മല്ലിക സുകുമാരന്റെ മകനാണ്! പൃഥ്വിരാജിനെ ആദ്യം കണ്ടപ്പോള്‍ത്തന്നെ രഞ്ജിത് നായകനാക്കി! ആ കഥ ഇങ്ങനെ!
നന്ദനമെന്ന ചിത്രത്തിലൂടെയായിരുന്നു പൃഥ്വിരാജ് സുകുമാരന്റെ അഭിനയ ജീവിതം ആരംഭിച്ചത്. ഫാസില്‍ ചിത്രമായ കൈയ്യെത്തും ദൂരത്തില്‍ അഭിനയിക്കുന്നതിനായി താരപുത്രനെ ക്ഷണിച്ചിരുന്നുവെങ്കിലും പൃഥ്വിയുടെ രൂപം ആ കഥാപാത്രത്തിന് അനുയോജ്യമായിരുന്നില്ല. അതോടെയായിരുന്നു അദ്ദേഹത്തെ മാറ്റി പകരക്കാരനായി ഫഹദ് ഫാസിലിന് തീരുമാനിച്ചത്. മമ്മൂട്ടി അതിഥി താരമായി എത്തിയിരുന്നുവെങ്കിലും സിനിമ പരാജയമാവുകയായിരുന്നു.
എഞ്ചിനീയറിങ്ങ് പഠനത്തിനിടയിലായിരുന്നു പൃഥ്വിരാജ് സിനിമയിലേക്ക് എത്തിയത്. മല്ലിക സുകുമാരനായിരുന്നു മകന് ശക്തമായ പിന്തുണ നല്‍കിയത്. അന്ന് തിരിച്ച് പോയിരുന്നുവെങ്കില്‍ തന്റെ ജീവിതം മറ്റൊന്നായി തീര്‍ന്നേനെയെന്നായിരുന്നു പൃഥ്വിരാജ് പറഞ്ഞത്. നന്ദനത്തിലേക്ക് താരപുത്രന്‍ എത്തിയതിനെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് സിദ്ദിഖ് ഇപ്പോള്‍. സിദ്ദിഖും രഞ്ജിത്തും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. പൃഥ്വിരാജിനെക്കുറിച്ച് പറയുന്ന സിദ്ദിഖിന്റെ അഭിമുഖം വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

പൃഥ്വിരാജിനെക്കുറിച്ച്
പൃഥ്വിരാജ് അഭിനയിക്കാന്‍ വന്നതിനെക്കുറിച്ചും നന്ദനത്തിലേക്ക് അദ്ദേഹത്തെ തിരഞ്ഞെടുത്തതിനെക്കുറിച്ചും പറഞ്ഞെത്തിയിരിക്കുകയാണ് സിദ്ദിഖ്. കൈരളി ടിവിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം വിശേഷങ്ങള്‍ പങ്കുവെച്ചത്. ബി ഉണ്ണിക്കൃഷ്ണനായിരുന്നു സിദ്ദിഖിനെ ഇന്റര്‍വ്യൂ ചെയ്തത്. എത്രയോ സിനിമകള്‍ കണ്ടിട്ടാണ് പുതുമുഖ താരങ്ങള്‍ വരുന്നത്. കൃത്യമായ തയ്യാറെടുപ്പുകളും നടത്തിയാണ് അവര്‍ വരുന്നതെന്നും സിദ്ദിഖ് പറയുന്നു.

അവരില്‍ നിന്നാണ് പഠിക്കാനുള്ളത്
പുതുമുഖ താരങ്ങള്‍ക്ക് എന്താണ് പറഞ്ഞ് കൊടുക്കാനുള്ളതെന്ന് പലരും ചോദിക്കാറുണ്ട്. അവരോട് എന്താണ് നമുക്ക് പറഞ്ഞ് തരാനുള്ളത് എന്നതിനെക്കുറിച്ചാണ് ഞാന്‍ എപ്പോഴും ചോദിക്കാറുള്ളതെന്ന് സിദ്ദിഖ് പറയുന്നു. പല കാര്യങ്ങളും അവര്‍ക്കാണ് പെട്ടെന്ന് അറിയുന്നത്. നമ്മളായിട്ട് കാര്യം പറഞ്ഞ് കൊടുത്ത് അവരെ വഷളാക്കാതിരുന്നാല്‍ മതിയെന്നുമായിരുന്നു സിദ്ദിഖിന്റെ മറുപടി. ഇതിന് ശേഷമായാണ് ഇരുവരും പൃഥ്വിരാജിനെക്കുറിച്ച് സംസാരിച്ചത്.

പൃഥ്വിരാജിനെ നന്ദനത്തില്‍ അഭിനയിപ്പിച്ചത്
സിദ്ദിഖും രഞ്ജിത്തും കൂടി നിര്‍മ്മിച്ച ചിത്രമാണ് നന്ദനം. ഈ സിനിമയിലൂടെയായിരുന്നു പൃഥ്വിരാജ് അരങ്ങേറിയത്. പുതിയ പയ്യന്‍ വേണമെന്ന നിര്‍ബന്ധമുണ്ടായിരുന്നു. അതിനിടയിലാണ് രഞ്ജിത്ത് മല്ലിക ചേച്ചിയെ വിളിച്ച് മോനോട് എന്നെ വന്ന് കാണാന്‍ പറയാനായി ആവശ്യപ്പെട്ടത്. സുകുമാരന്‍ ചേട്ടത്തെ രണ്ടാമത്തെ മകനായ പൃഥ്വിരാജിനെ അത്ര അറിയില്ലായിരുന്നു. ഇന്ദ്രജിത്ത് നേരത്തെ ഒരു ടെലിഫിലിമൊക്കെ അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തെ അറിയാം. ഇന്ദ്രജിത്താണോയെന്ന് ചോദിച്ചപ്പോള്‍ രണ്ടാമത്തെയാള്‍, രഞ്ജിക്ക് പേരൊന്നും അറിയുമായിരുന്നില്ല.
Recommended Video

ഫാസിലാണ് പറഞ്ഞത്
കൈയ്യെത്തും ദൂരത്തിന് വേണ്ടി ഫാസില്‍ പൃഥ്വിരാജിനെ ഇന്റര്‍വ്യൂ ചെയ്തിരുന്നു. എന്റെ നായകന്‍ കുറച്ചൂടെ പാവമാണെന്നും ഇവന്‍ മിടുക്കനാണെന്നും സ്മാര്‍ട്ടാണെന്നുമായിരുന്നു ഫാസില്‍ പറഞ്ഞത്. എന്തെടായെന്ന് ചോദിച്ചാല്‍ ഏതെടാ എന്ന് ചോദിക്കാന്‍ കപ്പാസിറ്റിയുണ്ട്. രഞ്ജിത്തിന് ഇയാളെ പറ്റുമായിരിക്കും എന്ന് പറഞ്ഞത് ഫാസിലായിരുന്നു. അങ്ങനെയാണ് സിദ്ദിഖ് മല്ലികയെ വിളിച്ചത്. ഇന്ദ്രനാണോയെന്നായിരുന്നു ചേച്ചിയും ചോദിച്ചത്. അയ്യോ, രാജുവോ അവന്‍ അഭിനയിച്ചിട്ടൊന്നുമില്ല, സാരമില്ല എന്തായാലും കോഴിക്കോട് പോയി രഞ്ജിത്തിനെ കാണാന്‍ പറയൂയെന്ന് പറഞ്ഞിരുന്നു.

ആദ്യത്തെ കാഴ്ച
രഞ്ജിത്തിന്റെ വീട്ടില്‍ ചെന്ന് കോളിങ് ബെല്ലടിച്ച് ചേട്ടാ, ഞാന്‍ മല്ലിക സുകുമാരന്റെ മകനാണ് പൃഥ്വിരാജ്, ഇത് പറഞ്ഞതും രഞ്ജിത്ത് പൃഥ്വിയെ നന്ദനത്തിലേക്ക് കാസ്റ്റ് ചെയ്യുകയായിരുന്നു. ആ കാഴ്ചയും ഇത്രയും പറഞ്ഞപ്പോള്‍ത്തന്നെ രഞ്ജിത്ത് സന്തോഷത്തിലായിരുന്നു. ഇവന്‍ ഓക്കെയാണെന്ന് എന്നെ വിളിച്ച് പറഞ്ഞിരുന്നു. പൂജയുടെ അന്നാണ് ഞാന്‍ രാജുവിനെ ആദ്യമായി കാണുന്നത്. ഇയാള്‍ വലിയ നടനാവുമെന്ന് മുന്‍കുട്ടി കാണാനോ പറയാനോ ഉള്ള കഴിവ് തനിക്കില്ലായിരുന്നുവെന്നും സിദ്ദിഖ് പറയുന്നു.

പൃഥ്വിരാജിന്റെ വളര്‍ച്ച
ഈ സിനിമ എങ്ങനെ വരും എന്നോര്‍ത്തായിരുന്നു എന്റെ ആധി. പൃഥ്വിരാജിന്റെ വളര്‍ച്ചയെക്കുറിച്ചൊന്നും ചിന്തിച്ചിരുന്നില്ല. രാജുവിനെ അഹങ്കാരിയാണെന്ന് പറയാന്‍ എനിക്ക് സ്വാതന്ത്ര്യമുണ്ട്. ആദ്യ സിനിമ മുതല്‍ രാജുവിനെ എനിക്കറിയാം. സിദ്ദിഖേട്ടാ എന്ന് പറഞ്ഞ് വളരെ ഭവ്യതയോടെ പറയുന്ന രാജുവിനെ കണ്ടിട്ടുണ്ട്. മാസ്റ്റേഴ്‌സ് ചിത്രത്തില്‍ അഭിനയിക്കുന്ന സമയത്തും രാജു അത് പോലെയാണ് എന്നോട് പെരുമാറിയത്. അതുകൊണ്ട് ഞാനെങ്ങനെ അദ്ദേഹം അഹങ്കാരിയാണെന്ന് പറയുമെന്നും സിദ്ദിഖ് ചോദിക്കുന്നു.


Click it and Unblock the Notifications











