twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'കലാകാരന് പ്രേക്ഷകരുടെ ഇഷ്ടം വേണം; ഇഷ്ടമല്ലെന്ന് പറഞ്ഞാൽ എനിക്ക് സഹിക്കില്ല'; സിദ്ദിഖ്

    |

    മലയാള സിനിമയിൽ എല്ലാ തരത്തിലുള്ള റോളുകളിലും ഒരു പോലെ തിളങ്ങുന്ന നടനാണ് സിദ്ദിഖ്. വില്ലൻ വേഷം, ഹാസ്യ വേഷം, സഹ നടൻ തുടങ്ങി ഏത് റേഞ്ചിലുമുള്ള കഥാപാത്രങ്ങൾ അനായാസം അവതരിപ്പിക്കാൻ സിദ്ദിഖിന് കഴിയുമെന്നാണ് സിനിമാ ലോകം പറയുന്നത്. സിദ്ദിഖ് പ്രധാന വേഷത്തിലെത്തുന്ന പീസ് എന്ന സിനിമ റിലീസ് ചെയ്യാനിരിക്കുകയാണ്. നവാ​ഗതനായ കെ സൻഹീർ ആണ് സിനിമ സംവിധാനം ചെയ്തത്.

    സിനിമയുമായി ബന്ധപ്പെട്ട് പ്രൊമോഷൻ പരിപാടികളിൽ പങ്കെടുത്ത് വരികയാണ് സിദ്ദിഖ്. അഭിനേതാക്കൾ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കേണ്ടതിന്റെ ആവശ്യകതയെ പറ്റി സംസാരിക്കുകയാണ് സിദ്ദിഖ് ഇപ്പോൾ. കലാകാരെന്ന നിലയിൽ പ്രേക്ഷകരുടെ ഇഷ്ടം നേടേണ്ടത് അത്യാവശ്യമാണെന്ന് സിദ്ദിഖ് പറയുന്നു. പോപ്പർ സ്റ്റോപ് മലയാളം ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    'ആദ്യം എല്ലാവരും സിനിമയിലെത്താൻ ആ​ഗ്രഹിക്കും. വന്ന് കഴിഞ്ഞാൽ എങ്ങനെയെങ്കിലും പിടിച്ച് കയറാൻ നോക്കും. അത് കഴിഞ്ഞ് ഒരു അവസ്ഥയിലെത്തിയാൽ അതിൽ നിന്ന് താഴെ പോരാതിരിക്കാനും മുകളിലേക്ക് പോവാനും ശ്രമിക്കും. ആളുകൾക്ക് നമ്മളെ മടുക്കരുത്. മുഷിപ്പ് തോന്നരുത്. പ്രേക്ഷകർക്ക് നമ്മളെ ഇഷ്ടപ്പെടുന്നതാണ് പ്രധാനം,' സിദ്ദിഖ് പറഞ്ഞു.

    siqqique

    കലാകാരമാർക്ക് പ്രേക്ഷകർ ഇഷ്ടപ്പെട്ടേ പറ്റൂ. ഏറ്റവും കൂടുതൽ പ്രേക്ഷകർ ഇഷ്ടപ്പെടുന്ന ആളായിരിക്കണം ഞാൻ. അങ്ങനെ ഇഷ്ടപ്പെടണമെങ്കിൽ പേഴ്സണൽ ലൈഫിൽ ചില മര്യാദകൾ പാലിക്കണം. പബ്ലിക്കിന്റെ മുന്നിൽ നിന്ന് സംസാരിക്കുമ്പോഴുള്ള ഭാഷ ശ്രദ്ധിക്കണം.

    അങ്ങനെ ചിന്തിക്കുന്നയാളാണ് ഞാൻ. എനിക്ക് പ്രേക്ഷകന്റെ ഇഷ്ടം വേണം. ആളുകൾക്ക് എന്നെ ഇഷ്മല്ല എന്ന് പറയുന്നത് എനിക്ക് സഹിക്കാൻ പറ്റില്ലെന്നും സിദ്ദിഖ് വ്യക്തമാക്കി. ആളുകൾ ഇഷ്ടപ്പെടാൻ വേണ്ടിയാണല്ലോ ഇത്രയും കഥാപാത്രങ്ങൾ ചെയ്യുന്നതെന്നും സിദ്ദിഖ് പറഞ്ഞു. നിവിൻ പോളിയും ആസിഫ് അലിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച മഹാവീര്യർ ആണ് സിദ്ദിഖിന്റെ ഏറ്റവുമാെടുവിൽ പുറത്തിറങ്ങിയ ചിത്രം.

    siddique

    ഇതുവരെ ചെയ്ത കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തമാണ് പീസ് സിനിമയിലെ കഥാപാത്രം എന്ന് സിദ്ദിഖ് പറയുന്നു. സിനിമകളിൽ വർഷങ്ങളുടെ അനുഭവ സമ്പത്ത് ഉണ്ടെങ്കിലും ഇപ്പോഴും താൻ ചാൻസ് ചോദിക്കാറുണ്ടെന്നും സിദ്ദിഖ് കഴിഞ്ഞ ദിവസം ഫിൽമി ബീറ്റ് മലയാളവുമായുള്ള അഭിമുഖത്തിൽ പറഞ്ഞിരുന്നു. ചാൻസ് ചോദിക്കാറുണ്ട്. അതിൽ തെറ്റൊന്നും തോന്നിയിട്ടില്ല.

    ഒരു പ്രൊഡ‍ക്ട് പോലും അത് മാർക്കറ്റ് ചെയ്യാനുള്ള ആളുകളുടെ കൈയ്യിൽ കൊടുത്തിട്ടല്ലേ, അത് വിൽക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത്. അതുപോലെ തന്നെയാണ് സിനിമയിൽ ചാൻസ് ചോദിക്കുന്നതെന്നും സിദ്ദിഖ് പറഞ്ഞു. ചാൻസ് ചോദിച്ച് ചെന്നിട്ട് ഇതുവരെ ആരും പരിഹസിച്ച് പറഞ്ഞു വിട്ടിട്ടില്ലെന്നും സിദ്ദിഖ് പറഞ്ഞു. അനിൽ നെടുമങ്ങാട്. ജോജു ജോർജ് എന്നിവരാണ് പീസിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

    Read more about: siddique
    English summary
    actor siddique says peoples love are important for an artist
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X