'ഞാന്‍ ഒക്കെ തട്ടിപ്പോയാല്‍ ഇത് പറഞ്ഞു തരാന്‍ ആരുണ്ട്?; ആ പാട്ട് ഹിന്ദിയില്‍ നിന്ന് എടുത്തത്'
ആക്ടര്‍ എന്ന നിലയിലും നടന്‍ എന്ന നിലയിലും ഗായകന്‍ എന്ന നിലയിലും ഏറെ പ്രശസ്തനാണ് കൃഷ്ണ ചന്ദ്രന്‍. 1978ല്‍ പുറത്തിറങ്ങിയ രതിനിര്‍വേദം എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി മലയാള സിനിമയിലേക്കെത്തിയത്. ആദ്യ ചിത്രത്തില്‍ തന്നെ പപ്പുവെന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
പക്ഷെ ഡബ്ബിംഗ് ആര്‍ടിസ്റ്റ്് കൂടിയായ കൃഷ്ണ ചന്ദ്രന്റെ ശബ്ദം നമ്മള്‍ ഏറ്റവും കൂടുതല്‍ കേട്ടിട്ടുള്ളത് നടന്‍ വിനീതിനും റഹ്‌മാനുമാണ്. അനിയത്തി പ്രാവില്‍ കുഞ്ചാക്കോ ബോബന് ശബ്ദം നല്‍കിയതും കൃഷ്ണ ചന്ദ്രനാണ്. സര്‍ഗം, പരിണയം, ഹൈവേ, ഋതുഭേദം, കാബൂളിവാല, കമലദളം തുടങ്ങിയ ചിത്രങ്ങളില്ഡ വിനീതിന് ശബ്ദം നല്‍കിയത് കൃഷ്ണ ചന്ദ്രനാണ്.

കൃഷ്ണ ചന്ദ്രന്‍ പാടിയ വെള്ളിച്ചില്ലും വിതറി, തട്ടടി ശോശാമ്മേ തുടങ്ങിയ ഗാനങ്ങളും മലയാളികള്‍ക്ക് മറക്കാന്‍ സാധിക്കില്ല. ഇപ്പോഴിതാ ഈ നാട് എന്ന ചിത്രത്തിലെ തട്ടടി ശോശാമ്മേ എന്ന ഗാനത്തിന് ഡിസ്‌കോ ദീവാനേ എന്ന ഗാനവുമായുള്ള സാമ്യത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് കൃഷ്ണ ചന്ദ്രന്‍.
ആ ഗാനം മലയാളത്തില്‍ നിന്ന് ഹിന്ദിയിലേക്ക് എടുത്ത പാട്ടല്ല, തിരിച്ച് ഒരു പാരഡി പോലെ ഹിന്ദിയില്‍ നിന്ന് മലയാളത്തിലേക്ക് എടുത്ത പാട്ടാണെന്ന് കൃഷ്ണ ചന്ദ്രന്‍ പറയുകയാണ്. പലരും തിരിച്ചാണ് ചിന്തിച്ചിരിക്കുന്നതെന്നും എന്നാല്‍ അത് തെറ്റാണെന്നും തിരുത്തുകയാണ് കൃഷ്ണ ചന്ദ്രന്‍. റിപ്പോര്‍ട്ടര്‍ ടിവിയോടാണ് കൃഷ്ണ ചന്ദ്രന്‍ ഇക്കാര്യം തുറന്നു പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്.
'അതില്‍ ചെറിയൊരു തെറ്റുണ്ട്. പലരും വിചാരിച്ചിരിക്കുന്നത് മലയാളം പാട്ടില്‍ നിന്നാണ് ഡിസ്‌കോ ദീവാനേ എടുത്തിരിക്കുന്നത് എന്നാണ്. അത് അവര്‍ക്ക് അറിയാത്തതുകൊണ്ടാണ്. ഞങ്ങളാണ് ആ പാട്ട് ഹിന്ദിയില്‍ നിന്ന് എടുത്തത്. ആ സമയത്ത് അത് അങ്ങനെയല്ല, കോളേജില്‍ ഒരു ബാസ്‌കറ്റ് ബോള്‍ നടക്കുന്ന അലമ്പ് ഉണ്ടാക്കുന്നതാണ്,' കൃഷ്ണ ചന്ദ്രന്‍ പറഞ്ഞു.
ആ സമയത്ത് പാരഡി ആയിട്ട് ഉണ്ടാക്കിയതാണ്. ഡിസ്‌കോ ദീവാനേ...എന്ന പാട്ട് ഭയങ്കര ഹിറ്റാണ്. അതേ ടോണില്‍ തട്ടടി ശോശാമ്മേ എന്ന് മാറ്റി എന്നുള്ളതേ ഉള്ളു. അതിന് വേറെ ഒരു കാര്യം ആലോചിക്കേണ്ടത് നമ്മുടെ തലമുറയില്‍ ഇപ്പോള്‍ ഇത് പറഞ്ഞ് തരാന്‍ ഞാന്‍ ഉണ്ട്. അതില്‍ നിന്ന് ഞങ്ങളാണ് എടുത്തത് എന്ന് പറയാന്‍ ഇപ്പോള്‍ ഞാന്‍ ഉണ്ട് ഇവിടെ.

ഞങ്ങള്‍ ഒക്കെ തട്ടിപ്പോയി കഴിഞ്ഞാല്‍ ഇതൊക്കെ പറഞ്ഞു തരാന്‍ ആരുണ്ട്? അപ്പോള്‍ എല്ലാവരും വിചാരിക്കും ഡിസ്‌കോ ദിവാനീ മലയാളത്തില്‍ നിന്ന് ഹിന്ദിയിലേക്ക് എടുത്ത പാട്ടാണെന്ന്. എതാണ് നല്ലത്, എതാണ് ചീത്ത എന്ന് പറഞ്ഞാല്‍ എനിക്ക് അറിയില്ല. പക്ഷെ എന്ത് പറഞ്ഞാലും ഡിസ്‌കോ ദിവാനേയില്‍ നിന്ന് ഞങ്ങള്‍ എടുത്തതാണെന്ന് വിനീത പൂര്‍വ്വം ഞാന്‍ അറിയിക്കുകയാണിപ്പോള്‍ എന്നും കൃഷ്ണ ചന്ദ്രന്‍ പറഞ്ഞു.
തെന്നിന്ത്യന്‍ നടിയായ വനിതയെയാണ് കൃഷ്ണ ചന്ദ്രന്‍ വിവാഹം കഴിച്ചിരിക്കുന്നത്. ഇരുവരും പ്രണയ വിവാഹമായിരുന്നു. തങ്ങളുടെ പ്രണയ സമയത്ത് നടി സീമ തന്നെ സഹായിച്ചിരുന്നതായി മുമ്പ് കൃഷ്ണ ചന്ദ്രന്‍ പറഞ്ഞിരുന്നു. തന്നെ പാട്ടിന്റെ വഴിയിലേക്ക് എത്തിച്ചതും സീമയാണെന്നും നടന്‍ ഓര്‍ത്തെടുത്തിരുന്നു.


Click it and Unblock the Notifications