ചേച്ചിയെ വിവാഹം കഴിപ്പിച്ച് വിടണമെന്നതാണ് വലിയ സ്വപ്നം; നടക്കും നടക്കാതെ എവിടെ പോകാനാണെന്ന് സൂരജ്

ആന്‍ഡ്രോയിഡ് കുഞ്ഞപ്പനിലെ റോബര്‍ട്ടിന്റെ വേഷം അവതരിപ്പിച്ച് വിസ്മയിപ്പിച്ച് നില്‍ക്കുകയാണ് സൂരജ് തേലക്കാട്. ടെലിവിഷന്‍ പരിപാടികളിലൂടെയാണ് സൂരജ് ശ്രദ്ധിക്കപ്പെടുന്നത്. അവിടെ നിന്നും വെള്ളിത്തിരയിലെത്തിയ താരം വളരെ കുറഞ്ഞ കാലത്തിനുള്ളില്‍ ജനപ്രീതി സ്വന്തമാക്കി. കഴിഞ്ഞ വര്‍ഷം സ്വന്തമായി വീടും കാറുമെല്ലാം നേടിയെടുത്തതിന്റെ സന്തോഷത്തിലായിരുന്നു സൂരജ്.

ഗർഭകാലത്തിൻ്റെ ഒൻപതാം മാസം, നിറവയറിൽ അഭ്യാസങ്ങളുമായി കരീന കപൂർ, ഏറ്റവും പുതിയ ഫോട്ടോസ് കാണാം

ഇനി ചേച്ചിയുടെ വിവാഹമാണ് തന്റെ സ്വപ്‌നങ്ങളിലുള്ളതെന്ന് പറയുകയാണ് താരമിപ്പോള്‍. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെയാണ് സഹോദരി സ്വാതിയ്ക്കും തനിക്കും പൊക്കം കുറവുള്ളതിനെ കുറിച്ചും ചെറുപ്പത്തില്‍ തന്നെ ഇക്കാര്യം മനസില്‍ ഉള്‍കൊണ്ടത് എങ്ങനെയാണെന്നും സൂരജ് വ്യക്തമാക്കിയത്. ഇപ്പോള്‍ സന്തോഷത്തിലാണെന്നും താരം പറയുന്നു.

 ചേച്ചിയുടെ വിവാഹമാണ് സ്വപ്‌നമെന്ന് സൂരജ്

എനിക്കും ചേച്ചിയ്ക്കും പൊക്കം കൂടാനുള്ള പൊടി വാങ്ങി അച്ഛന്റെ പേഴ്‌സില്‍ നിന്നും കുറേ കാശ് തീര്‍ന്നിട്ടുണ്ട്. കുപ്പികള്‍ കൊണ്ട് ഞങ്ങളുടെ വീട് നിറഞ്ഞു എന്നല്ലാതെ ഞാന്‍ നാലിഞ്ചില്‍ നിന്നും ചേച്ചി മൂന്നിഞ്ചില്‍ നിന്നും ഒരു സെന്റി മീറ്റര്‍ പോലും വളര്‍ന്നില്ല. പക്ഷേ വളരാത്തത് പൊക്കം മാത്രമാണ്. മനസ് കൊണ്ട് ഞാനും ചേച്ചിയും അങ്ങ് ഉയരത്തിലാണ്.

ചേച്ചിയുടെ വിവാഹമാണ് സ്വപ്‌നമെന്ന് സൂരജ്

കാര്യങ്ങള്‍ തിരിച്ചറിയാന്‍ പ്രായം ആയപ്പോള്‍ ഒരു ദിവസം അച്ഛന്‍ ഞങ്ങള്‍ രണ്ട് പേരെയും വിളിച്ചിട്ട് നിങ്ങള്‍ ഇനി അധികം പൊക്കം വെക്കില്ലെന്ന് പറഞ്ഞു. ഇപ്പോഴുള്ളതില്‍ നിന്നും വലിയ മാറ്റമൊന്നും ഉണ്ടാകാന്‍ പോകുന്നില്ല. ചികിത്സയൊക്കെ ഭയങ്കര ചെലവാണ്. നമ്മളെ കൊണ്ട് താങ്ങില്ല. മാത്രമല്ല ചാന്‍സ് ഫിഫ്റ്റി ഫിഫ്റ്റി മാത്രമേയുള്ളു, പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുകയും ചെയ്യും

ചേച്ചിയുടെ വിവാഹമാണ് സ്വപ്‌നമെന്ന് സൂരജ്

ഇതൊക്കെ കേള്‍ക്കുന്നതിന് മുന്‍പ് തന്നെ ഞങ്ങളുടെ മനസ് ആ സത്യവുമായി പൊരുത്തപ്പെട്ടിരുന്നു. സ്‌കൂളില്‍ ബാക്കി കുട്ടികള്‍ക്കെല്ലാം പൊക്കമുണ്ട്. അത് ശ്രദ്ധിച്ചിരുന്നുവെങ്കിലും പതുക്കെ ശരിയാകുമെന്നാണ് കരുതിയിരുന്നത്. അതിനൊപ്പം തന്നെ അച്ഛന്‍ ഒരു കാര്യം കൂടി പറഞ്ഞിരുന്നു. കലയാണ് ഇനി നമ്മള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ട മേഖല. കലയിലൂടെ നിങ്ങള്‍ വളരണം. എല്ലാവരെക്കാളും ഉയരത്തില്‍ എത്തണം. അച്ഛന്റെ ആ വാക്കുകളാണ് ഇതുവരെയൊക്കെ എത്തിച്ചത്.

Recommended Video

Rachana Narayanankutty's facebook post is viral
 ചേച്ചിയുടെ വിവാഹമാണ് സ്വപ്‌നമെന്ന് സൂരജ്

ആദ്യം കാറ് വാങ്ങി. അടുത്ത ലക്ഷ്യം വീടായിരുന്നു. അതും 2018 ല്‍ പൂര്‍ണമായി. നല്ല സൗകര്യമുള്ള വീടാണ്. എന്റെയും ചേച്ചിയുടെയും പൊക്കത്തിന് അനുസരിച്ച് തന്നെയാണ് സ്വിച്ച് ബോര്ഡും റൂമിലെ ഇന്റീരിയറുമെല്ലാം. ഇനിയുള്ള ആഗ്രഹം ചേച്ചിയുടെ വിവാഹമാണ്. അവളെ സ്വീകരിക്കാന്‍ കഴിയുന്ന വലിയ മനസുള്ള ഒരാള്‍ തന്നെ വേണം. ഈ സുന്ദരിക്കുട്ടിയെ എനിക്ക് ധൈര്യമായി അയാളുടെ കൈ പിടിച്ച് കൊടുക്കണം. നടക്കും, നടക്കാതെ എവിടെ പോകാനാണ്... സൂരജ് പറയുന്നു.

Read more about: sooraj
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X