നായികയെ നോക്കി പ്രണയിക്കുമ്പോഴെക്കും ഛര്‍ദ്ദിക്കാന്‍ വന്നു! ഏറ്റവും വള്‍ഗറായി അഭിനയിച്ചതിനെ പറ്റി താരങ്ങള്‍
സിനിമയില്‍ ചുവടുറപ്പിക്കാന്‍ ഒരുങ്ങുകയാണ് നടന്‍ സൂരജ് സണ്ണും ശിവരാജും. പാടാത്ത പൈങ്കിളി സീരിയലിലെ നായകനായി വന്ന സൂരജ് പ്രേക്ഷകര്‍ക്ക് സുപരിചിതനാണ്. അതുപോലെ അബ്രഹാം ഓസ്ലറിലൂടെ ശ്രദ്ധേയനായ ശിവരാജും 'മൃദു ഭാവേ ദൃഢ കൃത്യേ', എന്ന ചിത്രത്തിലൂടെ ഒരുമിച്ച് അഭിനയിക്കുകയാണ്.
ഷാജുണ്‍ കര്യാല്‍ സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരി രണ്ടിന് റിലീസ് ചെയ്യും. അതേ സമയം സിനിമയുടെ ലൊക്കേഷനില്‍ നടന്ന ചില രസകരമായ സംഭവങ്ങളെ പറ്റി മനസ് തുറന്നിരിക്കുകയാണ് താരങ്ങള്‍. സൈന സൗത്ത് പ്ലസ്സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

സിനിമയിലെ പ്രണയരംഗത്തെ കുറിച്ച് പറയുകയായിരുന്നു നടന്‍ സൂരജ്. 'പ്രണയരംഗം ചിത്രീകരിച്ച് കൊണ്ടിരിക്കുമ്പോള്‍ ഞാന്‍ നായികയുടെ കണ്ണിലേക്ക് നോക്കി പ്രണയിക്കണം. അങ്ങനെ നോക്കി നില്‍ക്കുമ്പോഴാണ് തലകറങ്ങി വീഴുന്നതും എന്നെ ആശുപത്രിയിലേക്ക് കൊണ്ട് പോകുന്നതും. കുറച്ച് കഴിയുമ്പോള്‍ തിരികെ വരും. അങ്ങനെ എനിക്ക് തീരെ വയ്യാതിരിക്കുമ്പോഴായിരുന്നു ആ സിനിമയുടെ ഷൂട്ടിങ്് ചെയ്‌തെന്നാണ്', സൂരജ് പറയുന്നത്.
'എനിക്ക് മാത്രമല്ല അതിലെ നായിക ശ്രാവണയ്ക്കും തീരെ വയ്യാത്ത അവസ്ഥയിലായിരുന്നു. അതൊന്നും ഔട്ട്പുട്ടിലൊന്നും ബാധിച്ചില്ല. പാട്ടിനിടയില്‍ റൊമാന്റിക്കായി നായികയെ നോക്കുമ്പോള്‍ എനിക്ക് ഛര്‍ദ്ദിക്കാന്‍ വരും. സാര്‍ ഒരു മിനുറ്റെന്ന് പറഞ്ഞ് പോകും. അങ്ങനെ ഒട്ടും സുഖമില്ലാത്തപ്പോഴാണ് അത് ചിത്രീകരിച്ചതെന്ന്', നടന്‍ പറയുന്നു.
പിന്നെ പ്രണയം ചെയ്തത് കൊണ്ടോ റൊമാന്റിക് ആയതു കൊണ്ടല്ല ഛര്‍ദ്ദിക്കാന്‍ വന്നത്. ആരും അങ്ങനെ തെറ്റിദ്ധരിക്കരുത്. എനിക്ക് വയ്യാതിരുന്നത് കൊണ്ടാണെന്നും നടന്‍ വ്യക്തമാക്കി.
യഥാര്‍ഥ ജീവിതത്തിലെ പ്രണയത്തെ കുറിച്ചും സൂരജ് സംസാരിച്ചിരുന്നു. 'എനിക്കങ്ങനെ പ്രണയിക്കാനൊന്നും അറിയില്ല. എന്നിരുന്നാലും പ്രണയിച്ചാണ് വിവാഹം കഴിച്ചതെന്ന്', സൂരജ് പറയുന്നു. നടനിത് പറഞ്ഞതോടെ സൂരജിന്റെ വിവാഹം കഴിഞ്ഞതാണോ എന്ന് ചോദിച്ച് അവതാരകയടക്കമുള്ളവര്‍ ഞെട്ടി.
ചെറുപ്പം മുതലേയുള്ള എന്റെ ആഗ്രഹമായിരുന്നു പ്രണയിച്ച് വിവാഹം കഴിക്കണമെന്നത്. അതുപോലെ പ്രണയിച്ചാണ് വിവാഹം ചെയ്തത്. അറിയാത്ത ഒരാളെ വിവാഹം ചെയ്യുന്നതിനോട് എനിക്ക് ഒട്ടും താത്പര്യമില്ല. എന്നാല്‍ ഇന്നത്തെ കാലത്തെ പ്രണയത്തോട് യോജിപ്പില്ലെന്നും' നടന്‍ പറയുന്നു.

അതേ സമയം സിനിമയുടെ ലൊക്കേഷനില്‍ നടന്ന ചില സംഭവങ്ങളെ പറ്റിയും താരങ്ങള്‍ സംസാരിച്ചു. 'ഏതു തരം വേഷവും ചെയ്യുമെന്നും എങ്ങനെയും അഭിനയിക്കുമെന്നും തെളിയിക്കണമായിരുന്നു. ഒരു വേദിയില്‍ എത്രത്തോളം വള്‍ഗറായി മാറാന്‍ പറ്റുമോ അങ്ങനെയാവാനൊരു ടാസ്‌കാണ് സംവിധായകന്‍ ഞങ്ങള്‍ക്ക് തന്നത്. നടന്‍ ശിവരാജിനാണ് ആദ്യ ചാന്‍സ്.
എത്രത്തോളം പറ്റുമോ അതൊക്കെ താന്‍ ചെയ്തുവെന്നാണ് നടന്‍ പറയുന്നത്. ആദ്യം ശിവരാജ് ഷര്‍ട്ടാണ് ഊരുന്നത്. അത് കണ്ടപ്പോള്‍ തന്നെ തനിക്ക് നാണക്കേട് തോന്നിയെന്നാണ് സൂരജ് പറയുന്നത്. പിന്നാലെ ശിവരാജ് പാന്റും ഊരി. ഇതോടെ ബാക്കിയുള്ളവരെല്ലാം കുടുങ്ങിയ അവസ്ഥയായി.
ശേഷം ശിവരാജിനെ പോലെ പിന്നാലെ വന്ന എല്ലാവരും ചെയ്യാന്‍ നിര്‍ബന്ധിതരായി. അങ്ങനെ ചെയ്തതോടെ ഗുണങ്ങള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ. അങ്ങനെ ചെയ്തതിന് ശേഷം എല്ലാവരുടെയും നാണം മാറി. പിന്നെ എന്തും ചെയ്യാം എന്ന ചിന്താഗതിയിലേക്ക് വന്നു. നാണം എന്ന സാധനം പാടെ എടുത്തുമാറ്റപ്പെട്ടു. പെട്ടന്ന് തീര്‍ക്കേണ്ട ഷോട്ടുകളില്‍ ഡ്രസ്സ് മാറാന്‍ റൂമിലേക്കൊപ്പം ഓടാതെ നടുറോഡില്‍ നിന്ന് തന്നെ മാറി.
ചില സീനുകളെടുക്കാന്‍ പെട്ടെന്ന് തന്നെ റെഡിയാവണം. അതിന് വേണ്ടി പരസ്യമായി കുളിക്കുക വരെ ചെയ്തു. പരസ്പരമുള്ള ഞങ്ങളുടെ ബന്ധങ്ങള്‍ക്കും ഒളിവും മറയുമില്ലാതെ വന്നു. അതൊരു നല്ല ടാസ്‌ക് ആയിരുന്നു' എന്നാണ് സൂരജും ശിവരാജും ഒരുപോലെ പറയുന്നത്.


Click it and Unblock the Notifications











