നിഷ്കളങ്കമായ ചിരിയോടെ സൗബിൻ! പ്രിയപ്പെട്ടവൾക്ക് ഹൃദയസ്പർശിയായ ആശംസ നേർന്ന് താരം

ഭാര്യയ്ക്ക് ഹൃദയസ്പർശിയായ രണ്ടാം വിവാഹ വാർഷിക ആശംസ നേർന്ന് നടൻ സൗബിൻ ഷാഹിർ. വിവാഹ ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു പ്രിയതമയ്ക്ക് വിവാഹ വാർഷിക ആശംസ നേർന്നത്. '' ജാമൂ.. എനിയ്ക്കൊപ്പം കഴിയാനുള്ള കരുത്തും ക്ഷമയും നിനക്ക് ദൈവം തരട്ടെ.. ചിത്രത്തിനോടൊപ്പം സൗബിൻ കുറിച്ചു. കൂടാതെ ഭാര്യയ്ക്കും മകനുമൊപ്പമുള്ള അവധി ആഘോഷ ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.

soubin

2017 ഡിസംബറിലായിരുന്നു കോഴിക്കോട് സ്വദേശിയായ ജാമിയയെ സൗബിൻ വിവാഹം കഴിക്കുന്നത്. കഴിഞ്ഞ വർഷം മെയ് 10 തീയതി ഇവർക്കൊരും ആൺകുഞ്ഞ് പിറക്കുകയും ചെയ്തു. സൗബിൻ തന്നെയാണ് താൻ അച്ഛനായ വിവരം ആരാധകരുമായി പങ്കുവെച്ചത്. ഒർഹാൻ എന്നാണ് കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്. ഒർഹാന്റെ കുഞ്ഞ് വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ സൗബിൻ പങ്കുവെയ്ക്കാറുണ്ട്.

ചെറിയ വേഷങ്ങളിലൂടെ സിനിമയിൽ എത്തുകയും പിന്നീട് മോളിവുഡിന്റെ സ്ഥിരമുഖമായി മാറുകയായിരുന്നു സൗബിൻ. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച സൗബിൻ, ഇപ്പോൾ മലയാളത്തിലെ മുൻനിര താരങ്ങളുടെ പട്ടികയിലാണ്. മികച്ച ചിത്രങ്ങളാണ് സൗബിനെത്തേടി എത്തുന്നത്. സിനിമ തിരക്കുകൾക്കിടയിലും കുടുംബവുമായി സമയം ചെലവഴിക്കാൻ താരം സമയം കണ്ടെത്താറുണ്ട്. ഭാര്യയ്ക്കും മകനുമൊത്തുള്ള അവധി ആഘേഷങ്ങളും കുടുംബത്തോടൊപ്പമുളള സന്തോഷ നിമിഷങ്ങളും താരം പങ്കുവെയ്ക്കാറുണ്ട്..

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X