twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'ഇതെങ്കിലും ഒന്ന് നേരെ കൊണ്ടുപോകണം'; രണ്ടാം വിവാഹത്തെക്കുറിച്ച് സിദ്ധാര്‍ത്ഥ് ഭരതനോട് അമ്മ പറഞ്ഞത്

    |

    മലയാളികള്‍ക്ക് ഏറെ സുപരിചിതനായ നടനും സംവിധായകനുമാണ് സിദ്ധാര്‍ത്ഥ് ഭരതന്‍. നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ് സിദ്ധാര്‍ത്ഥ് അഭിനയരംഗത്ത് എത്തുന്നത്. രസികന്‍, സ്പിരിറ്റ്, ഒളിപ്പോര് തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനേതാവായ സിദ്ധാര്‍ത്ഥിന് പക്ഷെ, സംവിധാനമോഹമായിരുന്നു മനസ്സ് നിറയെ.

    നിദ്രയാണ് ആദ്യം സംവിധാനം ചെയ്ത ചിത്രം. പിന്നീട് ചന്ദ്രേട്ടന്‍ എവിടെയാ, വര്‍ണ്ണ്യത്തില്‍ ആശങ്ക, ജിന്ന് എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ചതുരമാണ് ഏറ്റവും പുതിയ ചിത്രം.

    സിനിമാപാരമ്പര്യമുള്ള നടന്‍

    സംവിധായകന്‍ ഭരതന്റെയും കെ.പി.എ.സി ലളിതയുടെ മകനാണ് സിദ്ധാര്‍ത്ഥ് ഭരതന്‍. മാതാപിതാക്കളുടെ പാരമ്പര്യം പിന്തുടര്‍ന്ന് സിനിമയില്‍ എത്തിയെങ്കിലും ഇപ്പോള്‍ അവര്‍ രണ്ടും ജീവിച്ചിരിപ്പില്ല എന്ന വലിയ ദുഃഖത്തിലാണ് സിദ്ധാര്‍ത്ഥ്.

    അടുത്തിടെ ഫ്‌ലവേഴ്‌സ് ഒരുകോടിയില്‍ സിദ്ധാര്‍ത്ഥ് പങ്കെടുത്തിരുന്നു. മാതാപിതാക്കളെക്കുറിച്ചും തന്റെ സിനിമാജീവിതത്തെക്കുറിച്ചുമാണ് പ്രധാനമായും സിദ്ധാര്‍ത്ഥ് സംസാരിച്ചത്.

    ജീവിതത്തില്‍ താന്‍ ദൈവതുല്യരായി കാണുന്നത് അച്ഛനേയും അമ്മയേയുമാണ്. അത് രണ്ടും തനിക്ക് നഷ്ടമായി. ലളിതയുടെ മകന്‍ എന്ന തരത്തില്‍ എന്നെ പരിഗണിക്കാറുണ്ട് പലരും. അച്ഛനേക്കാളും കൂടുതല്‍ പലരും അറിയുന്നത് അമ്മയെയാണ്. അമ്മയോട് എല്ലാവര്‍ക്കും പ്രത്യേകമായൊരു ഇഷ്ടമുണ്ട്.

    2015-ലായിരുന്നു എനിക്ക് അപകടം സംഭവിച്ചത്. അന്നത്തെ തിരിച്ചുവരവ് രണ്ടാം ജന്മത്തിലേത് തന്നെയായിരുന്നു. ഒരുവണ്ടി ഡിം അടിക്കാതെ വന്നപ്പോള്‍ ഞാന്‍ അയാളെ ചീത്ത വിളിക്കുകയായിരുന്നു. ആ സമയത്ത് എന്താണ് നടന്നതെന്ന് ഇന്നും അറിയില്ലെന്ന് സിദ്ധാര്‍ത്ഥ് പറയുന്നു.

    അമ്മ മരിച്ച ദിവസം സരയൂ അവിടെ ഇരുന്നതല്ല പ്രശ്‌നം; ചികിത്സയുടെ പേരിലുണ്ടായ വിവാദങ്ങളെ പറ്റിയും സിദ്ധാര്‍ഥ്അമ്മ മരിച്ച ദിവസം സരയൂ അവിടെ ഇരുന്നതല്ല പ്രശ്‌നം; ചികിത്സയുടെ പേരിലുണ്ടായ വിവാദങ്ങളെ പറ്റിയും സിദ്ധാര്‍ഥ്

    വിവാഹത്തെക്കുറിച്ച് അമ്മ പറഞ്ഞത്

    ജീവിതത്തിലെ എല്ലാ കാര്യങ്ങളെക്കുറിച്ചും ഞാന്‍ അമ്മയോട് ചര്‍ച്ച ചെയ്യാറുണ്ട്. പേഴ്‌സണല്‍ കാര്യങ്ങളില്‍ വരെ അമ്മയുടെ അഭിപ്രായം തേടാറുണ്ട്. ആദ്യ വിവാഹത്തില്‍ പ്രശ്‌നങ്ങളുണ്ടായ സമയത്ത് എല്ലാം അമ്മയ്ക്ക് അറിയാമായിരുന്നു. രണ്ടാം വിവാഹത്തെക്കുറിച്ച് ആദ്യം പറഞ്ഞതും അമ്മയോടായിരുന്നുവെന്നും സിദ്ധാര്‍ത്ഥ് പറയുന്നു.

    രണ്ടാമത്തെ വിവാഹം ലവ് മാര്യേജായിരുന്നു. അമ്മയോട് തന്നെയാണ് അതേക്കുറിച്ച് ആദ്യം പറഞ്ഞത്. ഇതെങ്കിലുമൊന്ന് നേരെ കൊണ്ടുപോകണമെന്നായിരുന്നു അമ്മ ആദ്യം എന്നോട് പറഞ്ഞത്. അമ്മയാണ് പിന്നീട് എല്ലാ കാര്യവും ശരിയാക്കിയത്.

    ജീവിതത്തിലേക്ക് വരുമെന്ന് അവന്‍ പ്രതീക്ഷിച്ചിരുന്നു, ജിഷ്ണുവിന്റെ ആഗ്രഹത്തെ കുറിച്ച് സിദ്ധാര്‍ത്ഥ്ജീവിതത്തിലേക്ക് വരുമെന്ന് അവന്‍ പ്രതീക്ഷിച്ചിരുന്നു, ജിഷ്ണുവിന്റെ ആഗ്രഹത്തെ കുറിച്ച് സിദ്ധാര്‍ത്ഥ്

    അമ്മയുടെ ചിന്തകള്‍

    ഞാനെപ്പോഴും ഉണ്ടായെന്ന് വരില്ല. നീ വെറുതെ കളിക്കരുത്. കൃത്യമായി കാര്യങ്ങളെല്ലാം ചെയ്യണമെന്നായിരുന്നു അമ്മ എന്നോട് പറഞ്ഞത്. കോവിഡ് വന്ന സമയത്ത് അമ്മ വല്ലാതെ പാനിക്കായിരുന്നു.

    അമ്മ ആ സമയത്ത് ഷൂട്ടിന് പോവണമെന്നൊക്കെ പറയുമ്പോള്‍ എനിക്ക് ടെന്‍ഷനാണ്. ഞാന്‍ സീനുണ്ടാക്കുമ്പോള്‍ നീ പോടായെന്നായിരുന്നു അമ്മ പറയാറുള്ളത്. അമ്മയെ ഇരുത്തിയത് കൊറോണ സമയത്തെ കാര്യങ്ങളാണ്.

    'അച്ഛനൊപ്പം വൈകുന്നേരങ്ങളില്‍ സംസാരിക്കാന്‍ കൊതി തോന്നാറുണ്ട്'; സുകുമാരന്റെ ഓര്‍മ്മകളില്‍ പൃഥ്വിരാജ്'അച്ഛനൊപ്പം വൈകുന്നേരങ്ങളില്‍ സംസാരിക്കാന്‍ കൊതി തോന്നാറുണ്ട്'; സുകുമാരന്റെ ഓര്‍മ്മകളില്‍ പൃഥ്വിരാജ്

    അമ്മയുടെ മരണം

    കടമുണ്ടെന്നല്ലാതെ എത്രയുണ്ടെന്ന് അമ്മ പറഞ്ഞിട്ടില്ല. കൊടുത്ത് തീര്‍ക്കാനുണ്ടെന്ന് പറയാറുണ്ട്. എനിക്ക് കിട്ടുന്നത് ഞാന്‍ അമ്മയുടെ കയ്യിലാണ് ഏല്‍പ്പിക്കാറുള്ളത്. ഞാന്‍ കൊണ്ടുപോയി കളഞ്ഞു എന്ന പരാതി വേണ്ടല്ലോ.

    അമ്മയെ മോശം ട്രീറ്റ്‌മെന്റ് നടത്തി ഞാന്‍ കൊല്ലാന്‍ നോക്കുകയാണെന്ന തരത്തിലുള്ള പ്രചാരണങ്ങളുണ്ടായിരുന്നു. അതെക്കുറിച്ചൊക്കെ അന്ന് സംസാരിച്ചതാണ്. അവരുടെ വായയൊന്നും മൂടിക്കെട്ടാന്‍ എനിക്കാവില്ലല്ലോയെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു.

    Read more about: kpac lalitha sidharth bharathan
    English summary
    Actor Sidharth Bharathan opens up about his Mother Late K.P.A.C Lalitha
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X