For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വർഷങ്ങൾക്ക് ശേഷം ദാസനും വിജയനും ഓരേ വേദിയിൽ, ശ്രീനിവാസന്റെ കവിളിൽ ചുംബിച്ച് മോഹൻലാൽ, മനോഹരമായ സൗഹൃദം!

  |

  സിനിമ കാണുന്ന മലയാളികൾ എല്ലാവരും ഒരിക്കലെങ്കിലും പറഞ്ഞിട്ടുള്ള ഡയലോഗായിരിക്കും 'നാടോടിക്കാറ്റിലെ നമുക്കെന്താ വിജയാ ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞത്? എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ' എന്നത്.

  മോഹൻലാൽ-ശ്രീനിവാസൻ കോമ്പോയുടെ ഓൺ സ്ക്രീൻ കെമിസ്ട്രിയും കൗണ്ടർ ടൈമിംഗും ആവർത്തിച്ച് കണ്ട് പൊട്ടിച്ചിരിക്കാത്ത മലയാളികൾ ഉണ്ടാവില്ല. ദാസൻ-വിജയൻ മലയാള സിനിമയിലെ ഒരു ബ്രാൻഡായി വളർന്ന് കഴിഞ്ഞു. സൗഹൃദം ഇഷ്ടപ്പെടുന്നവർ ആസ്വദിക്കുന്ന ഒരു കോമ്പോ കൂടിയാണ് ദാസനും വിജയനും.

  25 വർഷത്തെ സൗഹൃദം അവസാനിച്ചു, അവളെനിക്ക് ആരുമല്ല; കരണും കജോളും തർക്കത്തിലായപ്പോൾ

  അതുപോലെ തന്നെ ഒരു കാലഘട്ടത്തിൽ മോഹൻലാൽ-ശ്രീനിവാസൻ കോമ്പോയിൽ പിറന്ന സിനിമകളെല്ലാം തന്നെ വലിയ ഹിറ്റായിരുന്നു. ഈ 2022ലും മോഹൻലാൽ-ശ്രീനിവാസൻ കൂട്ടുകെട്ടിലെ സിനിമകൾക്ക് റിപ്പീറ്റ് വാല്യുവുണ്ട്.

  നാടോടികാറ്റ്, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, അക്കരെ അക്കരെ അക്കരെ, അയാൾ കഥ എഴുതുകയാണ്, ഏയ് ഓട്ടോ, പട്ടണപ്രവേശം, വരവേൽപ്പ്, ടി.പി ബാല​ഗോപാലൻ എം.എ, ചിത്രം, ചന്ദ്രലേഖ, ഒരു നാൾ വരും, മിഥുനം, ഉദയനാണ് താരം, കിളിച്ചുണ്ടൻ മാമ്പഴം തുടങ്ങിയവ അവയിൽ ചിലത് മാത്രം.

  മോഹൻലാൽ-ശ്രീനിവാസൻ കൂട്ടുകെട്ടിൽ സിനിമകളൊരുക്കി പ്രേക്ഷകരിൽ എത്തിച്ചവരിൽ പ്രധാനി സംവിധായകൻ സത്യൻ അന്തിക്കാടാണ്.

  കല്യാണത്തിന് ശേഷം സുനിച്ചനില്ലാതെ ഒന്നിനും പറ്റാത്ത അവസ്ഥയായി; ധൈര്യമില്ലാത്ത കാലത്തെ കുറിച്ച് മഞ്ജു സുനിച്ചൻ

  ഒരിക്കൽ മോഹ​ൻലാൽ-ശ്രീനിവാസൻ കോമ്പോയെ എങ്ങനെ കണ്ടെത്തിയെന്ന് ചോദിച്ചപ്പോൾ സത്യൻ അന്തിക്കാട് പറഞ്ഞ മറുപടി ഇതായിരുന്നു. 'മോഹന്‍ലാല്‍ ശ്രീനിവാസന്‍ കോമ്പോ ചേര്‍ന്നുപോയതാണ് അല്ലാതെ ബോധപൂര്‍വം ചേര്‍ത്തതല്ല.'

  'ആ ഒരു കോമ്പോ കണ്ടെത്തിയതല്ല സംഭവിച്ച് പോയതാണ്. ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ് എന്ന എന്റെ ചിത്രത്തിന് ശ്രീനിവാസനാണ് സ്‌ക്രിപ്റ്റ് എഴുതിയത്.'

  'വേറെ നടന് വേണ്ടിയായിരുന്നു ആ സിനിമയില്‍ ശ്രീനിവാസന്‍ സ്‌ക്രിപ്റ്റ് എഴുതിയിരുന്നത്. എന്നാല്‍ ഞാനാണ് ശ്രീനിവാസനെ കൊണ്ട് ആ റോള്‍ ചെയ്യിപ്പിച്ചത്. മോഹന്‍ലാല്‍ ശ്രീനിവാസന്‍ കോമ്പോയുടെ ഹ്യൂമറിലുള്ള ഒരു യോജിപ്പ് വളരെ മികച്ചതാണ്.'

  അത് ഞാന്‍ വളരെ നല്ല രീതിയില്‍ ഉപയോഗിക്കാന്‍ ശ്രമിച്ച ഒരു സിനിമയായിരുന്നു നാടോടിക്കാറ്റ്. സത്യൻ അന്തിക്കാട് പറഞ്ഞു. 2010ൽ പുറത്തിറങ്ങിയ ഒരു നാൾ വരും എന്ന സിനിമയിലാണ് മോഹൻലാലും ശ്രീനിവാസനും അവസാനമായി ഒരുമിച്ച് അഭിനയിച്ചത്.

  പലപ്പോഴും മോഹൻലാലിനെ പരസ്യമായി വിമർശിച്ചിട്ടുള്ള വ്യക്തിയാണ് ശ്രീനിവാസൻ. അതെല്ലാം മുമ്പ് വലിയ വാർത്തയാവുകയും ചെയ്തിരുന്നു. ഇപ്പോൾ വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശ്രീനിവാസനും ഒരുമിച്ച് ഒരു വേദിയിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.

  മഴവിൽ മനോരമയിൽ വരാനിരിക്കുന്ന ഒരു പരിപാടിയിലാണ് മലയാളികളുടെ ദാസനും വിജയനും ഒരുമിച്ച് എത്തിയതും സൗഹ‍ൃദം കൂടുതൽ ദൃഢമാക്കിയതും.

  അസുഖങ്ങൾ മൂലം ശാരീരികമായി അവശതകൾ നേരിടുന്നുണ്ട് ശ്രീനിവാസൻ. അതിനാൽ തന്നെ ഇപ്പോൾ സിനിമകളിലൊന്നും സജീവമല്ല. വേദിയിലേക്ക് കയറി വന്ന ശ്രീനിവാസന്റെ കവിളിൽ ചുംബിച്ചാണ് മോഹഹൻലാൽ സ്വീകരിച്ചത്.

  ഒപ്പം സംവിധായകൻ സത്യൻ അന്തിക്കാടുമുണ്ടായിരുന്നു. ഇരുവരും ഒരുമിച്ച് വേദി പങ്കിടുന്നത് കാണാൻ സാധിച്ച സന്തോഷത്തിലാണ് മലയാളികളും.

  മോഹന്‍ലാല്‍ ശ്രീനിവാസന്‍ കോമ്പോ വീണ്ടും ഒന്നിക്കുന്ന സിനിമ ചെയ്യാന്‍ പ്ലാനുണ്ടായിരുന്നുവെന്നും എന്നാല്‍ ശ്രീനിവാസന്റെ ആരോഗ്യ പ്രശ്നങ്ങള്‍ കാരണം അത് നടന്നില്ലെന്നുമാണ് ഒരിക്കൽ സത്യൻ അന്തിക്കാട് പറഞ്ഞത്.

  ശ്രീനിവാസനും മോഹൻലാലും ഒരുമിച്ചുള്ള വീഡിയോ ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാണ്. അവസാനമായി ശ്രീനിവാസൻ‌ അഭിനയിച്ച് തിയേറ്ററുകളിലെത്തിയ സിനിമ കീടമാണ്. നടൻ എന്നതിലുപരി ശ്രീനിവസാനിലെ എഴുത്തുകാരന് നിരവധി ആരാധകരുണ്ട്.

  സന്ദേശം പോലുള്ള സിനിമകൾ ഇന്നും ആഘോഷിക്കപ്പെടുന്നതിന് കാരണവും അത് തന്നെയാണ്. മോഹൻലാൽ-ശ്രീനിവാസൻ പുതിയ വീഡിയോ വൈറലായതോടെ വീണ്ടും ഈ കോമ്പോ സിനിമയിൽ കാണാൻ ഭാ​ഗ്യമുണ്ടാകട്ടെയെന്നാണ് പ്രേക്ഷകരും കുറിക്കുന്നത്.

  Read more about: sreenivasan mohanlal
  English summary
  actor Sreenivasan and mohanlal latest frienship video goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X