അവന്‍ നിന്നെ ശരിക്കും ചവിട്ടിയോ? ലാല്‍ എന്നോട് ചോദിച്ചു; അനുഭവം പങ്കുവെച്ച് സിദ്ദീഖ്

കോമഡിയും ഗൗരവമുള്ള കഥാപാത്രങ്ങളും ഒരുപോലെ വഴങ്ങുന്ന നടനാണ് സിദ്ദീഖ്. സിനിമയിലെത്തിയ കാലം മുതല്‍ തന്നെ സ്റ്റീരിയോ ടൈപ്പ് ചെയ്യപ്പെടാതെ കോമഡിയും സീരിയസ് കഥാപാത്രങ്ങളും ഒരു പോലെ കൈകാര്യം ചെയ്ത് വന്നിട്ടുള്ള നടനാണ്. സിനിമയില്‍ സജീവമായി നില്‍ക്കുന്ന സിദ്ദീഖ് ചെയ്ത വില്ലന്‍ കഥാപാത്രങ്ങളും വളരെ ശ്രദ്ധേയമാണ്. നേര് സിനിമയില്‍ മോഹന്‍ലാലിനൊപ്പം തന്നെ പ്രേക്ഷകര്‍ എടുത്ത് പറഞ്ഞ കഥാപാത്രമാണ് സിദ്ദീഖിന്റേത്.

സിനിമയില്‍ മോഹന്‍ലാലും മമ്മൂട്ടിയും ദുല്‍ഖറും പ്രണവുമടക്കം ജനറേഷന്‍ ഗ്യാപില്ലാതെ എല്ലാ നടന്മാരുമായും സിദ്ദീഖ് സൗഹൃദം സൂക്ഷിക്കുന്ന വ്യക്തിയാണ്. ഇപ്പോള്‍ നടനും സംവിധായകനുമായ ലാലിന്റെ മകന്‍ ജീന്‍ പോളുമായി കൊറോണ പേപ്പേഴ്‌സില്‍ അഭിനയിക്കുമ്പോഴത്തെ അനുഭവം പങ്കുവെക്കുകയാണ് നടന്‍. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് സിദ്ദീഖ് ജീന്‍ പോളിനൊപ്പം അഭിനയിച്ചതുമായി ബന്ധപ്പെട്ട അനുഭവം പങ്കുവെക്കുന്നത്.

Siddique

'കൊറോണ പേപ്പേഴ്‌സില്‍ അഭിനയിക്കുന്ന സമയത്ത് ജീന്‍ ആദ്യം ലൊക്കേഷനില്‍ വന്ന ദിവസം എന്നെ ലാല്‍ വിളിച്ചു. ലാല്‍ വേറെ ഏതോ ലൊക്കേഷനിലാണ്. അവിടുന്ന് എന്നെ വിളിച്ച് പറഞ്ഞു; എടോ അവന്‍ അവിടെ വന്നിട്ട് ആകെ ബേജാറിലാണ്. ഒന്ന് പ്രിയന്റെ സെറ്റില്‍ അവന്‍ വര്‍ക്ക് ചെയ്തിട്ടില്ല.

പിന്നെ, അവന് അങ്ങനെ പരിചയമുള്ള ആരുമില്ല. താന്‍ മാത്രമേ ഉള്ളു. അവനെ ഒന്ന് കംഫര്‍ട്ടബിള്‍ ആക്കിയേക്കണേ, എന്ന്. ലാലിനോട് ഞാന്‍ നോക്കാം എന്നും പറഞ്ഞു. അങ്ങനെ അവനോട് തമാശയൊക്കെ പറഞ്ഞ് ഇരുന്ന് കംഫര്‍ട്ടബിള്‍ ആക്കിയിരുന്നു. അതില്‍ എന്നെ ചവിട്ടുന്ന ഒരു സീന്‍ ഉണ്ട്. അവന് അത് ചെയ്യാനും വലിയ പേടിയാണ്. സിദ്ദീഖ് ഇക്ക, ഞാന്‍ അത് എങ്ങനെ ചെയ്യും എന്നൊക്കെ അവന്‍ ചോദിച്ചു. അത് കുഴപ്പമില്ലെന്ന് ഞാന്‍ പറയുകയും ചെയ്തു.

സിനിമയുടെ ഫസ്റ്റ് ഷോ കണ്ടിട്ട് ലാല്‍ എന്നെ വിളിച്ചു. എടോ അവന്‍ ചവിട്ടിയോ തന്നെ എന്ന് ചോദിച്ചു. ഇല്ല അവന്‍ സൂക്ഷിച്ചാണ് ചെയ്തത് എന്ന് ഞാനും പറഞ്ഞു. അപ്പോള്‍ ലാല്‍ പറഞ്ഞു; എനിക്ക് അങ്ങനെ ഒരു കുഴപ്പമുണ്ട്. ഞാന്‍ ആണെങ്കില്‍ ചിലപ്പോള്‍ ചവിട്ടി പോകും. ആ കുഴപ്പം അവനും ഉണ്ടോ എന്ന് സംശയമുണ്ട്. ഞാന്‍ അവനോട് ചോദിച്ചു, നീ സിദ്ദിഖിനെ ചവിട്ടിയോ എന്ന്.

Siddique

അവന്‍ പറഞ്ഞു, ചവിട്ടി എന്നാ തോന്നുന്നെ, എനിക്കറിയില്ല എന്നൊക്കെ,' സിദ്ദീഖ് പറഞ്ഞു.അവന്റെ കൂടെ അഭിനയിക്കാനൊക്കെ വളരെ കംഫര്‍ട്ടബിള്‍ ആണ്. അവന്‍ വളരെ സൂക്ഷിച്ചുമാണ് ആ സീന്‍ ചെയ്തതും. ആ സമയത്തെ ഡയലോഗില്‍ എന്റെ ഡയലോഗിന് ഇടയില്‍ കയറി സംസാരിക്കുകയാണ് ജീന്‍ ചെയ്യേണ്ടത്. അങ്ങനെ ഓവര്‍ലാപ്പ് ചെയ്ത് സംസാരിക്കുന്നതൊക്കെ അവന്‍ നന്നായി ചെയ്തു.

ജീനിനെ വളെര ചെറുപ്പം തൊട്ട് കാണുന്നതാണ്. ടു ഹരിഹര്‍ നഗറില്‍ അവന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. അവന്‍ ശരിക്കും എന്നെ അങ്കിള്‍ എന്നാണ് വിളിക്കേണ്ടത്. പക്ഷെ അവന്‍ എന്നെ സിദ്ദിക്ക് ഇക്ക എന്നാണ് വിളിക്കുക. നിനക്കെന്നെ അങ്കിള്‍ എന്ന് വിളിച്ചുകൂടെ എന്ന് ചോദിച്ചിട്ടുണ്ട്. പക്ഷെ, ഇല്ല ഞാന്‍ ഇക്ക എന്ന് തന്നെ വിളിച്ചോളാം എന്നാണ് അവന്‍ പറഞ്ഞത് എന്നും സിദ്ദീഖ് പറഞ്ഞു.

Read more about: siddique
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X