മോഹന്‍ലാലിനൊപ്പം കോമ്പിനേഷന്‍ സീന്‍ വരുമ്പോള്‍ എനിക്ക് ടെന്‍ഷനാണ്, കാരണം പറഞ്ഞ് സിദ്ധിഖ്
സഹനടനായുളള വേഷങ്ങളില്‍ മലയാളത്തില്‍ കൂടുതല്‍ തിളങ്ങിയ താരമാണ് സിദ്ധിഖ്. ചെറിയ വേഷങ്ങളിലൂടെ തുടങ്ങിയ താരം ഇന്ന് മലയാള സിനിമയുടെ അവിഭാജ്യ ഘടകം കൂടിയാണ്. നായകനായും വില്ലന്‍ വേഷങ്ങളിലും സിദ്ധിഖ് മോളിവുഡില്‍ അഭിനയിച്ചിരുന്നു. സൂപ്പര്‍താര ചിത്രങ്ങളിലെല്ലാം സ്ഥിര സാന്നിദ്ധ്യമായിരുന്നു നടന്‍. ഇപ്പോഴും സിനിമയില്‍ സജീവമായി അഭിനയിച്ചുകൊണ്ടിരിക്കുന്ന താരം കൂടിയാണ് സിദ്ധിഖ്. മോഹന്‍ലാലിനൊപ്പവും നിരവധി സിനിമകളില്‍ സിദ്ധിഖ് മലയാളത്തില്‍ അഭിനയിച്ചിരുന്നു.
ഇരുവരും ഒന്നിച്ച സിനിമകള്‍ തിയ്യേറ്ററുകളില്‍ വലിയ വിജയമാവുകയും ചെയ്തു. മോഹന്‍ലാലിനൊപ്പം സഹനടനായും വില്ലന്‍ വേഷങ്ങളിലും സിദ്ധിഖ് എത്തിയിരുന്നു. അതേസമയം ലാലിനൊപ്പമുളള അഭിനയത്തെ കുറിച്ച് ഒരഭിമുഖത്തില്‍ സിദ്ധിഖ് മനസുതുറന്നിരുന്നു. മോഹന്‍ലാലിന്‌റെ അഭിനയിക്കാനുളള അനായസതയെ താന്‍ അല്പം പരിഭവത്തോടെയാണ് കാണുന്നതെന്ന് നടന്‍ പറയുന്നു.

മോഹന്‍ലാലിനൊപ്പം അഭിനയിക്കുമ്പോള്‍ ചില സമയങ്ങളില്‍ നമ്മളെ കുഴപ്പിക്കുന്ന ഒരു കാര്യമുണ്ട്. അഭിനയം ഇത്രയും എളുപ്പമുളള ജോലിയാണോ എന്ന് തോന്നിപ്പോകുന്നത് ലാല്‍ അഭിനയിക്കുന്നത് കാണുമ്പോഴാണ്. സിദ്ധിഖ് പറയുന്നു. ലാലിനൊപ്പമുളള കോമ്പിനേഷന്‍ സീന്‍ വരുമ്പോള്‍ എനിക്ക് ടെന്‍ഷനാണ്. കാരണം ഷോട്ട് എടുക്കുന്നതിന് മുന്‍പ് എന്റെ മനസില്‍ ആ കഥാപാത്രവും ഡയലോഗ് പറയുന്ന രീതിയെ കുറിച്ചും മാത്രമാകും മനസ്സില്‍.

പക്ഷേ ലാല്‍ അതൊക്കെ മറന്നിട്ട് നമ്മളോട് സിനിമയല്ലാത്ത മറ്റ് കാര്യങ്ങള്‍ വന്ന് സംസാരിക്കും. അതോടെ എനിക്ക് ചെയ്യാനിരിക്കുന്ന കഥാപാത്രത്തിന്റെ ബാലന്‍സ് തെറ്റും. ദൃശ്യം ക്ലൈമാക്‌സ് സീനില്‍ ഞാനത് അനുഭവിച്ചതാണ്. ആ സീനില്‍ മോഹന്‍ലാലിനേക്കാള്‍ സംഭാഷണം കൂടുതല്‍ എനിക്കാണ്. അതുകൊണ്ട് തന്നെ കുറെയധികം തയ്യാറെടുപ്പുകളോടെയാണ് ഞാന്‍ ആ സീന്‍ ചെയ്യാന്‍ തയ്യാറായി നിന്നത്.

വിശാലമായ പാടം പോലെയുളള ഒരു സ്ഥലത്ത് വെച്ചായിരുന്നു ആ സീന്‍ ചിത്രീകരിച്ചത്. അവിടെ ഒരുപാട് കൊക്കുകള്‍ വന്നിരിക്കുന്നത് കണ്ട് മോഹന്‍ലാല്‍ എന്നോട് ആ കൊക്കുകളെ കുറിച്ച് ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. പക്ഷേ സ്റ്റാര്‍ട്ട് ആക്ഷന്‍ ക്യാമറ വന്നപ്പോള്‍ അഭിനയം ഇത്ര ഈസിയാണോ എന്ന് തോന്നിപ്പിച്ചുകൊണ്ട് മോഹന്‍ലാല്‍ ജോര്‍ജ്ജുകുട്ടിയായി മാറി, അഭിമുഖത്തില്‍ സിദ്ധിഖ് പറഞ്ഞു.

അതേസമയം ദൃശ്യം 2വിലാണ് സിദ്ധിഖും മോഹന്‍ലാലും വീണ്ടും അഭിനയിച്ചത്. സിനിമാ പ്രേമികള്‍ ഒന്നടങ്കം വലിയ ആകാംക്ഷകളോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. ദൃശ്യം 2വിന് പുറമെ മറ്റ് നിരവധി ചിത്രങ്ങള്‍ സിദ്ധിഖിന്റെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. മൂന്നൂറിലധികം സിനിമകളില്‍ മലയാളത്തില്‍ അഭിനയിച്ചിട്ടുളള താരമാണ് സിദ്ധിഖ്. ആ നേരം അല്‍പദൂരം എന്ന ചിത്രത്തിലൂടെയായിരുന്നു നടന്‍ അരങ്ങേറ്റം കുറിച്ചത്. പിന്നാലെ ഇന്‍ഹരിഹര്‍ നഗര്‍, ഗോഡ്ഫാദര്‍ പോലുളള സിനിമകളിലെ കഥാപാത്രം സിദ്ധിഖിന്‌റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടു.
സ്വിം സ്യൂട്ടില്‍ ഗ്ലാമറസായി നടി, പുതിയ ചിത്രങ്ങള്‍ കാണാം


Click it and Unblock the Notifications











