For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ലേഡീസ് കുട ഉപയോ​ഗിക്കുന്ന എം.എക്കാരനെ ഇവന്മാർക്ക് എവിടുന്ന് കിട്ടി, എത്തും പിടിയും കിട്ടിയില്ല'; ശ്രീനിവാസൻ

  |

  മലയാള സിനിമാ ലോകത്ത് തിരക്കഥാകൃത്തായും നടനായും ഹാസ്യ താരമായുമൊക്കെ ശ്രദ്ധ നേടിയ വ്യക്തിയാണ് ശ്രീനിവാസൻ. അടുത്തിടെയാണ് അദ്ദേഹം ആരോ​ഗ്യവാനായി വീണ്ടും സിനിമകളിൽ അഭിനയിച്ച് തുടങ്ങിയത്. ശ്രീനിവാസനെപ്പോലൊരു പ്രതിഭയെ മലയാളത്തിൽ വേറെ തിരഞ്ഞാൽ കണ്ടെത്താനാവില്ല.

  അത്ര മനോഹരമായി എല്ലാ കാലത്തും പ്രസക്തിയുള്ള സിനിമകൾ ശ്രീനിവാസൻ ഒരുക്കിയിട്ടുണ്ട്. മാത്രമല്ല മലയാളി ഒരു കാലത്തും മറക്കാത്ത നിരവധി കഥാപാത്രങ്ങൾക്കും ശ്രീനിവാസൻ ജീവൻ നൽകിയിട്ടുണ്ട്.

  Also Read: കുഞ്ഞായിരിക്കുമ്പോൾ മുതൽ മുടി കൊണ്ട് നെറ്റി മറച്ചു; ആ ഹെയർ സ്റ്റെെലിന് പിന്നിൽ പറയാൻ മടിക്കുന്ന സത്യമോ?

  അദ്ദേഹത്തിന്റെ സിനിമകളെക്കാൾ രസമാണ് അദ്ദേഹം തന്റെ സിനിമാ അനുഭവങ്ങൾ വിവരിക്കുന്നത് കേൾക്കാൻ. അത്തരത്തിൽ തന്റെ ചില സിനിമകളെ കുറിച്ച് വന്നിട്ടുള്ള വളരെ രസകരമായ നിരൂപണങ്ങളെ കുറിച്ച് മുമ്പൊരിക്കൽ ശ്രീനിവാസൻ മനസ് തുറന്ന് സംസാരിച്ചതിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.

  നിരൂപകന്മാരെകൊണ്ട് ഇന്ന് വരെ ഉപദ്രവമല്ലാതെ ഒരു ഉപകാരവും ഉണ്ടായിട്ടില്ല എന്നാണ് ശ്രീനിവാസൻ‌ വീഡിയോയിൽ പറയുന്നത്.

  'നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതലുള്ളത് നിരൂപകന്മാരാണ്. ഒരു സിനിമ ഇറങ്ങി കഴിഞ്ഞാൽ കീറി മുറിച്ച് അഭിപ്രായം പറയുന്നവർ. ചില നിരൂപകന്മാർ അവരു‍ടെ അഭിപ്രായങ്ങൾ വാരികയിൽ എഴുതും. ചില ആളുകൾ സിനിമ സംവിധാനം ചെയ്ത ആൾക്ക് കത്തായിട്ട് എഴുതും.'

  'ചിലർ നടീനടന്മാരോടും നിർമാതാക്കളോടും സംവിധായകരോടും അഭിപ്രായങ്ങൾ നേരിട്ട് പറയും. സിനിമ വാരികയിൽ നിരൂപണം എഴുതുന്ന നിരൂപകന്മാരെകൊണ്ട് ഇന്ന് വരെ ഉപദ്രവമല്ലാതെ ഒരു ഉപകാരവും ഉണ്ടായിട്ടില്ല എന്നതാണ് സത്യം.'

  'കാരണം ഈ ആഴ്ച ഒരു സിനിമയിറങ്ങിയാൽ ചില നിരൂപകർ വാരികയിൽ അടുത്ത ആഴ്ച നിരൂപണം എഴുതും. തുടക്കത്തിൽ സിനിമയുടെ കഥ ആദ്യ അവസാനം എഴുതി വെയ്ക്കും. അപ്പോൾ തന്നെ ആ സിനിമ കാണാൻ ഉദ്ദേശിച്ചവർക്ക് നിരൂപണം വായിച്ച് കാണാനുള്ള ത്രില്ല് നഷ്ടപ്പെടും.'

  'അങ്ങനെയുള്ള ഭയങ്കര ദ്രോഹമാണ് ഇവർ ചെയ്യുന്നത്. കഥ വായിച്ച് കഴിഞ്ഞയാൾക്ക് പിന്നെ സിനിമ കാണാൻ‌ തോന്നില്ല. പല തരത്തിലുള്ള നിരൂപണങ്ങൾ നമ്മുടെ നാട്ടിലുണ്ട്.'

  Also Read: മൂത്രശങ്ക വന്നത് നന്നായി; വര്‍ഷങ്ങള്‍ക്ക് ശേഷം കാര്‍ത്തികയെ കണ്ടുമുട്ടി ബാലചന്ദ്ര മേനോന്‍

  'ബാലചന്ദ്രന്റെ സിനിമ ഇതുപോലെ നിരൂപണം ചെയ്തൊരാൾ നിരൂപിച്ച് നിരൂപിച്ച് അവസാനം ബാലചന്ദ്രനെ കൈയ്യിൽ കിട്ടിയാൽ തല്ലുമെന്ന് വരെ പറഞ്ഞു. തീരെ പ്രൊഫഷണൽ അല്ലാത്ത നിരൂപണം ആർക്കാണ് പ്രയോ​ജനപ്പെടുക.'

  'അതുപോലെ ഞാൻ എഴുതിയ ടി.പി ബാല​ഗോപാലൻ എം.എ സിനിമ കണ്ടിട്ട് കോഴിക്കോട്ടുകാരനായ ഒരു നിരൂപകൻ വാരികയിൽ‌ നിരൂപണം എഴുതിയിരുന്നു. ആ സിനിമയിൽ ചിലയിടങ്ങളിൽ മോഹൻലാൽ ഒരു ലേഡീസ് കുട കൈയ്യിൽ കൊണ്ടുനടക്കുന്നുണ്ട്. അത് നിരൂപകന് അത്ര ഇഷ്ടപ്പെട്ടില്ല.'

  'അതിന് അദ്ദേഹം എഴുതിയത് ഇങ്ങനെയായിരുന്നു. ഇങ്ങനെ ലേഡീസ് കുട എടുത്ത് നടക്കുന്ന എം.എക്കാരനെ ഇവന്മാർക്ക് എവിടുന്ന് കിട്ടി എന്നാണ്. അത് വായിച്ചിട്ട് എനിക്കൊരു എത്തും പിടിയും കിട്ടിയില്ല.'

  'കാരണം എംഎക്കാരൻ ലേഡീസ് കുട എടുക്കാൻ പാടില്ല ഉപയോ​ഗിക്കാൻ പാടില്ലയെന്ന് ഞാൻ എവിടേയും കണ്ടിട്ടില്ല.... ഇങ്ങനെയൊക്കെയാണ് നിരൂപണം' ശ്രീനിവാസൻ പറഞ്ഞു. സിനിമകൾ കണ്ട് റിവ്യു പറയുന്നവരോട് മലയാള സിനിമയിലെ ഒരു വിഭാ​ഗം എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.

  എഡിറ്റിങ് അറിയാത്തവർ സിനിമ വിമർശിക്കുന്നുവെന്ന് മോഹൻലാൽ പറഞ്ഞത് വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. സിനിമ റിലീസ് ​ദിവസം ഫസ്റ്റ് ഹാഫ് കണ്ട് ഇന്റർവെല്ലിന് പുറത്തിറങ്ങുന്നവരോട് അഭിപ്രായം ചോദിക്കുന്നത് ശരിയല്ലെന്ന അഭിപ്രായവും സിനിമാക്കാരിൽ ചിലർ പറഞ്ഞിട്ടുണ്ട്.

  കുറുക്കന്‍ എന്ന ചിത്രത്തിലാണ് ശ്രീനിവാസന്‍ ഇപ്പോൾ അഭിനയിക്കുന്നത്. ജയലാല്‍ ദിവാകരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കുറുക്കന്‍. ഷൈന്‍ ടോം ചാക്കോ, അന്‍സിബ ഹസന്‍, വിനീത് ശ്രീനിവാസൻ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

  Read more about: sreenivasan
  English summary
  Actor Sreenivasan Open Up About His Dislike About Movie Reviews, Video Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X