട് ശശി തരൂര്‍ എംപിയെയും ക്രൂശിക്കുന്നില്ലയെന്നും താരം ചോദിക്കുന്നുണ്ട്.

    തന്നെ നരാധമൻ എന്ന് വിളിച്ചു

    തന്നെ നരാധമൻ എന്ന് വിളിച്ചു

    മാധ്യമങ്ങൾക്ക് നേരെ രൂക്ഷമായ വിമർശനമാണ് സിദ്ദിഖ് ഉന്നയിച്ചത്. നടിയെ ആക്രമിച്ച കേസിൽ മാധ്യമങ്ങൾ പൗരനെന്ന നിലയിലുള്ള തന്റെ സ്വാതന്ത്ര്യം ഹനിച്ചെന്നും നടൻ പറഞ്ഞു. പല അവസരങ്ങളിൽ തന്നെ ഉത്തരം പോലും പറയാൻ സമ്മാതിക്കാതെ മാധ്യമങ്ങൾ സ്വാതന്ത്ര്യം നിഷേധിച്ചെന്നും അദ്ദേഹം ആരോപിച്ചു. കൂടാതെ ഒരു ചാനൽ അവതാരകൻ തന്നെ നരാധമൻ എന്നു വിളിച്ചെന്നും സിദ്ദിഖ് വെളിപ്പെടുത്തി.

    നടനോടൊപ്പം

    നടനോടൊപ്പം

    കേസിൽ കുറ്റാരോപിതനായ നടനോടൊപ്പം നിന്നതു കൊണ്ടാണ് ഇത്തരത്തിൽ സംഭവിച്ചത് . ഈ സംഭവത്തിൽ സഹപ്രവർത്തകൻ ഉൾപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞതും ഗൂഢാലോചന നടന്നു എന്ന് പറഞ്ഞതും മറ്റൊരു കുറ്റവാളിയായ പൾസർ സുനിയാണ്. പീന്നീട് പോലീസും ഇക്കാര്യം പറഞ്ഞു. ഇക്കാര്യത്തിൽ തീരുമാനം പറയേണ്ടത് കോടതിയാണെന്നും കോടതി അതു പറയട്ടെ എന്നും സിദ്ദിഖ് പറഞ്ഞു.

    മധ്യമങ്ങൾ വലുതാക്കി കാണിക്കുന്നു

    മധ്യമങ്ങൾ വലുതാക്കി കാണിക്കുന്നു

    സിനിമാ മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രമാണ് വലിയ വാർത്തകളായി മാറുന്നത്. സിനിമ മേഖലയിൽ മാത്രമല്ല മറ്റ് മേഖലയിൽ ഉള്ളവരും നികുതി വെട്ടിപ്പുകൾ നടത്തുന്നുണ്ട്. എന്നാൽ സിനിമയിലുളള പൊതു താൽപര്യം കൊണ്ടാകാം വാർത്തകൾ മാധ്യമങ്ങൾ വലുതാക്കി കാണിക്കുന്നതെന്നും സിദ്ദിഖ് പറഞ്ഞു. അഞ്ഞൂറോളം അംഗങ്ങളാണ് സിനിമമേഖലയിൽ ഉള്ളത് . എന്നാൽ അതിൽ വെറും മൂന്ന് പേരെ മാത്രമാണ് നികുതി വെട്ടിപ്പ് നടത്തിയെന്ന് തെളിഞ്ഞിട്ടുള്ളതെന്നും താരം കൂട്ടിച്ചേർത്തു.

    ദിലീപിനെ മാറ്റാനുള്ള കാരണം

    ദിലീപിനെ മാറ്റാനുള്ള കാരണം

    താരസംഘടനയായ എഎംഎംഎയിൽ നിന്ന് ദിലീപിനെ മാറ്റാനുള്ള കാരണം സിദ്ദിഖ് വെളിപ്പെടുത്തിയിരുന്നു. മനോരമ ന്യൂസിന്റെ നേരേ ചൊവ്വേ പരിപാടിയിലായിരുന്നു സിദ്ദിഖിന്റെ പ്രതികരണം. ദിലീപിന്റെ പെട്ടെന്നുള്ള അറസ്റ്റിനെ തുടർന്ന് ഉടൻ തന്നെ അവയിലബിൾ എക്സിക്യൂട്ടീവ് ചേർന്ന് ദിലീപിനെ പുറത്താക്കുകയുമായിരുന്നു.അതല്ലാതെ മിനിറ്റ്സിൽ പറഞ്ഞ പ്രകാരമുള്ള പുറത്താക്കൽ നടപടികൾ ഒന്നും ചെയ്തിരുന്നില്ല. വിഷയത്തിൽ ദിലീപിന് നോട്ടീസ് അയക്കുകയോ , വിശദീകരണം വാങ്ങുകയോ, വിഷയം ചർച്ച ചെയ്യുകയോ ചെയ്തിരുന്നില്ല. അത്തരം നടപടികൾ ജനറൽബോഡി അവതരിപ്പിച്ചതിന് ശേഷം മതിയെന്ന് തീരുമാനിക്കുകയായിരുന്നു. ഞങ്ങളൊക്കെ കൃത്യമായ നിയമവും വകുപ്പും നോക്കി കാര്യങ്ങൾ ചെയ്യുന്ന ആളുകളല്ല, എല്ലാവരും സുഹൃത്തുക്കളാണെന്നും സിദ്ദിഖ് പറ‍ഞ്ഞു.

     ദിലീപിന് നിയമപരമായി നീങ്ങാം

    ദിലീപിന് നിയമപരമായി നീങ്ങാം

    ദിലീപിനെ എഎംഎംഎയിൽ നിന്ന് പുറത്താക്കിയത് അദ്ദേഹത്തിനോട് വിശദീകരണം ചോദിക്കാതെയായിരുന്നെന്നു. സംഘടനയിലെ നടപടിയ്ക്കെതിരെ ദിലീപിന് കോടതിയെ സമീപിക്കാമായിരുന്നു. എന്നാൽ അങ്ങനെ ചെയ്യാതിരുന്നത് ആശ്വാസകരമായെന്ന് സിദ്ധിഖ് ജൂൺ 24ന് ചേർന്ന എഎംഎംഎ ജനറൽ ബോഡിയോഗത്തിൽ അഭിപ്രായപ്പെട്ടിരുന്നു. പുറത്താക്കലിനെതിരെ ദിലീപ് നിയപരമായി നീങ്ങിയിരുന്നെങ്കിൽ കഥ മറ്റൊന്നായേനെയെന്നും സിദ്ധിഖ് കൂട്ടിച്ചേർത്തു.

    English summary
    actor siddique say about dileep arest and malayalam cinima issue
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X