കിട്ടിയ 2000 രൂപ അതേപടി വാപ്പയ്ക്ക് കൊടുത്തു, അത് കഴിഞ്ഞായിരുന്നു ട്വിസ്റ്റ്, ആ സംഭവം പറഞ്ഞ് സൗബിൻ
അന്നയും റസൂലും എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് സൗബിൻ ഷാഹിർ. അഭിനേതാവ് എന്നതിൽ ഉപരി സംവിധായകൻ കൂടിയാണ്.അസിസ്റ്റന്റ് ഡയറക്ടറായിട്ടായിരുന്നു സിനിമ കരിയർ ആരംഭിച്ചത്. ഫാസിൽ, സിദ്ധിഖ് എന്നിവരോടൊപ്പം സഹായി ആയി പ്രവർത്തിച്ചിട്ടുണ്ട്. പറവയാണ് സൗബിൻ സംവിധാനം ചെയ്ത ചിത്രം. ദുൽഖർ പ്രധാനവേഷത്തിൽ എത്തിയ ചിത്രം സൂപ്പർ ഹിറ്റ് ആയിരുന്നു. തുടക്കത്തിൽ കോമഡി വേഷത്തിൽ ആയിരുന്നു സൗബിൽ എത്തിയത്. സുഡാനി ഫ്രം നൈജീരിയ്ക്ക് ശേഷമാണ് സൗബിനെ തേടി ശക്തമായ കഥാപാത്രങ്ങൾ എത്തിയത്.
ഇപ്പോഴിതാ തനിക്ക് സിനിമയില്‍ നിന്ന് ആദ്യമായി ലഭിച്ച ശമ്പളത്തെ കുറിച്ചുള്ള ഒരു രസകരമായ സംഭവം ആരാധകരുമായി പങ്കു വെച്ചിരിക്കുകയാണ് അദ്ദേഹം. സംവിധായകന്‍ ഫാസില്‍ തനിക്ക് നല്‍കിയ പ്രതിഫലം അതേ പോലെ വാപ്പയ്ക്ക് നല്‍കിയെന്നും പക്ഷേ അതില്‍ രസകരമായ മറ്റൊരു ട്വിസ്റ്റ് ഉണ്ടെന്നും സൗബിന്‍ പറയുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

സൗബിന്റെ വാക്കുകള്‍ ഇങ്ങനെ... ക്രോണിക് ബാച്ചിലറിലാണ് എനിക്ക് ആദ്യമായി പ്രതിഫലം ലഭിക്കുന്നത്. ആ സിനിമയുടെ പ്രൊഡക്ഷന്‍ കണ്ട്രോളര്‍ എന്റെ വാപ്പയായിരുന്നു. ഞാന്‍ എഡിയായി ജോലി നോക്കിയ ചിത്രത്തില്‍ നിന്ന് എനിക്ക് അന്ന് ലഭിച്ചത് 2000 രൂപയാണ്. ക്രോണിക് ബാച്ചിലറിന്റെ നിര്‍മ്മാതാവായ സംവിധായകന്‍ ഫാസില്‍ സാറാണ് എനിക്ക് ആദ്യമായി പ്രതിഫലം നല്‍കിയത്. 'ഇവന് പൈസ ഒന്നും കൊടുക്കേണ്ട' എന്ന് വാപ്പ പറഞ്ഞെങ്കിലും, ഞാന്‍ ചെയ്ത ജോലിക്ക് ഫാസില്‍ സാര്‍ എനിക്ക് കൃത്യമായ വേതനം തന്നു. അത് ഞാന്‍ അത് പോലെ വാപ്പയുടെ കൈയില്‍ കൊടുത്തു. അത് കഴിഞ്ഞാണ് ട്വിസ്റ്റ്. 2000 രൂപ കൊടുത്തിട്ട്, വാപ്പയുടെ കൈയില്‍ നിന്ന് നാലായിരം രൂപ വാങ്ങി ഞാന്‍ ആ സിനിമ കഴിഞ്ഞപ്പോള്‍ ടൂര്‍ പോയി". സൗബിൻ പറയുന്നു.

മ്യാവൂ ആണ് സൗബിന്റെ പുതിയ ചിത്രം. ലാൽ ജോസ് സംവിധാനം ചെയ്ത ചിത്രത്തിൽ മംമ്ത മോഹൻദാസ് ആയിരുന്നു നായിക. ഡിസംബർ 24 ന് ആയിരുന്നു സിനിമ റിലീസിനെത്തിയത്. പൂർണ്ണമായും ഗൾഫിൽ ചിത്രീകരിച്ച ചിത്രമായിരുന്നു ഇത്. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. മകന്റെ പ്രകടനത്തെ കുറിച്ചുള്ള സൗബിന്റെ പിതാവിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സംഗീത സംവിധായക ഔസേപ്പച്ചന്റെ പോസ്റ്റിനായിരുന്നു ഹൃദസ്പർശിയായ കമൻരുമായി സൗബിന്റെ പിതാവ് എത്തിയത്.

സൗബിന്റെ പിതാവിന്റെ വാക്കുകൾ ഇങ്ങനെ... "ഞാനും ഈ സിനിമ കണ്ടു മകൻ ആയതു കൊണ്ട് പറയുകയല്ല അവൻ എൻ്റെ കണ്ണനനയിച്ചു... അതിനു അവസരം കൊടുത്ത ലാലുവിനും,ഇക്ബാൽ കുറ്റി പുറത്തിനും നന്ദി,ഒരുപാട് ...ഒരുപാട്..." ബാബു ഷാഹിർ കുറിച്ചു. ഔസേപ്പച്ചന് കുറിപ്പിനോടൊപ്പം സൗബിന്റെ പിതാവിന്റെ വാക്കുകളും വൈറലായിട്ടുണ്ട്. നല്ല കമന്റുകളാണ് ലഭിക്കുന്നത്.
Recommended Video

ഔസേപ്പച്ചന്റെ കുറിപ്പിങ്ങനെ," 'മ്യാവൂ' വലിയ കൊട്ടും ആഘോഷങ്ങളൊന്നുമില്ലാതെ തീയറ്ററിൽ എത്തിയ മ്യാവൂ ഇന്നലെ എന്റെ കുടുംബത്തോടൊപ്പം തന്നെ കാണാൻ ഇടയായി. നൂറു ശതമാനം ഒരു നല്ല കുടുംബ സിനിമ. എല്ലാവർക്കും ഇഷ്ടപ്പെട്ടു. പ്രവാസികളായ ഒരു ഭർത്താവിന്റെയും, ചെറിയ പിണക്കത്തിൽ അകന്നും അടുത്തും നിൽക്കുന്ന ഒരു ഭാര്യയുടെയും നിർമ്മലവും നിഷ്ക്കളങ്കവുമായ സ്നേഹം, അവർക്കിടയിൽ ജീവിക്കുന്ന കുട്ടികൾ.മരുഭൂമിയിലെ ജീവിതങ്ങളെ പച്ചയായി ഒരു കൃത്രിമത്വവും ഇല്ലാതെ തന്നെ അവതരിപ്പിച്ചിരിക്കുന്നു. സൗബിൻ ഷാഹിർ അത്ഭുത പെടുത്തുന്ന അഭിനയം കാഴ്ചവച്ചിട്ടുണ്ട്.നല്ല അഭിനേതാക്കൾ, നല്ല സംഗീതം, നല്ല ഛായാഗ്രഹണം. ലാൽ ജോസ് എന്ന സംവിധായകനിൽ നിന്നും പ്രതീക്ഷിച്ചത് പോലെ തന്നെ എല്ലാ മുഹൂർത്തങ്ങളും മനോഹരമാക്കി. എല്ലാവരും തീയറ്ററിൽ തന്നെ പോയി കാണേണ്ട സിനിമയാണ് തോമസ് തിരുവല്ലക്കും എല്ലാ അണിയറപ്രവർത്തകർക്കും ആശംസകൾ. സിനിമ വൻ വിജയമാകട്ടെ.".. എന്നായിരുന്നു ഔസേപ്പച്ചന്റെ വാക്കുകൾ.


Click it and Unblock the Notifications