ഞങ്ങളുടെ പ്രണയത്തിന് രണ്ട് വര്‍ഷം! വിവാഹ വാര്‍ഷികത്തില്‍ ഭാര്യയെ ചേര്‍ത്ത് പിടിച്ച് നടന്‍ ശ്രീജിത്ത്
രതി നിര്‍വേദം എന്ന ചിത്രത്തിന്റെ പുനഃപതിപ്പില്‍ പപ്പുവായിട്ടെത്തി പ്രേക്ഷക പ്രശംസ സ്വന്തമാക്കിയ താരമാണ് ശ്രീജിത്ത് വിജയ്. ആദ്യമായി നായകനായി അഭിനയിച്ച സിനിമയിലൂടെ തന്നെ ശ്രീജിത്ത് പ്രേക്ഷക പ്രശംസ സ്വന്തമാക്കി. പിന്നീട് ഒരുപാട് സിനിമകളില്‍ സഹനടനായിട്ടുമൊക്കെ ശ്രീജിത്ത് അഭിനയിച്ചിരുന്നു.
ഇപ്പോഴിതാ ശ്രീജിത്ത് വിജയിയുടെ വിവാഹ വാര്‍ഷിക വിശേഷങ്ങളാണ് പുറത്ത് വരുന്നത്. സമൂഹ മാധ്യമത്തിലൂടെ ഭാര്യയ്‌ക്കൊപ്പം വിവാഹസമയത്തുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം. 2018 മേയ് പന്ത്രണ്ടിനായിരുന്നു കണ്ണൂര്‍ സ്വദേശിനിയായ അര്‍ച്ചന നമ്പ്യാരും ശ്രീജിത്തും തമ്മില്‍ വിവാഹിതരാവുന്നത്. ഇന്ന് രണ്ടാം വിവാഹ വാര്‍ഷികമാണ് ഇരുവരും ചേര്‍ന്ന് ആഘോഷിക്കുന്നത്.

അര്‍ച്ചനയുടെ കഴുത്തില്‍ താലി കെട്ടുന്ന ചിത്രമായിരുന്നു ശ്രീജിത്ത് പോസ്റ്റ് ചെയ്തത്. ഈ പ്രണയത്തിന് ഇന്ന് രണ്ട് ആണ്ട് ആയെന്നും അര്‍ച്ചനാ... നിന്നെ ഞാന്‍ ഒരുപാട് സ്‌നേഹിക്കുന്നുവെന്നും ചിത്രത്തിന് താഴെ അടിക്കുറിപ്പായി ശ്രീജിത്ത് എഴുതിയിരിക്കുകയാണ്. ഇതിന് താഴെ നടി ഗായത്രി സുരേഷ് അടക്കം നിരവധി ആളുകളാണ് അര്‍ച്ചനയ്ക്കും ശ്രീജിത്തിനും ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുന്നത്.
വെഡ്ഡിങ് പ്ലാനെര്‍ ആയിരുന്നു അര്‍ച്ചന നമ്പ്യാര്‍. കണ്ണൂരാണ് സ്വദേശമെങ്കിലും ജനിച്ചതും വളര്‍ന്നതുമെല്ലാം ഡല്‍ഹിയിലായിരുന്നു. രണ്ട് വര്‍ഷം മുന്‍പ് കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം.

ഫാസിലിന്റെ സംവിധാനത്തിലെത്തിയ ലിവിംഗ് ടുഗദര്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ശ്രീജിത്ത് വിജയ് വെള്ളിത്തിരയിലേക്ക് എത്തുന്നത്. ഈ സിനിമ കാര്യമായി വിജയിച്ചില്ലെങ്കിലും രതി നിര്‍വേദത്തില്‍ പപ്പു ആയതോടെ ശ്രീജിത്ത് വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു. ടികെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ശ്വേത മേനോന്‍ ആയിരുന്നു നായിക. ഇരുവരും തമ്മിലുള്ള ഗ്ലാമര്‍ രംഗങ്ങള്‍ വലിയ ചര്‍ച്ചയാവുകും ചെയ്തിരുന്നു. ഒരുപാട് സിനിമകളില്‍ പിന്നീടും അഭിനയിച്ചെങ്കിലും ആ സിനിമകളൊന്നും കാര്യമായി വിജയിച്ചിരുന്നില്ല.


Click it and Unblock the Notifications











