'അസുഖങ്ങളുണ്ട്... ഡയാലിസിസ് നടക്കുന്നു, കോൺസൺട്രേറ്റ് ചെയ്യാൻ പറ്റാതെ പാതി വഴിയിൽ സ്ക്രിപ്റ്റ് ഉപേക്ഷിക്കും'

മലയാള സിനിമയ്ക്ക് ഒട്ടനവധി നല്ല സിനിമകൾ സമ്മാനിച്ചിട്ടുള്ള തിരക്കഥാകൃത്തും നടനുമാണ് ശ്രീനിവാസൻ ആരോ​ഗ്യപരമായ അവശതകളാൽ ഇപ്പോൾ അത്ര സജീവമല്ല. സകലകലാവല്ലഭൻ എന്നല്ലാതെ മറ്റൊന്നും ചേർത്ത് ശ്രീനിവാസനെ വിശേഷിപ്പിക്കാനാവില്ല. ഇന്നും പ്രേക്ഷകർ ആഘോഷിക്കുന്ന സിനിമയാണ് സന്ദേശം അടക്കമുള്ളവ. ഇപ്പോഴിതാ ശ്രീനിവാസന്റെ പുതിയ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്. അമൃത ടിവിയിലെ ആനീസ് കിച്ചണിൽ അതിഥിയായി എത്തിയതായിരുന്നു ശ്രീനിവാസനും ഭാര്യ വിമലയും.

എന്നെ സംബന്ധിച്ച് ആനീസ് കിച്ചണിന് ഇന്ന് ഏറ്റവും വലിയൊരു സ്പെഷ്യൽ ‍ഡെയാണ്. ഇന്ന് ഞാൻ നിങ്ങളുടെ മുന്നിൽ നിൽക്കാനുള്ള കാരണവും ഇന്നും പ്രേക്ഷകർ എന്നെ ഇത്രയും സ്നേഹിക്കാൻ കാരണവും എല്ലാം എനിക്ക് കിട്ടിയ ഒരു ചാൻസാണ്. അതൊരു അനു​ഗ്രഹമാണ്. കൂടതൽ മറയിട്ട് ഞാൻ പറയുന്നില്ല.

Sreenivasan
Photo Credit: Sreenivasan / Facebook Fan page

ഇന്ന് ആനീസ് കിച്ചണിൽ അതിഥികളായി വരാൻ പോകുന്നത് ശ്രീനിയേട്ടനും ചേച്ചിയുമാണ്. ശ്രീനിയേട്ടൻ മഴയത്തും മുമ്പെയിലെ ആ ക്യാരക്ടർ തന്നതുകൊണ്ട് മാത്രമാണ് എനിക്ക് ഇന്ന് എന്റെ പ്രേക്ഷകരുടെ ഇടയിൽ ഒരു സ്ഥാനം കിട്ടിയത്. അത് ഒരിക്കലും ഞാൻ മറക്കില്ലെന്ന് പറഞ്ഞുകൊണ്ടാണ് ആനി ഇരുവരേയും ഷോയിലേക്ക് ക്ഷണിച്ചത്. ശ്രീനിയേട്ടന് എന്താണ് വേണ്ടത്. എന്താണ് പ്രിയപ്പെട്ടതെന്ന് ചോദിച്ചപ്പോൾ ചിക്കൻ ബിരിയാണി മതിയെന്നാണ് പറഞ്ഞത്.

അതാണ് ഞാൻ ഇന്ന് തയ്യാറാക്കിയതെന്ന് പറഞ്ഞ് കൊണ്ടാണ് ആനി സംസാരിച്ച് തുടങ്ങിയത്. എന്തുണ്ട് വിശേഷമെന്ന് ചോദിച്ചപ്പോൾ മഴയില്ലെന്നായിരുന്നു ശ്രീനിയിൽ നിന്നും ആദ്യം വന്ന മറുപടി. ആനിക്ക് വേണ്ടിയാണ് മഴയത്തും മുമ്പെ എഴുതുന്നതെന്ന് തനിക്ക് അറിയില്ലായിരുന്നു എന്നും ശ്രീനിവാസൻ പറഞ്ഞു.

എന്ത് നല്ല ക്യാരക്ടറായിരുന്നു അതെന്ന് അറിയാമോ?. അതിന് സ്പെഷ്യൽ താങ്ക്സ്... ഇപ്പോൾ സ്ക്രിപ്റ്റ് എഴുതാറുണ്ടോ?. ശ്രീനിയേട്ടന്റെ കഴിവ് കളയരുത്. ചേച്ചി സ​​ഹായിക്കും.‍ ശ്രീനിയേട്ടനെ പോലെ കഴിവ് ആർക്കാണുള്ളത്. നന്നായിട്ട് എഴുതാൻ പറ്റും. ഹ്യൂമർ സെൻസ് ഒരുപാടില്ലേ?. അതുകൊണ്ട് വയ്യെന്ന് പറഞ്ഞ് ഇരിക്കുകയേ ചെയ്യരുത് ആനി പറഞ്ഞു. അതിനുള്ള പ്രായം കഴിഞ്ഞ് പോയെന്ന് തോന്നുന്നു. എനിക്ക് കുറച്ച് അവശതയുണ്ട്. ചിലറ അസുഖങ്ങളുണ്ട്.

ഡയാലിസിസ് ചെയ്യുന്നുണ്ട്. ഞാൻ എഴുതാം ഷാജി കൈലാസിനോട് അഭിനയിക്കാൻ എനിക്ക് ഒരു അവസരം തരാൻ പറയൂ. എനിക്ക് ഒരു അവസരം തരാൻ പലവട്ടം ഞാൻ പറഞ്ഞു. കഥകൾ ആലോചിക്കാൻ ഞാൻ ശ്രമിക്കുന്നുണ്ട്. പലതും കോൺസൺട്രേറ്റ് ചെയ്യാൻ പറ്റാതെ പാതി വഴിയിൽ ഉപേക്ഷിക്കും.‍ ശരിക്കുമുള്ള റൂട്ടിൽ ശരിയായിട്ടില്ല.

Sreenivasan
Photo Credit: Sreenivasan / Amritha TV

ആരോ​ഗ്യപരമായ പ്രശ്നങ്ങളുണ്ട് ശ്രീനിവാസൻ മറുപടിയായി പറഞ്ഞു. ഒറ്റയ്ക്കിരിക്കുമ്പോൾ എപ്പോഴും സ്ക്രിപ്റ്റ് ആലോചനയാണ്. സ്ക്രിപ്റ്റ് ആലോചിക്കുമ്പോൾ ശ്രീനിയേട്ടന് സ്മോക്ക് ചെ‌യ്യണം. അത് ഇല്ലാതെയാകുമ്പോൾ ആലോചന കുറയും. അതൊരു ഹാബിറ്റായി പോയി. രണ്ട് മക്കളും ശ്രീനിയേട്ടന്റെ അടുത്ത് ഒരുപോലെയാണ് പെരുമാറുന്നത്.

സിനിമ മോഹം രണ്ടുപേരും ഞങ്ങളോട് പറഞ്ഞിട്ടില്ല. ആദ്യമായി ഒരു അഭിമുഖത്തിൽ വിനീതൂട്ടൻ പറയുമ്പോഴാണ് ഞങ്ങൾ അറിയുന്നത്. വീട്ടിൽ എല്ലാവരുടേയും സബ്ജക്ട് സിനിമയാണ്. ധ്യാനൂട്ടന്റെ ഒരു ഷോർട്ട് ഫിലിം കണ്ടാണ് വിനീതൂട്ടൻ അവസരം കൊടുത്തത്. മക്കളോടായാലും കൊള്ളില്ലെങ്കിൽ കൊള്ളില്ലെന്ന് ശ്രീനിയേട്ടൻ പറയും. വിനീതൂട്ടൻ ആദ്യമായി സ്ക്രിപ്റ്റ് എഴുതി കൊടുത്തപ്പോൾ വായിച്ചിട്ട് കൊള്ളൂല്ലെന്ന് പറഞ്ഞു. അവന് അത് വലിയ വിഷമമായി.

ആറ് പ്രാവശ്യം അവൻ സ്ക്രിപ്റ്റ് മാറ്റിയെഴുതി വിമല പറഞ്ഞു. . രണ്ട് മക്കളിൽ ആരെയാണ് കൂടുതൽ ഇഷ്ടമെന്ന് ചോദിച്ചപ്പോൾ അത് പറയാൻ പറ്റില്ലെന്നായിരുന്നു മറുപടി. വിനീതിന്റെ മലർവാടി ആർട്സ് ക്ലബ്ബിലും തട്ടത്തിൻ മറയത്തിലും ധ്യാനിന്റെ ലവ് ആക്ഷൻ ഡ്രാമയിലും ശ്രീനിവാസൻ അഭിനയിച്ചിട്ടുണ്ട്.

Read more about: sreenivasan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X