ചേട്ടൻ ഒന്ന് സംസാരിച്ചേ! ശബ്ദം കേട്ട് ഞെട്ടി, ആരാധകർക്കൊപ്പം ഗെയിം കളിച്ച് താരം

ലോക്ക് ഡൗൺ കാലം യുവതലമുറ ഓൺ ലൈൻ ഗെയിമുകളുടെ പിന്നാലെയാണ്. പബ്ജി, കോള്‍ ഓഫ് ഡ്യൂട്ടി വാര്‍സോണ്‍ ഡെയിമുകളാണ് ഇപ്പോഴത്തെ ഹീറോസ്. സിനിമ താരങ്ങളുടേയും പ്രധാന കലാപരിപാടി ഇത് തന്നെയാണ്. കഴിഞ്ഞ ദിവസം ദുൽഖർ സൽമാൻ താൻ പബ്ജി ഗെയിം ടിപ്സ് ചോദിച്ച് രംഗത്തെത്തിയിരുന്നു. താൻ വലിയ ഫാനായെന്നും താരം തുറന്ന് സമ്മതിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് വാര്‍സോണ്‍ ഗെയിം കളിക്കുന്ന ശ്രീനാഥ് ഭാസിയുടെ വീഡിയോയണ്. താരത്തിന്റെ ശബ്ദം മാത്രമുള്ള വീഡിയോയാണ് വൈറൽ ആകുന്നത്. താൻ ആരാണെന്ന് വ്യക്തമാക്കാതെയായിരുന്നു കളി തുടങ്ങിയിത്. പിടി കൊടുക്കാതിരിക്കാൻ ശ്രമിച്ചുവെങ്കിലും അവസാനം സമ്മതിക്കേണ്ടി വന്നു.

sreenath bhasi

ശബ്ദമാണ് യുവാക്കൾക്കിടയിൽ സംശയം ജനിപ്പിച്ചത്.. പേര് ചോദിച്ച ഇവരോട് ശ്രീ എന്ന് മാത്രമാണ താരം ഉത്തരം നൽകിയത്. കളിക്കിടയിൽ ശബ്ദം നിരന്തരം സംശയം സൃഷ്ടിച്ചിരുന്നു. ശ്രീനാഥ് ഭാസിയാണോ എന്ന് യുവാക്കാൾ ആവർത്തിച്ച് താരത്തിനോട് ചോദിക്കുന്നുണ്ട്.. എന്നാൽ അവ്യക്തത നിലനിർത്തിയ താരം ഫിലിം ഫീൽഡിലാണെന്ന് പറഞ്ഞെങ്കിലും സത്യം പറഞ്ഞിരുന്നില്ല. കളി തുടരുന്നതിനിടെ ശ്രീനാഥ് ഭാസി തന്നെയാണ് മറുവശത്ത് ഉളളതെന്ന് മനസിലായതോടെ യുവാക്കൾ ആകെ ത്രില്ലിലാവുകയായിരുന്നു. ഇവരുടെ രസകരമായ സംഭാഷണം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലവുകയാണ്. സംഭാഷണം ഇങ്ങനെ...

ഗെയിമിൽ മലയാളിയെ കൂട്ടായി കിട്ടിയ സന്തോഷമായിരുന്നു ആദ്യം ഇവർക്ക്. ഉടൻ തന്നെ പേരും സ്ഥലവും തിരിക്കി. മറുപടി വന്നപ്പോഴാണ് ഇവരിൽ സംശയം ഉണർന്നത്. വീണ്ടും താരത്തിനോട് ഇവർ സംസാരിക്കാൻ ആവശ്യപ്പെടുന്നുണ്ട്. ' ശബ്ദ്ം ശ്രീനാഥ് ഭാസിയെ പോലെയുണ്ടെന്നും നടൻ ആണോ എന്നും ഇവർ ചോദിക്കുന്നു. പേര് ചോദിച്ചപ്പോൾ ശ്രീ എന്ന് മാത്രമാണ് മറുപടി നൽകിയത്. മുഴുവൻ പേരും പറയാമോ എന്നായപ്പോൾ പേര് അത് തന്നെയെന്ന് ആവർത്തിച്ചു. യുവാക്കൾ വിടാൻ തയ്യാറായില്ല. അടുത്ത ചോദ്യം ജോലിയായിരുന്നു. ഫിലിം ഫീൽഡാണ് എന്ന് പറഞ്ഞതോടെ ഇവർ ഉറപ്പിക്കുകയായിരുന്നു. തങ്ങളോടൊപ്പം കളിക്കുന്നത് നടൻ ശ്രീനാഥ് ഭാസി തന്നെയാണെന്ന്,

എങ്കിലും ഭാസിക്കൊക്കെ ഗെയിം കളിക്കാൻ നേരം കിട്ടാറുണ്ടോ എന്ന സംശയത്തോടെ വീണ്ടും യുവാക്കൾ ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി. പേര് പറയാൻ തയ്യാറാവാത്ത ഭാസിയോട് ഏതൊക്കെ ചിത്രങ്ങൾ ചെയ്തിട്ടുണ്ടെന്ന് ഇവർ ചോദിച്ചു. അഞ്ചാം പാതിരായില്‍ ചെറിയൊരു റോള്‍ ചെയ്തിട്ടുണ്ടെന്നും ഹാക്കറുടേതാണെന്നും താരം പറഞ്ഞുയ യുവാക്കൾക്ക് ള സന്തോഷം അടക്കാൻ കഴിഞ്ഞില്ല,ആദ്യമായി ഒരു മലയാളിയുമായി, അതും ഒരു സിനിമാതാരവുമായി ഗെയിം കളിക്കാന്‍ സാധിച്ചതിന്റെ സന്തോഷം ഇവർ പങ്കുവെച്ചു.ഭാസിയുടെ കടുത്ത ആരാധകരാണെന്നും എല്ലാ സിനിമകളും കണ്ടിട്ടുണ്ടെന്നും യുവാക്കള്‍ പറഞ്ഞു. ഇബിലീസ് കണ്ടിട്ടുണ്ടോ എന്ന് താരം തിരിച്ച് ചോദിച്ചതോടെ യുവാക്കാൾ ആകെ വിഷമിച്ചു.'ഡാ തടിയാ' ആണ് കൂടുതലിഷ്ടമായെന്നും പറഞ്ഞ് അവര്‍ തടിതപ്പി. ഗെയിം അവസാനിച്ചപ്പോള്‍ ഫ്രണ്ട് റിക്വസ്റ്റ് പരിഗണിക്കണേയെന്ന് താരത്തോട് ആവശ്യപ്പെട്ട് അവര്‍ സന്തോഷത്തോടെ യാത്ര പറഞ്ഞ് പിരിഞ്ഞു.

വീഡിയോ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X