എന്റെ സ്വഭാവം മാറ്റണമെന്ന് സുഹൃത്ത് പറഞ്ഞു! അങ്ങനെ മാറ്റിയതോടെ സിനിമ പോലും ഇല്ലാതെയായെന്ന് ശ്രീനാഥ് ഭാസി
ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ നേരിട്ടിട്ടുള്ള താരമാണ് ശ്രീനാഥ് ഭാസി. നടന്‍ അഭിനയിച്ച സിനിമയിലെ കഥാപാത്രങ്ങളുടെ സ്വഭാവത്തിന് അനുസരിച്ച് യഥാര്‍ഥ ജീവിതവും അങ്ങനെയാണെന്ന് വ്യാഖ്യാനിക്കപ്പെട്ടിരുന്നു. അടുത്തിടെ നടനെ വിലക്ക് ഏര്‍പ്പെടുത്തുന്ന തലത്തിലേക്ക് വരെ കാര്യങ്ങള്‍ എത്തിച്ചേര്‍ന്നിരുന്നു.
എന്നാല്‍ പാട്ടും സിനിമയുമൊക്കെയായി തന്റെ ജീവിതം ആഘോഷമാക്കുകയാണ് താരം. പുറത്ത് നിന്നും ഉയര്‍ന്ന് വരുന്ന ആരോപണങ്ങളും ആക്ഷേപങ്ങളും തന്നെ ബാധിക്കാറുണ്ടോ എന്ന ചോദ്യത്തിന് രസകരമായ മറുപടിയാണ് താരമിപ്പോള്‍ നല്‍കിയിരിക്കുന്നത്. പുതിയ സിനിമയുടെ വിശേഷങ്ങളുമായി സില്ലി മോങ്ക്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ശ്രീനാഥ് ഭാസി.

പാട്ടാണോ സിനിമയാണോ വലുതെന്ന് ചോദിച്ചാല്‍ രണ്ടും രണ്ടാണെന്നാണ് ശ്രീനാഥ് പറയുന്നത്. സുഹൃത്തുക്കള്‍ കാരണമാണ് പാട്ട് ജീവിതത്തിലുണ്ടായത്. പാട്ടുകാരനായത് കൊണ്ടാണ് ഞാന്‍ അഭിനയിച്ച് തുടങ്ങിയത്. പൈസ കൂടുതല്‍ കിട്ടുന്നത് അഭിനയത്തിലാണ്. എനിക്ക് ചിലവ് കൂടുതല്‍ വരുന്നത് മറ്റേതില്‍ നിന്നുമാണ്. പുറത്ത് പാട്ടിന് ഭയങ്കര പൈസയാണ്. പക്ഷേ അതിന് അതിന്റേതായ പ്രശ്‌നങ്ങളുണ്ട്.
അഭിനയം ഒരു അനുഗ്രഹമാണ്. അച്ഛന്റെയും അമ്മയുടെയുമൊക്കെ പ്രാര്‍ഥനയൊക്കെ കൊണ്ടായിരിക്കാം അതുമായി മുന്നോട്ട് പോവാന്‍ സാധിക്കുന്നത്. ലക്ഷക്കണക്കിന് ആളുകളാണ് അഭിനയിക്കാന്‍ ആഗ്രഹം കൊണ്ട് നടക്കുന്നത്. പാട്ട് എനിക്ക് ഏറ്റവും ഇഷ്ടമുള്ളതാണ്. പക്ഷേ അതിന് ഇത്തിരി ചിലവ് കൂടുതലാണ്.
പുറത്ത് നടക്കുന്ന ബഹളങ്ങളൊന്നും തന്നെ ബാധിക്കാറില്ലെന്നാണ് ശ്രീനാഥ് ഭാസി പറയുന്നത്. പട്ടിക്കുരച്ചാല്‍ പ്രശ്‌നമുണ്ടോ എന്ന് ചോദിക്കുന്നത് പോലെയാണത്. എനിക്ക് അഞ്ച് പട്ടികളുണ്ട്. നമ്മള്‍ റോബര്‍ട്ട് ഒന്നുമല്ല. അത് ഫീല്‍ ചെയ്യാറുണ്ട്. പിന്നെ വീണാലേ എഴുന്നേല്‍ക്കാന്‍ പറ്റാറുള്ളു എന്ന് പറയുന്നത് പോലെ മുന്നോട്ട് പോവുകയാണ്. എന്തൊക്കെ പറഞ്ഞാലും അത് ബാധിക്കും. പക്ഷേ എന്റെയുള്ളില്‍ ബാധിക്കാതെ അങ്ങ് പോവുകയാണ്.
നമുക്ക് എന്താണ് ചെയ്യാനിഷ്ടം. അത് ചെയ്യുകയാണ് വേണ്ടത്. ബ്രെയിനിന് പുതിയ വയറിങ്ങുകള്‍ നടത്താനുള്ള അവസരം നമ്മള്‍ ഉണ്ടാക്കി കൊടുക്കണം. ഞാനത് ചെയ്തിരുന്നു. സ്വന്തമായി പാട്ട് എഴുതുകയാണ് ചെയ്തത്. മ്യൂസിക് സീരിയസായി എടുത്തു. അതെനിക്ക് വലിയൊരു മാറ്റമുണ്ടാക്കി. ഞാനുണ്ടാക്കുന്ന പാട്ടുകള്‍ ആരെയും സുഖിപ്പിക്കാനല്ല. ഞാന്‍ എഴുതുന്നതിനെ പറ്റി ആളുകള്‍ എന്ത് വിചാരിക്കുമെന്ന ടെന്‍ഷനായിരുന്നു ആദ്യം. അതില്‍ നിന്നും മറികടന്നതോടെ ഒന്നും പ്രശ്‌നമല്ലാതെയായി.

ആദ്യത്തെ കുറച്ച് പടമൊക്കെ ചെയ്ത് വരുന്ന സമയത്ത് എന്റെ സ്വഭാവം മാറ്റണമെന്ന് ഒരു സുഹൃത്ത് പറഞ്ഞിരുന്നു. ഇങ്ങനെയല്ല പെരുമാറേണ്ടത്. അങ്ങനെ ചെയ്യണം എന്നൊക്കെയാണ് അദ്ദേഹം പറഞ്ഞത്. അതിന് ശേഷം കുറേ കാലം എനിക്ക് പടമില്ലായിരുന്നു. നമ്മള്‍ നമ്മളായിട്ട് നില്‍ക്കാന്‍ സമ്മതിക്കുന്നില്ലെങ്കില്‍ അതില്‍ നിന്നും മാറണം. എന്നെ നിങ്ങള്‍ക്ക് ഇഷ്ടമല്ലെങ്കില്‍, അഭിനയിക്കാന്‍ അറിയില്ലെങ്കില്‍ ഇങ്ങനെയാവില്ല. എന്നിലൊരു സത്യമുള്ളത് കൊണ്ടാണ് ഞാനിത് ചെയ്യുന്നതും ഞാന്‍ കംഫര്‍ട്ടാവുന്നതും. അതിനെ ബുദ്ധിമുട്ടിക്കുകയാണ് ചിലര്‍ ചെയ്യുന്നത്.
ദയവ് ചെയ്ത് എന്നെ ആരും ഫോളോ ചെയ്യരുത്. ഞാന്‍ ആരുടെയും മാതൃകയല്ല. ഞാന്‍ സിനിമയൊക്കെ ചെയ്യുന്ന സാധാരണയൊരാളാണ്. ഇതൊരു സിനിമയാണ്. അല്ലാതെ വേറൊന്നുമില്ല. ആളുകള്‍ ഇഷ്ടപ്പെടുന്നത് ഞാനും മനസിലാക്കുന്നുണ്ട്. പക്ഷേ എന്നെ മാതൃകയാക്കുന്നത് വല്ലാത്തൊരു വൃത്തിക്കെട്ട അവസ്ഥയാണെന്നേ പറയൂ.
പിന്നെ വലിയ താരങ്ങളുടെ കൂടെയൊക്കെ അഭിനയിക്കാന്‍ സാധിച്ചു. ഭീഷ്മപര്‍വ്വത്തില്‍ ഒരുമിച്ച് അഭിനയിച്ചപ്പോള്‍ ആ സീനൊക്കെ മനോഹരമാക്കിയത് മുതിര്‍ന്ന താരങ്ങളുടെ കഴിവുകളൊക്കെ കൊണ്ടാണ്. പിന്നെ എന്റെ ചില സ്ലാംഗുകളെ കുറിച്ചും സംസാരത്തെ പറ്റിയുമൊക്കെ മമ്മൂക്ക ചോദിച്ചിരുന്നു. 'നിങ്ങള്‍ ഇവിടെ ലോ കോളേജില്‍ പഠിച്ചിട്ടും ഇതൊന്നും അറിയില്ലേ' എന്നാണ് താന്‍ തിരിച്ച് ചോദിച്ചതെന്ന് ശ്രീനാഥ് പറയുന്നു.


Click it and Unblock the Notifications











