'അത് സീബ്ര ക്രോസിങ് ചിഹ്നമല്ല'; സൗബിൻ ഷാഹിറിന്റെ ടാറ്റുവിന് പിന്നിലെ രഹസ്യം ഇതാണ്!

ടാറ്റൂ അല്ലെങ്കിൽ നാടൻ ഭാഷയിൽ പറഞ്ഞാൽ പച്ചകുത്തൽ എന്നത് ഇന്നത്തെ കാലത്തെ ട്രെൻഡായി മാറിയിരിക്കുകയാണ്. നഗരങ്ങളിൽ പടർന്ന് പിടിച്ച ഈ ട്രെൻഡ് ഇന്ന് ഗ്രാമങ്ങളിൽപ്പോലും എത്തി നിൽക്കുന്നു. ചിലർ ചെറിയ ചിത്രങ്ങൾ ടാറ്റൂ ചെയ്യുമ്പോൾ മറ്റുചിലർക്ക് പ്രിയം ദേഹം മുഴുവൻ ടാറ്റൂ കുത്താനാണ്‌.

കയ്യിലും ദേഹത്തും മുഖത്തും വരെ ടാറ്റൂ ചെയ്ത് നടക്കുന്ന പലരോടും എന്തിനാണ് ഈ പച്ചകുത്തലെന്ന് ചോദിച്ചാൽ സത്യത്തിൽ ഉത്തരമുണ്ടാകില്ല. പെർമനന്റ് ടാറ്റൂവും ടെംപററി ടാറ്റൂവും ഇപ്പോൾ ലഭ്യമാണ്. ഒരു കുഞ്ഞ് ടാറ്റുവെങ്കിലും ശരീരത്തിൽ കുത്താത്തവർ ചുരുക്കമായിരിക്കും.

actor soubin shahir,  actor soubin shahir news, actor soubin shahir tattoo, actor soubin shahir family, നടൻ സൗബിൻ ഷാഹിർ, നടൻ സൗബിൻ ഷാഹിർ വാർത്തകൾ, നടൻ സൗബിൻ ഷാഹിർ ടാറ്റൂ, നടൻ സൗബിൻ ഷാഹിർ കുടുംബം

സിനിമാ താരങ്ങളും ജനങ്ങൾക്കിടയിൽ ടാറ്റു ഒരു ട്രെന്റായി മാറുന്നതിന് കാരണമായിട്ടുണ്ട്. അക്കൂട്ടത്തിൽ നടൻ സൗബിൻ ഷാഹിന്റെ കൈയ്യിലെ ടാറ്റൂവിന് നിരവധി ആരാധകരാണുള്ളത്. സൗബിനെ അനുകരിച്ച് അതേ ചിഹ്നം തന്നെ കൈയ്യിൽ ടാറ്റു കുത്തിയ നിരവധി പേരുണ്ട്.

എന്നാൽ സൗബിന്റെ കൈയ്യിലെ ടാറ്റു കണ്ട് ആരാധന മൂത്ത് അത് അനുകരിക്കാൻ വരുന്നവർക്ക് ആ ചിഹ്നത്തിന്റെ അർഥം എന്താണെന്ന് പോലും അറിയില്ലെന്നാണ് കൊച്ചിയിൽ ടാറ്റു പാർ‌ലർ നടത്തുന്ന ശ്യാമ പറയുന്നത്.

പലരും സീബ്ര ക്രോസിങ് ടാറ്റുവെന്നാണ് സൗബിന്റെ കൈയ്യിലെ ടാറ്റുവിനെ വിശേഷിപ്പിക്കുന്നതെന്നും അത് കേൾക്കുമ്പോൾ തന്നെ ചിരി വരാറുണ്ടെന്നും ശ്യാമ പറയുന്നു. അർഥം പോലും അറിയാതെ ടാറ്റു ചെയ്യുന്നതിൽ കാര്യമില്ലെന്നും ശ്യാമ പറയുന്നു.

'നടൻ സൗബിൻ ഷാഹിറിന്റെ കൈയ്യിൽ‌ ചെയ്തിരിക്കുന്നത് ഷെവ്റോൺ പാറ്റേണാണ്. ആ ചിഹ്നം അങ്ങനെയാണ് അറിയപ്പെടുന്നത്. ക്രിയേറ്റ് യുവർ ഓൺ റിയാലിറ്റി ‌‌എന്നാണ് ആ ചിഹ്നത്തിന്റെ അർഥം.'

'ടാറ്റുവിന്റെ പേര് അറിയാത്തവർ സൗബിൻ ഷാഹിറിന്റെ കൈയ്യിലുളളതുപോലുള്ള ടാറ്റുവേണമെന്നാണ് ആവശ്യപ്പെടാറുള്ളത്.'

actor soubin shahir,  actor soubin shahir news, actor soubin shahir tattoo, actor soubin shahir family, നടൻ സൗബിൻ ഷാഹിർ, നടൻ സൗബിൻ ഷാഹിർ വാർത്തകൾ, നടൻ സൗബിൻ ഷാഹിർ ടാറ്റൂ, നടൻ സൗബിൻ ഷാഹിർ കുടുംബം

'അത്തരക്കാർക്ക് പലപ്പോഴും അർഥം പറഞ്ഞ് മനസിലാക്കി കൊടുക്കാറുണ്ട്' ശ്യാമ പറയുന്നു. കൈ തണ്ടയിൽ നീളത്തിലാണ് സൗബിൻ ടാറ്റു ചെയ്തിരിക്കുന്നത്. പെട്ടന്ന് ശ്രദ്ധിക്കപ്പെടുമെന്നതിനാൽ തന്നെ സൗബിന്റെ ടാറ്റു പെടുന്നനെ ജനപ്രിയമാവുകയായിരുന്നു.

പെർമനന്റ് ടാറ്റുവാണ് കൈയ്യിലേത് എന്നതിനാൽ ഷൂട്ടിങ് ആവശ്യങ്ങൾക്കായി ക്രീമുകൾ ഉപയോ​ഗിച്ച് താരം ടാറ്റു മറയ്ക്കാറുണ്ട്. അമ്പിളിയുടെ ഷൂട്ടിങ് സമയത്ത് ടാറ്റു ക്രീം ഉപയോ​ഗിച്ച് മറക്കുന്ന വീഡിയോ സൗബിൻ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. ‌‌

Read more about: soubin shahir
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X