ശ്രീജിത്ത് രവിയുടെ ഭാര്യയാണെന്ന് അറിയാതെ കമന്റടിക്കാന്‍ നോക്കിയതാണ്; ലൊക്കേഷനിലെ അനുഭവം പറഞ്ഞ് താരദമ്പതിമാര്‍

നടന്‍ ശ്രീജിത്ത് രവിയെ കുറിച്ചുള്ള വിശേഷങ്ങളാണ് കുറച്ച് ദിവസങ്ങളായി പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. അടുത്തിടെ എംജി ശ്രീകുമാര്‍ അവതാരകനായിട്ടെത്തുന്ന പറയാം നേടാം എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ ശ്രീജിത്ത് എത്തിയിരുന്നു. ഒപ്പം ഭാര്യ സജിതയുമുണ്ട്. താരദമ്പതിമാരോട് രസകരമായ ചോദ്യങ്ങളാണ് എംജി ചോദിച്ചത്. അതിനൊക്കെ കിടിലന്‍ മറുപടികളാണ് താരങ്ങള്‍ നല്‍കിയതും.

ശ്രീജിത്ത് രവി ഭര്‍ത്താവ് ആണെന്ന് അറിയാതെ ഒരു കല്യാണാലോചന വന്നിട്ടുണ്ടോ എന്നായിരുന്നു അവതാരകന്‍ ചോദിച്ചത്?

'ഓണ്‍ലൈനിലൂടെ ഇഷ്ടം പറഞ്ഞോണ്ട് ആളുകള്‍ വരാറുണ്ട്. ഫോട്ടോയുടെ താഴെ വരുന്ന കമന്റുകളും അങ്ങനെയാണ്. എന്തിനാണ് ഈ മരക്കോന്തനെ പ്രണയിക്കുന്നത്, നല്ലൊരാളെ കെട്ടിക്കൂടേ' എന്നൊക്കെയാണ്.. ഭാര്യയ്ക്ക് വരുന്ന കമന്റുകളെന്ന് ശ്രീജിത്ത് രവി പറയുന്നു. എന്നാല്‍ ഇതുവരെ ഭാര്യ അതിലൊന്നും വീണിട്ടില്ലെന്നും നടന്‍ സൂചിപ്പിച്ചു.

sreejith-ravi-photos

ഫേസ്ബുക്കിലെ കമന്റുകളൊക്കെ ഞങ്ങള്‍ ഒരുമിച്ചിരുന്ന് വായിക്കാറുള്ളതാണ്. അതൊക്കെ നല്ല രസമാണ്. ഒരിക്കല്‍ സിനിമയുടെ ഷൂട്ടിങ്ങിന് പോയി. അന്ന് ഞങ്ങള്‍ ഒരുമിച്ചാണ് പോയത്. കോഴിക്കോട് എന്‍ഐടി ക്യാംപസിന് ഉള്ളിലാണ് താമസിക്കാനുള്ള സൗകര്യം ഒരുക്കിയത്. പല ലൊക്കേഷനുകളിലും ഞാന്‍ സജിതയെയും കൂട്ടി പോവാറുണ്ട്.

കല്യാണം കഴിഞ്ഞ സമയത്താണ്. അവിടെ പോയപ്പോള്‍ റൂം തുറക്കാനുള്ള ചാവി കിട്ടിയില്ല. ചാവി കിട്ടുന്നത് വരെ നില്‍ക്കേണ്ടെന്ന് പറഞ്ഞ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സജിതയെ അദ്ദേഹത്തിന്റെ മുറിയില്‍ ഇരുത്തി. ഞങ്ങള്‍ പുറത്ത് നിന്ന് സംസാരിച്ച് കൊണ്ടിരുന്നു.

പെട്ടെന്ന് അതില്‍ അഭിനയിക്കുന്ന ഒരു നടന്‍ ചേട്ടാ എണ്ണയുണ്ടോ? ഞാന്‍ കുളിക്കാന്‍ പോവുകയാണന്ന് പറഞ്ഞ് ഈ റൂമിനകത്തേക്ക് കയറി. പെട്ടെന്ന് വെപ്രാളപ്പെട്ട് എണ്ണയും എടുത്ത് അദ്ദേഹം പുറത്തേക്ക് ഇറങ്ങി പോയി. എനിക്കതില്‍ അസ്വാഭാവികത ഒന്നും തോന്നിയില്ല.

sreejith-ravi-photos

പക്ഷേ സജിതയോട് ചോദിച്ചപ്പോഴാണ് അദ്ദേഹം റൂമില്‍ വന്ന് സംസാരിച്ചതിനെ പറ്റി പറഞ്ഞത്. റൂമിനകത്ത് സജിതയെ കണ്ടപ്പോള്‍ അദ്ദേഹം ആരാണെന്ന് ചോദിച്ചു. ശ്രീജിത്തിന്റെ ഭാര്യയാണെന്ന് പറഞ്ഞപ്പോള്‍ പുള്ളി സോറി പറഞ്ഞു. കാരണം പുള്ളി എന്തോ പൂവലത്തരം പറയാന്‍ വന്നതാണ്. ആ പറയാന്‍ ഉദ്ദേശിച്ചതിനുള്ള സോറിയായിരുന്നു അതെന്ന്' ശ്രീജിത്ത് രവി പറയുന്നു.

പല സ്ഥലങ്ങളില്‍ പോവുമ്പോള്‍ പ്രത്യേകിച്ച് കേരളത്തിന് പുറത്ത് പോവുമ്പോള്‍ ആള്‍ക്കാര്‍ വിചാരിക്കുന്നത് സജിത ആര്‍ട്ടിസ്റ്റും ഞാന്‍ മേക്കപ്പ്മാനോ മറ്റോ ആണെന്നാണെന്നും ശ്രീജിത്ത് പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X