For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഈ അവസ്ഥയിലും സി​ഗരറ്റ് കിട്ടിയാൽ വലിക്കും, ഇതുവരെ കുറ്റബോധം തോന്നേണ്ട പ്രവൃത്തി ചെയ്തിട്ടില്ല'; ശ്രീനിവാസൻ

  |

  നടൻ, ‌തിരക്കഥാകൃത്ത് തുടങ്ങി ഒട്ടനവധി മേഖലകളിൽ തിളങ്ങുന്ന പ്രതിഭയാണ് ശ്രീനിവാസൻ. അറുപത്തിയാറിൽ എത്തിനിൽക്കുന്ന താരം അസുഖങ്ങൾ മൂലം ഇപ്പോൾ സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണ്.

  കുറിയ്ക്ക് കൊള്ളുന്ന നര്‍മ്മത്തിലൂടെ മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അഭിനയ ജീവിതമാണ് ശ്രീനിവാസന്റേത്. മണിമുഴക്കം എന്ന ചിത്രത്തിലൂടെയായിരുന്നു ശ്രീനിവാസന്‍ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ചത്.

  Also Read: 'തലയുടെ പിൻഭാ​ഗത്ത് ബോൺ ട്യൂമറുണ്ട്, ഇടയ്ക്ക് തലവേദന വരും, തലച്ചോറിലായാൽ സർജറി നടത്തണം'; റോബിൻ പറയുന്നു!

  പിന്നീട് എത്രയോ മികച്ച ചിത്രങ്ങള്‍, നല്ല കൂട്ടുകെട്ടുകള്‍ ഇവയുടെയൊക്കെ ഭാഗമായി സിനിമയ്ക്കൊപ്പം നടന്നു ശ്രീനിവാസൻ. നിലവാരമുള്ള തമാശകള്‍ ശ്രീനിവാസന്‍ ചിത്രങ്ങളുടെ പ്രത്യേകത തന്നെയാണ്. ശ്രീനിവാസന്റെ ചിരികള്‍ തീയേറ്ററില്‍ ഉപേക്ഷിച്ച് പോകാന്‍ പ്രേക്ഷകര്‍ക്ക് കഴിയുമായിരുന്നില്ല.

  തളത്തില്‍ ദിനേശനും, വിജയന്‍മാരും, ചിന്താവിഷ്ടയായ ശ്യാമളമാരുമൊക്കം സമൂഹത്തില്‍ തന്നെയുള്ളവരാണെന്ന് ശ്രീനിവാസന്‍ കാട്ടിക്കൊടുത്തു. മനുഷ്യന്റെ പലവിധ കോംപ്ലക്സുകളെ നര്‍മത്തിന്റെ മേമ്പൊടി വിതറി അവതരിപ്പിച്ചപ്പോള്‍ ശ്രീനിയുടെ ചിത്രങ്ങള്‍ കാലത്തിനിപ്പുറവും നിന്നു.

  Also Read: ആരതിയെയും എന്നെയും തെറ്റിക്കാന്‍ നോക്കിയിട്ട് കാര്യമില്ല; റോബിനിപ്പോള്‍ അലറി സംസാരിക്കാത്തത് ആരതി പറഞ്ഞിട്ടോ?

  വടക്ക് നോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള, സന്ദേശം എന്ന് വേണ്ട എത്രയോ നല്ല സിനിമകള്‍ ഈ നടന്‍ മലയാളിയ്ക്ക് സമ്മാനിച്ചു. സിനിമ അത്രയ്‌ക്കൊന്നും ന്യൂജനറേഷന്‍ ആകാതിരുന്ന കാലത്തും വിമര്‍ശാനാത്മകതയിലൂടെ സിനിമയെ മുന്നോട്ട് നടത്താന്‍ ഈ പ്രതിഭയ്ക്ക് കഴിഞ്ഞു എന്നതും എടുത്തു പറയേണ്ട മറ്റൊരു കാര്യമാണ്.

  മലയാള സിനിമയില്‍ ഇനിയും ഏറെക്കാലാം ശ്രീനിവാസന്റെ സാനിധ്യം തുടരണമെന്ന് ആ​ഗ്രഹിക്കുന്നവര്‍ ഏറെയാണ്. അറുപത്തിയാറ് പിന്നിട്ടിരിക്കുന്ന താരം അടുത്തിടെ അമ്മയും മഴവിൽ മനോരമയും ചേർന്ന് സംഘടിപ്പിച്ച മഴവിൽ അവാർഡിൽ പങ്കെടുക്കാനെത്തിയത് എല്ലാവർക്കും ഹൃദ്യമായ കാഴ്ചയായി.

  Also Read: 'ലഹരി ഉപയോ​ഗിക്കുന്നവർ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കരുത്, എനിക്കാ വൈബ് വേണ്ട'; നിഖില വിമൽ

  അസുഖം ബാധിച്ച ശേഷം പൊതുവേദിയിലൊന്നും പ്രത്യക്ഷപ്പെടാതിരുന്ന താരം വളരെ നാളുകൾക്ക് ശേഷം പൊതു ചടങ്ങിൽ എത്തിയത് എല്ലാവർക്കും സന്തോഷം പകരുന്ന കാഴ്ചയായി. ഒപ്പം ശ്രീനിവാസനെ മോ​ഹൻലാൽ ചുംബിക്കുന്ന രം​ഗങ്ങളും വൈറലായിരുന്നു.

  മഴവിൽ മനോരമ അൾട്ടിമേറ്റ് എന്റർടെയ്നറായും ശ്രീനിവാസനെ പ്രഖ്യാപിച്ച് ആദരിക്കുകയും ചെയ്തിരുന്നു വേദിയിൽ വെച്ച്. അവശതയിലായിരുന്നിട്ടും സുഹൃത്തുക്കൾ വിളിച്ചപ്പോൾ മടി കൂടാതെ വന്ന ശ്രീനിവസാനെ കുറിച്ച് മോഹൻലാൽ പറഞ്ഞത് ഇങ്ങനെയായിരുന്നു.

  'പ്രിയപ്പെട്ട ശ്രീനിവാസന് നന്ദി... വിളിച്ച ഉടൻ അനാരോഗ്യം മാറ്റിവച്ച് എത്തിയതിന്....' ലാലിന്റെ വാക്കുകൾക്ക് മറുപടിയായി മൈക്ക് വാങ്ങി ശ്രീനിവാസൻ നർമം കലർത്തി ഇങ്ങനെ പറഞ്ഞു... 'രോഗശയ്യയിലായിരുന്നു... അല്ല! രോഗമുള്ള ഞാൻ ശയ്യയിലായിരുന്നു...' സദസിൽ നിന്നും ചിരിയുയർന്നു.

  നർമ്മം കളയാതെയുള്ള ശ്രീനിവാസന്റെ സംസാരം കേട്ട്. ഇപ്പോഴിത തന്റെ രോ​ഗാവസസ്ഥയെ കുറിച്ച് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിച്ചിരിക്കുകയാണ് ശ്രീനിവാസൻ. ഇതുവരെയുള്ള ജീവിതത്തെ കുറിച്ച് കുറ്റബോധം തോന്നിയിട്ടില്ലെന്നാണ് ശ്രീനിവാസൻ പറയുന്നത്.

  'കുറ്റബോധം തോന്നേണ്ട വിധത്തിൽ മോശമായി ജീവിച്ചുവെന്ന് ഒരിക്കലും തോന്നിയിട്ടില്ല. പക്ഷെ ഇത്രയും സി​ഗരറ്റ് വലിക്കേണ്ടിയിരുന്നില്ലെന്ന് തോന്നിയിട്ടുണ്ട്.'

  'പുകവലിയാണ് എന്റെ ആരോ​ഗ്യം തകർത്തത്. ഈ അവസ്ഥയിലും ഒരു സി​ഗരറ്റ് കിട്ടിയാൽ ഞാൻ‌ വലിക്കും. അത്രയ്ക്കും അഡിക്ഷനുണ്ട്. എനിക്ക് മറ്റുള്ളവരോട് ഒരു ഉപദേശമേയുള്ളു കഴിയുമെങ്കിൽ പുകവലിക്കാതിരിക്കുക' ശ്രീനിവാസൻ പറഞ്ഞു.

  ഓപ്പറേഷൻ ജാവ, കെട്ട്യോളാണെന്റെ മാലാഖ, പ്രകാശൻ പറക്കട്ടെ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയായ സ്മിനു സിജോ അടുത്തിടെ ശ്രീനിവാസനേയും കുടുംബത്തേയും സന്ദർശിക്കാൻ പോയതിന്റെ ഫോട്ടോകൾ വൈറലായിരുന്നു.

  ഒട്ടനവധി പുരസ്കാരങ്ങളും അം​ഗീകാരങ്ങളും വാരിക്കൂട്ടിയിട്ടുള്ള ശ്രീനിവാസൻ അവസാനമായി അഭിനയിച്ച് റിലീസ് ചെയ്ത സിനിമ മകൾ, കീടം എന്നിവയാണ്. മകളിൽ വളരെ ചെറിയൊരു അതിഥി വേഷത്തിലാണ് ശ്രീനിവാസൻ എത്തിയത്. രജിഷ വിജയൻ നായകനായ കീടത്തിൽ മുഴുനീള വേഷമാണ് ശ്രീനിവാസൻ ചെയ്തത്.

  Read more about: sreenivasan
  English summary
  actor Sreenivasan open up about his health condition and cigarette addiction, goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X