ഒരു ലക്ഷം ആ​ഗ്രഹിച്ചിടത്ത് മുപ്പത് കോടി ശമ്പളം, ആരതി എന്ത് ചോദിച്ചാലും ഉടനടി കയ്യിൽ, എല്ലാം പുറംമോടി മാത്രം?

ഡാൻസ് റിയാലിറ്റി ഷോകളിൽ പങ്കെടുത്ത് തുടങ്ങിയതാണ് നടൻ ശിവകാർത്തികേയന്റെ കരിയർ. റിയാലിറ്റി ഷോയിൽ വിജയിയായശേഷം വാക്ചാതുര്യം കൊണ്ട് പിന്നീട് വിവിധ ഷോകളിൽ അവതാരകനായി. ശേഷമാണ് സിനിമയിൽ സഹനടൻ, കൊമേഡിയൻ റോളുകളിലേക്ക് ക്ഷണം ലഭിക്കുന്നതും ധനുഷ് സിനിമ ത്രീയിൽ അഭിനയിക്കുന്നതും. അതിന് മുമ്പ് മറീന എന്ന സിനിമയിൽ നായകനായി എങ്കിലും കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. ത്രീ ചെയ്തശേഷം പിന്നീട് ലഭിച്ചതെല്ലാം നായക വേഷങ്ങളായിരുന്നു.

വരുത്തപ്പെടാത വാലിബർ സംഘം റിലീസ് ചെയ്തശേഷം കരിയറിൽ ഉയർച്ച ഉണ്ടായി തുടങ്ങി. റെമോ, ഡോക്ടർ തുടങ്ങി നിരവധി സിനിമകളും വ്യത്യസ്ത കഥാപാത്രങ്ങളും ചെയ്തിട്ടുള്ള നടൻ അമരൻ സിനിമ വിജയമായശേഷം തമിഴിലെ സൂപ്പർ താരങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചു.

Sivakarthikeyan
Photo Credit: Sivakarthikeyan / Instagram

സിനിമയോളം തന്നെ കുടുംബത്തിനും പ്രാ​ധാന്യം നൽകുന്ന നടനാണ് ശിവകാർത്തികേയൻ. എല്ലാ വേദികളിലും ഭാര്യ നൽകുന്ന പിന്തുണയെ കുറിച്ച് നടൻ സംസാരിക്കാറുണ്ട്. 2010ലാണ് ബന്ധുവായ ആരതിയെ ശിവകാർത്തികേയൻ വിവാഹം ചെയ്യുന്നത്. അന്ന് സിനിമയിലേക്ക് നടൻ എത്തിയിട്ടില്ല. മാത്രമല്ല സ്ഥിരവരുമാനമുള്ള സമയവുമായിരുന്നില്ല. എനിക്ക് നല്ല ശമ്പളം പോലും ഇല്ലാതിരുന്ന സമയത്ത് എന്നെ വിവാഹം കഴിക്കാൻ തയ്യാറായ ആളാണ് ആരതിയെന്ന് നടൻ മുമ്പ് പറഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ ആരതിയെ ജീവിതത്തിലേക്ക് കൂട്ടുമ്പോൾ തനിക്കുണ്ടായിരുന്ന ഒരേയൊരു ചിന്ത എന്തായിരുന്നുവെന്ന് ഒരിക്കൽ നടൻ വെളിപ്പെടുത്തിയിരുന്നു. ആ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നതും ചർച്ചയാകുന്നതും. ആരതിയെ കല്യാണം കഴിച്ച സമയത്ത് എനിക്ക് ഒരു ​ഗോളുണ്ടായിരുന്നു.

മാസം ഒരു ലക്ഷം രൂപ സമ്പാദിക്കണം. ഭാര്യ എന്ത് ചോദിച്ചാലും വാങ്ങി കൊടുക്കാൻ പറ്റണം. കാറിൽ തന്നെ എല്ലായിടത്തും കൂട്ടുകൊണ്ടുപോകണം. പെട്രോൾ അടിക്കാൻ എപ്പോഴും കാശുണ്ടാകണം.‍ ഏത് ഹോട്ടലിൽ പോയാലും ചോദിക്കുന്നത് വാങ്ങി കൊടുക്കാൻ പറ്റണം. മെനുവോ പ്രൈസോ നോക്കേണ്ട സാഹചര്യം വരരുത്. പറയുന്നിടത്തെല്ലാം കൂട്ടികൊണ്ട് പോകണം എന്നാണ് വൈറൽ വീഡിയോയിൽ ശിവകാർത്തികേയൻ പറഞ്ഞത്.

ആ​ഗ്രഹിച്ചതിനേക്കാൾ പതിന്മടങ്ങാണ് ഇന്ന് നടന്റെ മാസ വരുമാനവും ആസ്തിയും. കോടികളുടെ ബം​ഗ്ലാവാണ് കുടുംബത്തിനായി നടൻ പണിതുയർത്തിയിരിക്കുന്നത്. സഞ്ചരിക്കാൻ ലക്ഷ്വറി വാഹനങ്ങളുടെ ​ഗ്യാരേജും. ഒരു ലക്ഷം ആ​ഗ്രഹിച്ചിടത്ത് ഇന്ന് 30 മുതൽ 40 കോടി വരെയാണ് നടൻ ഒരു സിനിമയ്ക്ക് വാങ്ങുന്ന പ്രതിഫലം.

Sivakarthikeyan
Photo Credit: Sivakarthikeyan / Instagram

ബിസിനസുകളിലൂടെയും സിനിമ നിർമ്മാണത്തിലൂടെയും സമ്പാദിക്കുന്നത് വേറെയും. ആരതി എന്ത് ചോദിച്ചാലും ഉടനടി കയ്യിൽ എത്താൻ പാകത്തിന് സമ്പാദിച്ച് കഴിഞ്ഞു താരം. അതേസമയം ഭാര്യയെ കുറിച്ച് എപ്പോഴും വാചാലനാകുമെങ്കിലും ശിവകാർത്തികേയൻ സത്യസന്ധതനായ പങ്കാളിയാണെന്ന് തോന്നിയിട്ടില്ലെന്നും കമന്റുകളുണ്ട്. അതിന് കാരണം അടുത്തിടെ നടന്റെ പേരിലുണ്ടായ വിവാദങ്ങളാണ്.

2023ൽ തമിഴ് സംഗീതസംവിധായകൻ ഡി. ഇമ്മൻ ശിവകാർത്തികേയനുമായി ഇനി സഹകരിക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചതോടെയാണ് വിവാദങ്ങളുടെ തുടക്കം. തന്റെ ജീവിതം തകരാൻ കാരണം നടനാണെന്നും വിശ്വസ്ഥനായി നിന്ന് തന്നെ താരം വഞ്ചിച്ചുവെന്നും കുടുംബ തകർത്തുവെന്നുമാണ് ഇമ്മൻ ആരോപിച്ചത്. തന്റെ കുട്ടികളുടെ ക്ഷേമത്തിനും സ്വകാര്യതയ്ക്കും പ്രാധാന്യം നൽകുന്നതിനാൽ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിടുന്നില്ലെന്നുമാണ് ഇമ്മൻ പറഞ്ഞത്.

ഇമ്മന്റെ തുറന്ന് പറച്ചിന് കാരണം ശിവകാർത്തികേയനും ഇമ്മാന്റെ മുൻ ഭാര്യ മോണിക്ക റിച്ചാർഡും തമ്മിലുള്ള സുഖകരമല്ലാത്ത ബന്ധമാണെന്ന് പിന്നാലെ പ്രചരിച്ചു. വിവാഹമോചന സമയത്ത് ശിവകാർത്തികേയൻ ഒരു മധ്യസ്ഥനായി മാത്രമെ പ്രവർത്തിച്ചിട്ടുള്ളൂവെന്നും കുടുംബ ഐക്യം നിലനിർത്താൻ സഹായിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് ഇമ്മൻ ആരോപണത്തിൽ പ്രതികരിച്ച് മോണിക്ക പറഞ്ഞത്. ശിവകാർത്തികേയൻ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.

More from Filmibeat

Read more about: sivakarthikeyan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X