For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വീട്ടിൽ നിന്ന് ഇറങ്ങേണ്ടി വന്നു, വാടകയ്ക്ക് പോയി, ജപ്തി ചെയ്ത വീട് തിരികെ വാങ്ങിയതിനെ കുറിച്ച് ശ്രീനിവാസൻ

  |

  തലമുറ വൃത്യാസമില്ലാതെ മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റുന്ന നടനാണ് ശ്രീനിവാസൻ. നടൻ , സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ് എന്നിങ്ങനെ സിനിമയിലെ എല്ലാ മേഖലകളിലും അദ്ദേഹം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. നർമ്മത്തിന് പുതിയ ഭാവം നൽകിയ ശ്രീനി സ്വന്തം സിനിമകളിലൂടെ സാധാരണക്കാരന്റെ പ്രശ്നങ്ങൾ വെള്ളിത്തിരയിലെത്തിക്കുകയായിരുന്നു. ഗാന്ധിനഗർ സെക്കന്റ് സ്ടീറ്റ്,നാടോടിക്കാറ്റ്,വടക്കുനോക്കിയന്ത്രം തുടങ്ങിയ സിനിമകൾ ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്. സിനിമ പുറത്ത് ഇറങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും ഈ സിനിമകൾ പ്രേക്ഷകർ നെഞ്ചിലേറ്റുന്നുണ്ട്.

  ഋഷിയെ നോക്കി സൂര്യ... ഇനി പ്രണയത്തിന്റെ നാളുകൾ, ചിത്രങ്ങൾ കാണാം

  നല്ലൊരു ഡ്രസ്സ് പോലും ഇല്ലായിരുന്നു; അന്നത്തെ അവസ്ഥയെ കുറിച്ച് രസ്ന, പഴയ വീഡിയോ ചർച്ചയാവുന്നു

  ശ്രീനിവാസന്റെ ഒട്ടുമിക്ക വേഷങ്ങളും സിനിമകളും സാധാരണ ജനങ്ങളുടെ പ്രശ്നങ്ങളെ ഹാസ്യത്തിന്റെ അകമ്പടിയോടെ അവതരിപ്പിക്കുന്നവയാണ്‌. പല സാധാരണ സാമൂഹിക പ്രശ്നങ്ങളും കുറിക്ക് കൊള്ളുന്ന സംഭാഷണങ്ങൾ കൊണ്ടും അതിന്റെ സന്ദർഭ പ്രാധാന്യം കൊണ്ടും അവിസ്മരണീയമാക്കുക എന്നത് ശ്രീനിവാസന്റെ സിനിമകളുടെ പ്രത്യേകതയാണ്. പ്രേക്ഷകർക്ക് വളരെ പെട്ടെന്ന് തന്നെ തങ്ങളുടെ ജീവിതവുമായി ബന്ധപ്പെടുത്താനും കഴിയുന്നുണ്ട്. സ്വന്തം അനുഭവങ്ങൾ പലതും തന്റെ സിനിമകളിൽ അദ്ദേഹം കൊണ്ട് വരാറുണ്ട്. അത്തരത്തിൽ നടന്റെ ജീവിതാനുഭത്തിൽ നിന്ന് എഴുതിയ ചിത്രമാണ് സന്മനസ്സുള്ളവർക്ക് സമാധാനം.

  ഡയാനയെ കുറിച്ചുള്ള ആ രഹസ്യങ്ങൾ പരസ്യമാക്കി കുടുംബവിളക്ക് താരം ആതിര മാധവ്, ഞങ്ങൾ സഹോദരിമാരാണ്

  സ്വന്തം അനുഭവങ്ങൾ പലതും തന്റെ സിനിമകളിൽ അദ്ദേഹം കൊണ്ട് വരാറുണ്ട്. അത്തരത്തിൽ നടന്റെ ജീവിതാനുഭത്തിൽ നിന്ന് എഴുതിയ ചിത്രമാണ് 'സന്മനസ്സുള്ളവർക്ക് സമാധാനം'. ആ ചിത്രത്തിൽ സ്വന്തം അനുഭവങ്ങൾ ഏറെ ഉണ്ടെന്ന് മുമ്പൊരിക്കൽ ശ്രീനിവാസൻ കൈരളിയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. അതുപോലെ തന്നെ 'അക്കരെ നിന്നൊരു മാരൻ' എന്ന ചിത്രത്തിൽ അച്ഛൻ ബസ് വാങ്ങിയപ്പോഴുണ്ടായ സംഭവങ്ങളും ഇമാജിനേഷനും ചേർത്ത് എഴുതിയതാണെന്നും നടൻ അഭിമുഖത്തിൽ പറഞ്ഞു. സന്മനസ്സുള്ളവർക്ക് സമാധാനം എന്ന ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച കേസിനോട് താൽപര്യമുള്ള കഥാപാത്രം അച്ഛന്റെ മറ്റൊരു സ്വഭാവത്തിൽ നിന്നാണ് ഉണ്ടായതെന്നും ശ്രനിവാസൻ പറയുന്നു.

  ഇതേ അഭിമുഖത്തിൽ തന്നെ നഷ്ടപ്പെട്ട വീട് തിരികെ വാങ്ങിയതിനെ കുറിച്ചും ശ്രീനിവാസൻ പറഞ്ഞിരുന്നു. ജീവിതത്തിലെ പ്രതിസന്ധികളെ പ്രയോഗികമായി നേരിടുന്നതിനെ കുറിച്ച് പറയവെയാണ് വീട് വിട്ട് ഇറങ്ങേണ്ട വന്നതിനെ കുറിച്ചും പിന്നീട് അത് തിരികെ വാങ്ങിയതിനെ കുറിച്ചും നടൻ പറഞ്ഞത്.

  ശ്രീനിവാസനും കുടംബത്തിനും വീട് വിട്ട് ഇറങ്ങേണ്ട ഒരു സാഹചര്യം ജീവിതത്തിൽ ഉണ്ടായിരുന്നു. അന്ന് അവിടെ നിന്ന് ഇറങ്ങുക എന്നൊരു വഴി മാത്രമേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെ കൂത്തുപറമ്പിന് അടുത്തുളള ഒരു സ്ഥലത്ത് ഒരു വാടക വീട് സംഘടിപ്പിച്ചു. മാസം 250 രൂപയായിരുന്നു വാടക. ആ വീട്ടിൽ വെച്ചായിരുന്നു തങ്ങളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട എല്ലാ കാര്യങ്ങളും നടക്കുന്നത്. തന്റേയും ജേഷ്ഠന്റേയും വിവാഹവും സഹോദരിയുടെ പഠനം പൂർത്തിയാക്കി ജോലി കിട്ടുതും കല്യാണ കഴിയുന്നതുമെല്ലാം ആ വീട്ടിൽ വെച്ചായിരുന്നു; ശ്രീനിവാസൻ പറയുന്നു.

  പിന്നീട് കുറച്ച് നാളുകൾക്ക് ശേഷമാണ് മറ്റൊരു സ്ഥലത്ത് തറ വാങ്ങി വീട് ഉണ്ടാക്കുന്നത്. ഈ വീട് ജപ്തി ചെയ്തപ്പോൾ ഓപ്ഷണൽ ഒരാൾ ഇത് വാങ്ങിയിരുന്നു. അദ്ദേഹം വർഷങ്ങൾക്ക് ശേഷം തന്നോട് അച്ഛൻ പറഞ്ഞ ഒരു കാര്യം പറഞ്ഞു. ''തന്റെ മക്കളിൽ ഒരാൾ ഈ വീട് വാങ്ങിക്കാൻ വരുമെന്നും മറ്റാർക്കും കൊടുക്കരുതെന്നുമായിരുന്നു. അതുകൊണ്ട് തനിക്ക് ഈ വീടിന് പൈസ ഒന്നും അധികം വേണ്ടെന്ന് അദ്ദേഹം തന്നോട്ട്'' പറഞ്ഞു. പിന്നീട് താൻ ഈ വീട് വാങ്ങിയെന്നും ശ്രീനിവാസൻ അഭിമുഖത്തിൽ പറയുന്നു. പ്രതിസന്ധികളിൽ ഒളിച്ചോടരുതെന്നും പകരം അതിനെ നേരിടണമെന്നാണ് ശ്രീനിവാസൻ ഇതിനോടൊപ്പം പറയുന്നത്.

  മമ്മൂട്ടി അഭിനയിച്ചതിന് 5 പൈസ മേടിച്ചില്ല.. വെളിപ്പെടുത്തലുമായി ശ്രീനിവാസൻ

  വീഡിയോ ; കടപ്പാട്(കൈരളി ടിവി)

  Read more about: sreenivasan
  English summary
  Actor Srinivasan Opens Up About His Father And Home forfeiture, throwback interview viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X