'അവളും ചതിച്ചു', തമിഴിലെ മന്മഥന്‍; തൃഷയും ഐശ്വര്യ രജിനികാന്തുമടക്കം സിമ്പുവിന്റെ പ്രണയ ജീവിതം

തമിഴില്‍ വല്ലവന്‍, മന്മഥന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ജനപ്രീതി നേടിയ നടനാണ് സിലമ്പരസന്‍ എന്ന സിമ്പു. അഭിനയത്തോടൊപ്പം തന്നെ വിവാദങ്ങളും നടനെ വിടാതെ പിടികൂടിയിരുന്നു. പ്രധാനമായും ഇന്‍ഡസ്ട്രിയിലെ തന്നെ നടിമാരുമായുള്ള പ്രണയമായിരുന്നു ചര്‍ച്ച വിഷയം. സിമ്പുവുമായി ഏറ്റവും കൂടുതല്‍ ഉയര്‍ന്ന് കേട്ട പേരുകള്‍ നയന്‍താരയുടേതും ഐശ്വര്യ രജിനി കാന്തിന്റേതുമാണ്.

ഇപ്പോഴിതാ തമിഴ് ഇന്‍ഡസ്ട്രിയിലെ നടന്മാരെ കുറിച്ച് പറയുകയാണ് തമിഴ് നിരൂപകനും മാധ്യമപ്രവര്‍ത്തകനുമായ ചെയ്യാറു ബാലു. സിമ്പുവിന്
നിരവധി പ്രണയങ്ങള്‍ ഉണ്ടായിരുന്നു. ഒരുകാലത്ത് തൃഷയുടെ പേര് ഉയര്‍ന്ന് വന്നിരുന്നു. അത് കഴിഞ്ഞ് നയന്‍ താരയും സിമ്പുവും പ്രണയത്തിലായിരുന്നു എന്നും വാര്‍ത്തകള്‍ വന്നിരുന്നു എന്ന് ചെയ്യാറു ബാലു പറയുന്നു.

simbu

എന്നാല്‍ നയന്‍താരയെക്കാള്‍ കൂടുതല്‍ അന്ന് പുറത്തുവന്ന വാര്‍ത്തകള്‍ രജിനികാന്തിന്റെ മകള്‍ ഐശ്വര്യ രജിനികാന്തുമായി സിമ്പു പ്രണയത്തിലാണെന്നായിരുന്നു. ധനുഷുമായി വിവാഹം ഉറപ്പിച്ച സമയത്ത് ഇതുമായി ബന്ധപ്പെട്ട് അന്ന് ഒരു ഓഡിയോ കൂടി വന്നിരുന്നു. എന്നാല്‍ പിന്നീട് അത് വ്യാജമാണെന്നൊക്കെ പറയുകയുണ്ടായി. അത് കഴിഞ്ഞ് ഐശ്വര്യ ധനുഷിനെ വിവാഹം കഴിച്ചു.എന്നാല്‍ ഒരു ഘട്ടത്തില്‍ തന്നെയാണ് എല്ലാവരും പറ്റിക്കുന്നത് എന്ന് പറഞ്ഞ് സിമ്പു തന്നെ രംഗത്തെത്തിയിരുന്നു.

വല്ലവന്‍ സിനിമ മുതലാണ് സിമ്പുവും നയന്‍താരയും തമ്മിലുള്ള പ്രണയം ആരംഭിക്കുന്നത്. എന്നാല്‍ അത് അധിക കാലം നീണ്ടു നിന്നില്ല, ചില ചിത്രങ്ങളും മറ്റും പുറത്തു വന്നപ്പോള്‍ അതിന് പിന്നില്‍ സിമ്പു ആണെന്നാണ് നയന്‍താര കരുതിയത്. അതില്‍ സങ്കടപ്പെട്ട് ആ സമയം ഈ ഫീല്‍ഡ് വിട്ടേ പോകാന്‍ വിട്ട് പോകാന്‍ തന്നെ അവര്‍ തീരുമാനിച്ചിരുന്നു. നമ്മള്‍ വിശ്വസിച്ച് ചെയ്യുന്ന കാര്യം പുറത്തു വന്നാല്‍ ആരെക്കൊണ്ടാണ് സഹിക്കാന്‍ കഴിയുക? അതുകൊണ്ടാണ് ബ്രേക്ക് അപ് ആയതെന്നാണ് കരുതുന്നത്.

അതുപോലെ തന്നെയാണ് ഹന്‍സികയും സിമ്പുവും തമ്മിലുള്ള പ്രണയം. അത് കുറെ കാലം നീണ്ട് നിന്നിരുന്നു. അടുത്തിടെ സിമ്പുവിന്റെ മഹാ എന്ന ചിത്രത്തില്‍ ഹന്‍സികയും അഭിനയിച്ചിരുന്നു. എന്ത് എവിടെ പറയണം എന്ന് അറിയാത്ത ആളാണ് സിമ്പു. അത് തന്നെയാണ് ബ്രേക്ക് അപ്പിന് കാരണമായത് എന്നാണ് കരുതുന്നത് എന്നും ചെയ്യാറു ബാലു പറയുന്നു.

ഹന്‍സികയുമായുള്ള പ്രണയം തകര്‍ന്നതിന് പിന്നാലെ സിമ്പു വൈകാരികമായി സംസാരിച്ചത് വലിയ ചര്‍ച്ചയായിരുന്നു. ഒരു പരിപാടിയിലാണ് സിമ്പു ഇത്തരത്തില്‍ സംസാരിച്ചത്. ഹന്‍സികയടക്കം തനിക്ക് എല്ലാം നഷ്ടപ്പെട്ടു എന്ന് അന്ന് സിമ്പു പറഞ്ഞിരുന്നു.

താന്റെ തുടക്കകാലത്ത് സ്ട്രഗിള്‍ ചെയ്തിരുന്ന സമയമുണ്ടായിരുന്നു. അന്ന് തന്റെ കൂടെ കാമുകി നില്‍ക്കുമെന്നാണ് കരുതിയത്. എന്നാല്‍ അവള്‍ എന്നെ ഇട്ടിട്ട് പോയി. എന്റെ വേദനകളെല്ലാം എന്റെ കുഞ്ഞിന്റെ മുഖത്ത് നോക്കുമ്പോള്‍ മറക്കണം എന്നാണ് കരുതിയത്. എന്നാല്‍ വിവാഹം കഴിക്കാനും തനിക്ക് സാധിച്ചില്ല. ദൈവം എന്നെ പരീക്ഷിക്കുകയാണെന്ന് ചിലപ്പോള്‍ തോന്നാറുണ്ട്.

simbu

ഈ ജീവിതം ഇങ്ങനെ നില്‍ക്കുന്നതിന് ഒരു കാരണം ഉണ്ടാകുമെന്നും സിമ്പു അന്ന് പറഞ്ഞിരുന്നു. 2013ലാണ് ഇരുവരും പ്രണയത്തിലാവുന്നതെന്ന് ഔദ്യോഗികായി പ്രഖ്യാപിക്കുന്നത്. എന്നാല്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും ബ്രേക്ക് അപ്പ ആവുകയായിരുന്നു.

സാംഗവി എന്ന നടിയുമായി ദളപതി വിജയ് പ്രണയത്തിലായിരുന്നെന്നും ഇരുവരും വിവാഹം വരെ കഴിച്ചേക്കുമെന്നും ഒരുകാലത്ത് സംസാരമുണ്ടായിരുന്നതായും ചെയ്യാറു ബാലു പറഞ്ഞു. അതുപോലെ തന്നെയായിരുന്നു അജിത്തും. അജിത്തിനെ ചുറ്റിപ്പറ്റി നിരവധി കഥകള്‍ ഒരുകാലത്ത് ഉണ്ടായിരുന്നെങ്കിലും ശാലിനി വന്നതോടെ അദ്ദേഹം ശ്രീരാമന്‍ ആയെന്നും ചെയ്യാറു ബാലു പറഞ്ഞു.

More from Filmibeat

Read more about: silambarasan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X