'ഹനീഫിക്കയാണെന്ന് തോന്നുമെങ്കിലും ഓടി നടന്നത് മുഴുവൻ ഞാനാണ്, അന്നാണ് അവരുടെ അവസ്ഥ മനസിലായത്'; സൗബിൻ

ഇന്ന് മലയാളം സിനിമയിൽ ഒട്ടനവധി വ്യത്യസ്തമായ കഥാപാത്രം ചെയ്യുന്ന താരങ്ങളിൽ ഒരാളാണ് നടൻ സൗബിൻ ഷാഹിർ. സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായി തുടങ്ങിയ സൗബിൻ പിന്നീട് ചെറിയ വേഷങ്ങൾ ചെയ്താണ് നായകനിലേക്ക് വരെ എത്തിയത്.

സൗബിൻ സിനിമകൾ ഇന്ന് മലയാളികൾക്ക് ഒരു മിനിമം ​ഗ്യാരണ്ടി സമ്മാനിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സൗബിനെന്ന നടനും ആരാധകർ ഏറെയാണ്. മഹേഷിന്റെ പ്രതികാരത്തിന് ശേഷമാണ് സൗബിനിലെ നടൻ ഇത്രയേറെ ജനപ്രിയനായി തുടങ്ങിയത്.

അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിക്കുന്ന സമയത്ത് ചില സീനുകളിൽ ആളുകളെ തികയ്ക്കാൻ പാസിങ് ഷോട്ടുകളിലും മറ്റും അസിസ്റ്റന്റ് ഡയറക്ടർമാർ അഭിനയിക്കാറുണ്ട്.

നടൻ ഷൈൻ ടോം ചാക്കോ തന്നെ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചിരുന്ന കാലത്തെ അനുഭവങ്ങൾ പങ്കുവെച്ചപ്പോൾ നമ്മൾ പോലുള്ള സിനിമകളിൽ അറിയപ്പെടാത്ത വേഷങ്ങൾ ചെയ്തതിനെ കുറിച്ച് വിവരിച്ചിട്ടുണ്ട്. അത്തരത്തിൽ ഒരു കഥ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ഇപ്പോൾ സൗബിൻ ഷാഹിർ.

ഹനീഫിക്കയാണെന്ന് തോന്നുമെങ്കിലും ഓടി നടന്നത് മുഴുവൻ ഞാനാണ്

ദിലീപിന്റെ എക്കാലത്തേയും ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ പാണ്ടിപ്പടയിൽ സൗബിൻ അഭിനയിച്ചിട്ടുണ്ട്. നമ്മൾ ഏറെ ചിരിച്ചിട്ടുള്ള ഒരു സീനിൽ തന്നെയാണ് സൗബിൻ അഭിനയിച്ചിരിക്കുന്നതും.

അതേസിനിമയിൽ കൊച്ചിൻ ഹനീഫയ്ക്ക് പകരമായി ചില സീനുകളിൽ അഭിനയിച്ചിട്ടുണ്ടെന്നും മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തിൽ സൗബിൻ വിശദമാക്കി. ക്ലൈമാക്സിനോട് അടുക്കുമ്പോൾ മയിലിന്റെ വേഷം കൊച്ചിൻ ഹനീഫ ധരിക്കുന്ന ഒരു സീനുണ്ട്.

അതിലാണ് സൗബിൻ കൊച്ചിൻ ഹനീഫയ്ക്ക് വേണ്ടി അഭിനയിച്ചിരിക്കുന്നത്. പക്ഷെ സ്ക്രീനിൽ സ്നിമ കാണുമ്പോൾ അത് കൊച്ചിൻ ഹനീഫ തന്നെയാണ് എന്നാണ് പ്രേക്ഷകന് തോന്നുക.

അന്നാണ് അവരുടെ അവസ്ഥ മനസിലായത്

2005ൽ പുറത്തിറങ്ങിയ സിനിമയാണ് പാണ്ടിപ്പട. ചിത്രത്തിൽ ദിലീപിന് പുറമെ ഹരിശ്രീ അശോകൻ, പ്രകാശ് രാജ്, നവ്യ നായർ, രാജൻ പി ദേവ് തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരന്നിരുന്നു. 'അന്നയും റസൂലിലുമാണ് ഞാന്‍ ആദ്യമായിട്ട് ക്യാരക്ടര്‍ റോള്‍ ചെയ്യുന്നത്.'

'അതിന് മുമ്പും ചില സിനിമകളില്‍ ഞാനുണ്ട്. പാണ്ടിപ്പട സിനിമ അസിസ്റ്റ് ചെയ്യുന്ന സമയത്ത് അതില്‍ ഏറ്റവും ഒടുവില്‍ ഒരു സീനുണ്ട്. ഹനീഫിക്ക ഒരു മയിലിനോട് സംസാരിക്കുന്ന സീനുണ്ടല്ലോ. അതിൽ ആ മയിൽ തലപൊക്കി കാണിക്കുന്നുണ്ട്. ആ മയിൽ ഞാനാണ്.'

അത്രയും ചൂടാണ് അതിനുള്ളിൽ

'അത് കഴിഞ്ഞ് ആ മയിൽ ഇങ്ങനെ ഉടുപ്പ് ഒന്നുമില്ലാതെ കിടക്കുന്നുണ്ട് അതും ചെയ്തത് ഞാനാണ്. പിന്നെ ഹനീഫിക്ക മയിലിന്റെ മുഖം വെക്കുന്നതെ കാണിച്ചിട്ടുള്ളു. പിന്നെ സിനിമയിൽ മൊത്തം ഓടി നടക്കുന്ന മയിൽ ഞാനാണ്.'

'അതൊന്നും കാണുന്നവർക്ക് അറിയില്ലല്ലോ. അന്നാണ് എനിക്ക് മനസിലായത് ഇതൊക്കെ ഇട്ട് കളിക്കുന്നവരുടെ അവസ്ഥ. അത്രയും ചൂടാണ് അതിനുള്ളിൽ. പക്ഷെ ആ സമയത്ത് എനിക്ക് ഇഷ്ടമായിരുന്നു.'

സഹ സംവിധായകനായി തുടക്കം

'വെറുതെ എല്ലാവരുടെയും ഇടയിലൂടെ ഓടിക്കളിക്കാലോ. കാണുന്ന പ്രേക്ഷകർക്ക് അത് മനസിലാവില്ല. ആ ഡ്രസ്സൊക്കെ ഇട്ട് അങ്ങോട്ടും ഇങ്ങോട്ടും സിനിമയിൽ ഞാനുണ്ട്' സൗബിൻ പറഞ്ഞു.

മുപ്പത്തൊമ്പതുകാരനായ സൗബിൻ കൈയ്യെത്തും ദൂരത്ത് എന്ന ഫഹദ് ഫാസിൽ ചിത്രം മുതൽ സിനിമയിൽ സജീവമാണ്. ഭീഷ്മ പർവം, സിബിഐ 5, ജാക്ക് ആന്റ് ജിൽ, ഇലവീഴാ പൂഞ്ചിറ എന്നിവയാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത സൗബിൻ ഷാഹിർ സിനിമകൾ.

റിലീസിനൊരുങ്ങുന്ന ജിന്ന്

ജിന്നാണ് ഇനി റിലീസിനെത്താനുള്ള സൗബിൻ ഷാഹിർ സിനിമ. സൗബിൻ ഷാഹിർ-സിദ്ധാർത്ഥ് ഭരതൻ കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന ജിന്ന് ഡിസംബര്‍ 30ന് ചിത്രം തിയേറ്ററുകളിലെത്തും.

ചന്ദ്രേട്ടൻ എവിടെയാ, വർണ്യത്തിൽ ആശങ്ക, ചതുരം എന്നീ ചിത്രങ്ങൾക്ക് ശേഷം സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജിന്ന്. നാട്ടിലെ ഒരു തീപ്പെട്ടിക്കമ്പനിയിൽ ജോലി നോക്കുന്ന ലാലപ്പൻ എന്ന യുവാവിനെ കേന്ദ്രീകരിച്ചുകൊണ്ടാണ് ഈ ചിത്രത്തിൻ്റെ കഥാപുരോഗതി.

Read more about: soubin shahir
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X