'എന്റെ ഭാര്യയും എന്റെ സഹോദരനും ഒരുമിച്ച് കളിക്കുന്നതും ചിരിക്കുന്നതും കാണുന്നത് വലിയ സന്തോഷമാണ്'; ഷഹീൻ
മലയാള സിനിമയിൽ നായകന്മാരെക്കാള്‍ സംവിധായകരുടെ വിലപിടിപ്പുള്ള താരമാണ് നടൻ സിദ്ദിഖ്. വില്ലൻ വേഷങ്ങളും കോമഡി വേഷങ്ങളും സ്വഭാവ വേഷങ്ങളും മികവുറ്റ രീതിയിൽ അവതരിപ്പിക്കുന്ന മലയാള സിനിമയിലെ മാറ്റി നിർത്താനാവാത്ത മികവുറ്റ കലാകാരനാണ് സിദ്ദിഖ്.
താൻ അഭിനയിക്കാൻ തിരഞ്ഞെടുക്കുന്ന സിനിമകൾ എന്താണോ അതുതന്നെയാണ് തന്റെ സിനിമ കാഴ്ചപ്പാട് എന്ന് തുറന്ന് പറഞ്ഞിട്ടുള്ള സിദ്ദിഖ് ഏത് കഥാപാത്രവും മനോഹരമാക്കും എന്നതുകൊണ്ട് തന്നെയാണ് അദ്ദേഹം ഇപ്പോഴും മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള നടനായി തുടരുന്നത്. സിദ്ദീഖ് ഇല്ലാത്ത മലയാള സിനിമകൾ ഇപ്പോൾ വളരെ വിരളമാണ്.
സിദ്ദീഖിന്റെ പാത പിന്തുടർന്ന് മകൻ ഷഹീൻ സിദ്ദീഖും അഭിനയത്തിലേക്ക് കാലെടുത്ത് വെച്ചിട്ടുണ്ട്. അച്ഛൻ ഒരു തികഞ്ഞ കലാകാരനായതുകൊണ്ട് തന്നെ ഷഹീനിലും പ്രേക്ഷകർക്ക് വലിയ പ്രതീക്ഷയാണ്.
അച്ഛൻ മഹാനടനാണ് എന്നത് തന്നെയാണ് ഓരോ സിനിമയിലും നൂറ് ശതമാനവും കൊടുത്ത് പ്രവർത്തിക്കണമെന്ന തോന്നൽ ഷഹീനിലുണ്ടാക്കിയിരിക്കുന്നത്. അടുത്തിടെ മലയാള സിനിമാ ലോകം ആഘോഷമാക്കിയ ഒരു താര വിവാഹമായിരുന്നു ഷഹീന്റേത്. അമൃതയാണ് ഷഹീന്റെ ഭാര്യ.

ഇരുവരുടെയും വിവാഹ വീഡിയോയും ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മറ്റൊരു മതത്തില്‍പ്പെട്ട പെണ്‍കുട്ടിയെ ഷഹീന്‍ വിവാഹം ചെയ്യുന്നതില്‍ സിദ്ദീഖിന് ഒട്ടും എതിര്‍പ്പ് ഉണ്ടായിരുന്നില്ല. രണ്ട് കുടുംബത്തിന്റെയും അനുഗ്രഹത്തോടെയും സാന്നിധ്യത്തിലുമാണ് വിവാഹ ചടങ്ങുകള്‍ നടന്നത്.
സിദ്ദീഖിന്റെ കുടുംബത്തെ കുറിച്ചുള്ള കൂടുതല്‍ വാര്‍ത്തകള്‍ പുറത്ത് വന്നത് ഷഹീന്റെ വിവാഹത്തിലാണ്. അധികമാര്‍ക്കും പരിചയമില്ലാത്ത സിദ്ദീഖിന്റെ മൂത്ത മകന്റെ ഫോട്ടോയും ഷഹീന്റെ കല്യാണത്തോട് അനുബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ഇപ്പോഴിതാ തന്റെ സഹോദരനെ കുറിച്ചും ഭാര്യയെ കുറിച്ചും ഷഹീൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. റഷീന്‍ സിദ്ദീഖ് എന്നാണ് സിദ്ദീഖിന്റെ ഭിന്നശേഷിക്കാരനായ മകന്റെ പേര്. വിവാഹ ചടങ്ങുകൾ നടക്കുമ്പോഴെല്ലാം ഷഹീനും താരത്തിന്റെ ഭാര്യ അമൃതയും എപ്പോഴും റഷീന്റെ കൈ വിടാതെ പിടിച്ചിരുന്നു.
ഒരിടത്ത് പോലും മാറ്റി നിർത്തുകയോ ഒഴിവാക്കുകയോ ചെയ്തിരുന്നില്ല. ചടങ്ങിൽ പങ്കെടുക്കാനെത്തിയ അതിഥികളുടെ എല്ലാം സ്നേഹ വാത്സല്യങ്ങൾ ഏറ്റുവാങ്ങിയാണ് റഷീൻ വേദിയിൽ നിന്നിരുന്നത്. സാധിക്കുന്ന ഇടങ്ങളിലേക്ക് എല്ലാം ഷഹീൻ സഹോദരനെ ഒപ്പം കൂട്ടാറുണ്ട്.

എന്ത് സന്തോഷം ഉണ്ടാകുമ്പോഴും കുടുംബത്തിലുള്ള എല്ലാവരും ആദ്യം അത് പങ്കുവെക്കുന്നതും റഷീനിനോടാണ്. തന്റെ ഭാര്യയും സഹോദരനും തമ്മിലുള്ള സ്നേഹത്തെ കുറിച്ച് സംസാരിച്ച് ഷഹീൻ പറഞ്ഞത് ഇങ്ങനെയാണ്. ഏറ്റവും സന്തോഷമുള്ള ഓര്‍മ ഏതാണെന്ന് ചോദിച്ചപ്പോഴാണ് അനിയനെ കുറിച്ചും ഭാര്യയെ കുറിച്ചും താരം സംസാരിച്ചത്.
'ഏറ്റവും മറക്കാനാവാത്ത കാര്യം എപ്പോഴും വേദനയുള്ള ഓര്‍മകളായിരിക്കും. സന്തോഷമുള്ള കാര്യം അധികം ഓര്‍ത്തുവയ്ക്കാറില്ല എന്ന് വാപ്പ പറയാറുണ്ട്. എന്നെ സംബന്ധിച്ചും അതങ്ങനെ തന്നെയാണ്. മറക്കാന്‍ പറ്റാത്തത് വേദനയുള്ള കാര്യമാണ് അത് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നില്ല.'
'സന്തോഷമുള്ള കാര്യങ്ങള്‍ ഒരുപാടുണ്ട്. എന്റെ വിവാഹം അടുത്തിടെ കഴിഞ്ഞു. അത് ഏറ്റവും സന്തോഷമുള്ള കാര്യമാണ്. എന്റെ ഭാര്യ ദിവസവും ജോലിക്ക് പോകുന്നത് കാണുമ്പോള്‍ ഒരു സന്തോഷമുണ്ട്. എന്റെ ഭാര്യയും എന്റെ അനിയനും ഒരുമിച്ച് കളിക്കുന്നതും ചിരിക്കുന്നതും കാണുന്നത് എനിക്ക് വലിയ സന്തോഷം നല്‍കുന്ന കാര്യമാണ്.'
'പുതിയ പ്രൊജക്ടുകള്‍ വരുമ്പോഴും ഞാന്‍ സന്തോഷിക്കാറുണ്ട്', എന്നാണ് ഷഹീൻ പറഞ്ഞത്. ഷഹീന്റെ ഭാര്യ അമൃത ഒരു ഡോക്ടറാണ്. ഒരു സഹോദരി കൂടി ഷഹീനുണ്ട്. പത്തേമാരി, കസബ, ടേക്ക് ഓഫ്, സല്യൂട്ട്, ക്രിസ്റ്റഫര്‍ എന്നിവയാണ് ഷഹീൻ അഭിനയിച്ച സിനിമകൾ.


Click it and Unblock the Notifications











