twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'അലോപ്പതിക്കാരെ തെറി വിളിച്ചിട്ട് നാണമില്ലാതെ ആശുപത്രിയിൽ പോയി കിടക്കുന്നെന്ന് പറഞ്ഞവരുണ്ട്'; ശ്രീനിവാസൻ!

    |

    നമ്മുടെയെല്ലാം ജീവിതത്തിൽ വന്ന് പോയിട്ടുള്ള നിരവധി ആളുകളെ കഥാപാത്രങ്ങളാക്കി വെള്ളിത്തിരയിൽ അവതരിപ്പിച്ച് കൈയ്യടി നേടിയിട്ടുള്ള നടനും തിരക്കഥാകൃത്തുമെല്ലാമാണ് ശ്രീനിവാസൻ. അദ്ദേഹത്തിന്റെ സൃഷ്ടിക്കൾ പോലും കലാതീതമായി കലയെ സ്നേഹിക്കുന്നുവർക്കൊപ്പം ഇപ്പോഴും സഞ്ചരിക്കുന്നുണ്ട്.

    ശ്രീനിവസാന്റെ തിരക്കഥകൾ പോലും കാലത്തിന് മുമ്പ് സഞ്ചരിച്ചവയാണ്. ശ്രീനിവാസൻ സിനിമകൾ എപ്പോൾ കണ്ടാലും അതിലെ നർമ്മം പ്രേക്ഷകന് ആസ്വദിക്കാനാവുമെന്നതാണ് മറ്റൊരു പ്രത്യേകത. ശാരീരികമായ അസ്വസ്ഥതകളെ തുടർന്ന് വിശ്രമത്തിലാണ് ശ്രീനിവാസൻ.

    Also Read: 'ഞാൻ ആർട്ടിസ്റ്റുകളോട് സംസാരിക്കുന്നത് മമ്മൂക്കയ്ക്ക് ഇഷ്ടമല്ല, പ്രായശ്ചിത്തമാണ് കൗരവരിലെ റോൾ'; ബേബി അഞ്ജുAlso Read: 'ഞാൻ ആർട്ടിസ്റ്റുകളോട് സംസാരിക്കുന്നത് മമ്മൂക്കയ്ക്ക് ഇഷ്ടമല്ല, പ്രായശ്ചിത്തമാണ് കൗരവരിലെ റോൾ'; ബേബി അഞ്ജു

    കുറച്ച് നാളുകൾക്ക് മുമ്പ് അസുഖം തീവ്രമായി വെന്റിലേഷനിലേക്ക് വരെ ശ്രീനിവസാനെ മാറ്റിയിരുന്നു. ഏറെ നാളത്തെ ചി‌കിത്സയ്ക്ക് ശേഷം അദ്ദേഹം ഇപ്പോഴെ തിരികെ ജീവിതത്തിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്.

    അതേസമയം അ​ദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിച്ചപ്പോൾ ശ്രീനിവാസൻ മരിച്ചുവെന്ന തരത്തിൽ വരെ വാർത്തകൾ വ്യാപകമായി സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു. ഇപ്പോഴിത അതിനെല്ലാമുള്ള തന്റെ മറുപടി വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് ശ്രീനിവാസൻ.

    Also Read: ചെറിയ ആഘോഷം മാത്രം, അച്ഛന്റേയും അമ്മയുടേയും വിവാഹ വാർഷികമാഘോഷിച്ച് റോബിൻ, ആശംസകളുമായി ആരതിയും!Also Read: ചെറിയ ആഘോഷം മാത്രം, അച്ഛന്റേയും അമ്മയുടേയും വിവാഹ വാർഷികമാഘോഷിച്ച് റോബിൻ, ആശംസകളുമായി ആരതിയും!

    അലോപ്പതിക്കാരെ തെറി വിളിച്ചിട്ട് നാണമില്ലാതെ ആശുപത്രിയിൽ

    ഏപ്രിൽ അവസാനത്തോടെയായിരുന്നു ആശുപ്രിയിൽ ചികിത്സയിൽ കഴിഞ്ഞ അദ്ദേഹത്തെ ഡിസ്ചാർജ്ജ് ചെയ്തത്. മാർച്ച് 30നാണ് നെഞ്ചുവേദനയെ തുടർന്ന് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പൂർണ്ണ ആരോ​ഗ്യത്തിലേക്ക് മടങ്ങി വരാനുള്ള ശ്രമത്തിലാണ് ശ്രീനിവാസൻ.

    അടുത്തിടെ താര സംഘടനയായ അമ്മയുടെ പരിപാടിയിൽ അതിഥിയായി ശ്രീനിവാസൻ വന്നത് വൈറലായിരുന്നു. അന്നും നർമ്മം കലർത്തി തന്നെയാണ് അദ്ദേഹം സംസാരിച്ചത്. ഭാര്യ വിമല ടീച്ചർക്കുമൊപ്പം എറണാകുളത്തെ പാലാഴി എന്ന വീട്ടിലാണ് ശ്രീനിവാസൻ വിശ്രമത്തിൽ കഴിയുന്നത്.

    Also Read: തമിഴ്‌നാട്ടില്‍ നിന്നുമാണെന്ന് ആരാധിക, എന്നാല്‍ തമിഴില്‍ തന്നെ സംസാരിക്കാമെന്ന് മമ്മൂട്ടിAlso Read: തമിഴ്‌നാട്ടില്‍ നിന്നുമാണെന്ന് ആരാധിക, എന്നാല്‍ തമിഴില്‍ തന്നെ സംസാരിക്കാമെന്ന് മമ്മൂട്ടി

    നവമാധ്യമങ്ങളിൽ ആദരാഞ്ജലി അർപ്പിച്ചുള്ള പോസ്റ്റുകൾ

    നവമാധ്യമങ്ങളിൽ ആദരാഞ്ജലി അർപ്പിച്ചുള്ള പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടതിനെ കുറിച്ചും തീരെ സുഖമില്ലാത്ത അവസ്ഥയിലുള്ള ഒരു ഫോട്ടോ പ്രചരിച്ചതിനെ കുറിച്ചമുള്ള അഭിപ്രായം ചോദിച്ചപ്പോൾ ശ്രീനിവാസൻ പറഞ്ഞത് ഇങ്ങനെയാണ്... 'അത് ആശുപത്രിയിൽ കിടന്നപ്പോഴുള്ള ഫോട്ടോയാണ്.'

    'അങ്ങനെയൊക്കെ ചെയ്യുന്നത് വിചിത്രമായ മാനസികാവസ്ഥയുള്ളവരാണ്. അയാൾക്ക് ദീർഘായുസ് കൊടുക്കണേ എന്നാണ് എന്റെ പ്രാർഥന. അയാൾക്ക് മാത്രമല്ല അയാളെപ്പോലെയുള്ളവർക്കും', ശ്രീനിവാസൻ പറഞ്ഞു.

    പല പ്രാവശ്യം ശ്രീനിയേട്ടൻ ആശുപത്രിയിലായി

    ഇതൊരു പുനർജന്മമായി തോന്നുന്നുണ്ടോയെന്ന് ചോദിച്ചപ്പോൾ ശ്രീനിവാസന്റെ ഭാര്യ വിമലയാണ് മറുപടി പറഞ്ഞത്. 'പല പ്രാവശ്യം ശ്രീനിയേട്ടൻ ആശുപത്രിയിലായി. അപ്പോഴൊക്കെ അദ്ദേഹത്തിന് ഒന്നും സംഭവിക്കില്ലെന്ന് എന്റെ ഉള്ളിലിരുന്ന് ആരോ പറഞ്ഞു. എന്നാൽ ഒരു സന്ദർഭത്തിൽ ഞാൻ പതറിപ്പോയി.'

    'ഐസിയുവിൽ കയറി ശ്രീനിയേട്ടനെ കണ്ട ശേഷം പുറത്തിറങ്ങിയപ്പോൾ എനിക്ക് എല്ലാം നഷ്ടപ്പെട്ടതുപോലെ തോന്നി. അന്ന് അമൃത ആശുപത്രിയിലെ ഡോ.ലക്ഷ്മിയും ഡോ.വിവേകുമാണ് എനിക്ക് ധൈര്യം തന്നത്. ഡോ.ഗോപാലകൃഷ്ണനോടും ഡോ.മധു ശങ്കറിനോടുമൊക്കെ കടപ്പാടുണ്ട്. അവരൊക്കെയാണ് ശ്രീനിയേട്ടനെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവന്നത്', വിമല ടീച്ചർ പറഞ്ഞു.

    വിമല ടീച്ചർ പ്രാർഥിക്കാറുണ്ട്

    'അലോപ്പതിക്കാരെ തെറി വിളിച്ചിട്ട് നാണമില്ലാതെ ആശുപത്രിയിൽ പോയി കിടക്കുന്നുവെന്ന് പറഞ്ഞവരുണ്ട്. ഞാൻ ആരെയും തെറി വിളിച്ചിട്ടില്ല. ചില കാര്യങ്ങൾ പറഞ്ഞു. ഇനിയും പറയേണ്ട സാഹചര്യമുണ്ടായാൽ പറയും. വിമല ടീച്ചർ പ്രാർഥിക്കാറുണ്ട്. ക്ഷേത്ര ദർശനവും നടത്താറുണ്ട്. ഞാൻ ഒന്നും വിലക്കിയിട്ടില്ല. ഇപ്പോഴും വിലക്കാറില്ല.'

    'ഞാൻ പക്ഷെ പ്രാർഥിക്കാൻ വേണ്ടി ക്ഷേത്രങ്ങളിൽ പോകാറില്ല. ശബരിമലയിൽ ആദ്യമായി പോയത് ചിന്താവിഷ്ടയായ ശ്യാമളയുടെ ഷൂട്ടിങ്ങിനാണ്. കുറ്റബോധം തോന്നേണ്ട വിധത്തിൽ മോശമായി ജീവിച്ചുവെന്ന് ഒരിക്കലും തോന്നിയിട്ടില്ല. പക്ഷെ ഇത്രയും സിഗരറ്റ് വലിക്കേണ്ടിയിരുന്നില്ലെന്ന് തോന്നുന്നുണ്ട്. പുകവലിയാണ് എന്റെ ആരോഗ്യം തകർത്തത്.'

    ഒരു സിഗരറ്റ് കിട്ടിയാൽ ഞാൻ വലിക്കും

    'ഈ അവസ്ഥയിലും ഒരു സിഗരറ്റ് കിട്ടിയാൽ ഞാൻ വലിക്കും. അത്രയ്ക്കും അഡിക്ഷനുണ്ട്. എനിക്ക് മറ്റുള്ളവരോട് ഒരു ഉപദേശമേയുള്ളൂ... കഴിയുമെങ്കിൽ പുകവലിക്കാതിരിക്കുക', ശ്രീനിവാസൻ പറഞ്ഞു. 'ആദ്യമൊക്കെ ഞാൻ ശ്രീനിയേട്ടൻ മുഖത്ത് നോക്കി അഭിപ്രായം പറയുന്നത് വിലക്കാൻ ശ്രമിച്ചിരുന്നു. പക്ഷെ പരാജയപ്പെട്ടു.'

    'പിന്നെ അങ്ങനെ വിലക്കാൻ പോയാൽ എന്നോടുള്ള ദേഷ്യം കൂടി അയാളുടെ മേൽ പ്രയോഗിക്കും. അതുകൊണ്ട് ഞാനൊന്നും പ്രതികരിക്കാറില്ല', വിമല ടീച്ചർ പറഞ്ഞു. 'ഞാൻ ചൈനാക്കാരനല്ല പാകിസ്ഥാനിയുമല്ല. കൊള്ള സംഘമോ മാഫിയ സംഘമോ ഉണ്ടാക്കിയിട്ടുമില്ല.'

    'ദേശ വിരുദ്ധ പ്രവർത്തനങ്ങളിലോ തീവ്രവാദ പ്രവർത്തനങ്ങളിലോ ഏർപ്പെട്ടിട്ടില്ല. പിന്നെ ചില അഭിപ്രായങ്ങൾ പറഞ്ഞിട്ടുണ്ട്. അത് പറയാതിരുന്നാൽ നമ്മൾ മനുഷ്യരല്ലാതാകും. അതുകൊണ്ട് അതിലൊന്നും എനിക്ക് കുറ്റബോധവുമില്ല', ശ്രീനിവാസൻ കൂട്ടിച്ചേർത്തു.

    Read more about: sreenivasan
    English summary
    Actor Sreenivasan Open Up About His Medical Condition And Old Treatment Days-Read In Malayalam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X