വിധിയെ തടുക്കാൻ കഴിയില്ല, ഞാനും അനശ്വരയും ഒരുമിക്കുന്നെന്ന് സിജു! സത്യമാണെങ്കിലും വിശ്വസിക്കില്ലെന്ന് ആരാധകർ

വാഴ എന്ന സിനിമയിലൂടെ ഗംഭീര പ്രകടനം കാഴ്ച വെച്ച് പ്രേക്ഷക പ്രശംസ നേടിയിരിക്കുകയാണ് നടന്‍ സിജു സണ്ണി. നിരവധി സിനിമകളില്‍ ചെറിയ കഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്രദ്ധേയനായ താരം പുതിയ സിനിമകളുടെ ഭാഗമാവുകയാണ്. ഇതിനിടെ സോഷ്യല്‍ മീഡിയ പേജിലൂടെ സിജു പങ്കുവെച്ചൊരു പോസ്റ്റ് ശ്രദ്ധേയമാവുകയാണ്.

നടി അനശ്വര രാജനൊപ്പമുള്ള സെല്‍ഫി ചിത്രമായിരുന്നു സിജു പങ്കുവെച്ചത്. സാധാരണ പോലൊരു ഫോട്ടോയാണെങ്കിലും നടന്‍ അതിന് കൊടുത്ത ക്യാപ്ഷനാണ് ശ്രദ്ധേയമായിരിക്കുന്നത്. ഞങ്ങള്‍ ഒരുമിക്കുകയാണെന്നും മുഹൂര്‍ത്തത്തിന്റെ സമയമടക്കം പറഞ്ഞിരിക്കുകയാണ് താരം. എന്നാല്‍ ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ രസകരമായ കമന്റുമായിട്ടാണ് ആരാധകര്‍ എത്തിയിരിക്കുന്നത്.

siju-sunny

'ഞങ്ങള്‍ ഒന്നിക്കുന്നു... വിധിയെ തടുക്കാന്‍ ആര്‍ക്കും കഴിയില്ല. മുഹൂര്‍ത്തം 11:00am... മുന്നോട്ട് ഉള്ള യാത്രയില്‍ കൂടെ ഉണ്ടാകണം...' എന്നാണ് അനശ്വര രാജനെ മെന്‍ഷന്‍ ചെയ്ത് കൊണ്ട് സിജു ക്യാപ്ഷനായി കൊടുത്തിരിക്കുന്നത്. ഈ പോസ്റ്റിന് താഴെ 'ഇത് ആരും വിശ്വസിക്കരുത്. എഐ ആണെന്ന്' പറഞ്ഞ് അനശ്വരയും എത്തിയിരുന്നു. ഇതിന് പുറമേ രസകരമായ നിരവധി കമന്റുകളാണ് നിറയുന്നത്.

നിങ്ങള്‍ക്ക് ആശിര്‍വാദം അറിയിക്കണം എന്നുണ്ട്. പക്ഷെ വിധിയെ തടുക്കാന്‍ ആര്‍ക്കും സാധിക്കില്ല എന്ന തിരിച്ചറിവില്‍ പിന്മാറുന്നു. അവനൊരു പാവമാണ്, പക്ഷേ മണ്ടനാണെന്ന് പറഞ്ഞ് കൊടുക്കാന്‍ ഈ കൊച്ചിന് ആരുമില്ലേ? പുതിയ ഉഡായിപ്പും ആയിട്ടാണ് അവന്റെ വരവ്, ഇല്ല ബ്രോ.. നിങ്ങളുടെ യാത്രയില്‍ ഞങ്ങള്‍ കട്ടുറുമ്പ് ആകുന്നില്ല. നിങ്ങള്‍ പൊളിക്ക്.

ഇത് ഇനി ഈ സംഭവം ശരിക്കും ഉള്ളതാണെങ്കില്‍ പോലും ഞങ്ങള്‍ വിശ്വസിക്കില്ല. ഇത് അവള്‍ക്ക് അറിയുമോ? പറ്റിക്കാന്‍ വേണ്ടി ആണെങ്കിലും ഇങ്ങനൊന്നും പറയല്ലേ ബ്രോ.. സിജു അണ്ണന്‍ ഗേള്‍സ് ഫാന്‍സ് അസോസിയേഷന്‍ പിരിച്ചു വിട്ടെന്നു കേട്ടു... എന്നിങ്ങനെ നീളുകയാണ് കമന്റുകള്‍.

കമന്റിലൂടെ ആരാധകര്‍ സൂചിപ്പിച്ചത് പോലെ പുതിയ സിനിമയുടെ പ്രഖ്യാപനത്തെ പറ്റിയാണ് സിജു പറഞ്ഞത്. വ്യസനസമേതം ബന്ധുമിത്രാദികള്‍ എന്ന പേരിലാണ് പുതിയ സിനിമ ഒരുങ്ങുന്നത്. എസ് വിപിന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നതും വിപിന്‍ തന്നെയാണ്.

തെലുങ്കിലെ പ്രശസ്ത നിര്‍മ്മാണ കമ്പനിയായ ഷൈന്‍ സ്‌ക്രീന്‍സ് സിനിമയുമായി സഹകരിച്ചാണ് WBTS പ്രൊഡക്ഷന്‍സ്, രണ്ടാമത്തെ ചിത്രത്തിന് തുടക്കം കുറിച്ചത്. ഭഗവന്ത് കേസരി, ടക്ക് ജഗദീഷ്, മജിലി, കൃഷ്ണാര്‍ജുന യുദ്ധം, ഉഗ്രം തുടങ്ങിയ സിനിമകളുടെ നിര്‍മാതാക്കളാണ് ഷൈന്‍ സ്‌ക്രീന്‍ സിനിമ. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടിരിക്കുകയാണ്.

അനശ്വര രാജന്‍, സിജു സണ്ണി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രത്തില്‍ അസീസ് നെടുമങ്ങാട്, ജോമോന്‍ ജ്യോതിര്‍, ബൈജു സന്തോഷ്, നോബി, മല്ലിക സുകുമാരന്‍ എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു.റഹീം അബൂബക്കറെന്ന പുതിയ ഛായാഗ്രാഹകനെയും ചിത്രത്തിലുണ്ട്.

More from Filmibeat

Read more about: anaswara rajan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X