കണ്ടക്ടറായി ജോലി ചെയ്തപ്പോള്‍ കണ്ട പെണ്‍കുട്ടിയുടെ നിര്‍ബന്ധത്തിനാണ് നടനായത്! ശിവാജിയെ പറ്റി താരം

മലയാള സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടനാണ് ശ്രീനിവാസന്‍. അസുഖബാധിതനായി കുറച്ച് കാലം വിശ്രമത്തിലായിരുന്നെങ്കിലും വീണ്ടും സിനിമയില്‍ സജീവമായിരിക്കുകയാണ് താരം. അതേ സമയം സൂപ്പര്‍താരം രജനികാന്തുമായി തനിക്കുണ്ടായിരുന്ന സൗഹൃദത്തെ പറ്റി നടന്‍ പറഞ്ഞ കാര്യങ്ങള്‍ വൈറലാവുകയാണിപ്പോള്‍.

ഫിലിം ഇന്‍സ്റ്റ്യൂട്ടില്‍ തന്റെ സീനിയറായിരുന്ന കാലത്തെ സൗഹൃദത്തെ പറ്റിയും വലിയ നടനായതിന് ശേഷം രജനികാന്ത് സുഹൃത്തുക്കളോട് കാണിക്കുന്ന അടുപ്പത്തെ കുറിച്ചും ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെയാണ് പറഞ്ഞത്.

sreenivasan-rajinikanth

മദ്രാസിലെ ഫിലിം ചേംബര്‍ ഇന്‍സ്റ്റ്യൂട്ട് കാമ്പസില്‍ രജനികാന്ത് തന്റെ ഒരു വര്‍ഷം സീനിയറായിട്ടാണ് പഠിച്ചതെന്നാണ് ശ്രീനിവാസന്‍ പറയുന്നത്. അന്ന് അദ്ദേഹം രജനിയല്ല, ശിവാജി രാവു ഗെയ്ഗ്വാദ് എന്ന കര്‍ണാടകയില്‍ നിന്നുള്ള വിദ്യാര്‍ഥിയാണ്.

അന്ന് ഇന്‍സ്റ്റ്യൂട്ടിലേക്കുള്ള പ്രവേശനത്തിന്റെ ഭാഗമായി അഡ്മിഷന്‍ സമയത്ത് ഓരോരുത്തരും സ്വന്തമായി അവതരിപ്പിച്ച ചില അഭിനയ മുഹൂര്‍ത്തങ്ങള്‍ ഷൂട്ട് ചെയ്യണം. പിന്നീട് ക്ലാസ് തുടങ്ങുന്ന സമയത്ത് അതെല്ലാം കാമ്പസിലെ സ്‌ക്രീനില്‍ എല്ലാവര്‍ക്കുമായി കാണിച്ച് തരും. ഞാനഭിനയിച്ച രംഗം കണ്ടതിന ശേഷം ശിവാജി എന്ന എന്റെ സീനിയര്‍ വന്ന് തോളില്‍ തട്ടി അഭിനന്ദിച്ചു.

'നീങ്ക നന്നായി പണ്ണിയിറ്ക്ക്' എന്നായിരുന്നു അദ്ദേഹം പറഞ്ഞ വാചകം. അന്ന് തന്നെ അഭിനന്ദിച്ച ആളോടുള്ള സ്‌നേഹവും ബഹുമാനവും അപ്പോള്‍ തന്നെ മനസില്‍ ഇടംനേടി. മാത്രമല്ല കാമ്പസിലെ വലിയ കണ്ണാടിയ്ക്ക് മുന്നില്‍ നിന്ന് സിഗററ്റ് മുകളിലേക്ക് എറിഞ്ഞ് ചുണ്ടില്‍ പിടിക്കുന്ന ശിവാജിയെ ഞാന്‍ പിന്നീട് പലതവണ കണ്ടിരുന്നു. ആ പരിചയം ചെറിയൊരു സൗഹൃദമായി.

ആയിടയ്ക്ക എന്റെ അടുത്ത സുഹൃത്തായ ശങ്കരന്‍കുട്ടി ശിവാജിയില്‍ നിന്ന് അഞ്ചുരൂപ കടം വാങ്ങി. വാങ്ങിയ കാശ് തിരിച്ചുകൊടുക്കാതെ മുങ്ങിനടന്ന ശങ്കരന്‍കുട്ടിയെ കാണാന്‍ ശിവാജി പലതവണ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീടൊരിക്കല്‍ ശിവാജി എന്നോട് ഈ കാര്യം പറഞ്ഞു. നിന്റെ ചങ്ങാതിയോട് എന്റെ പണം തിരിച്ചു തരാന്‍ പറയണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. അന്ന് ഒരുവിധം എല്ലാവരുടേയും സ്ഥിതി അങ്ങനെയൊക്കെ ആയിരുന്നു. ഞാന്‍ ശങ്കരന്‍കുട്ടിയോട് ദേഷ്യപ്പെട്ടിട്ട് പണം തിരിച്ചു കൊടുപ്പിച്ചു.

അന്നാക്കെ ശിവാജിയെ തേടി മണിയോഡര്‍ വരുന്നതിന് ഞങ്ങളെല്ലാം സാക്ഷികളായിരുന്നു. മാസത്തില്‍ പലതവണ പോസ്റ്റ്മാന്‍ അദ്ദേഹത്തെ തേടിവരും. പോസ്റ്റുമാനേയും കൂട്ടി ശിവാജി കോളേജ് കെട്ടിടത്തിന് പുറകിലേക്ക് പോകും. ആദ്യമെല്ലാം അതെന്തിനാണെന്ന് ഞങ്ങള്‍ക്കറിയില്ലായിരുന്നു. പിന്നീടാണ് മനസ്സിലായത് മണിയോഡര്‍ തുക ആരും കാണാതിരിക്കാനായിരുന്നു എന്ന്.

sreenivasan-rajinikanth

പലപ്പോഴും ഒന്നും രണ്ടും രൂപയെല്ലാമായിരിക്കും മണിയോഡറില്‍ ഉണ്ടാവുക. കര്‍ണ്ണാടകയിലെ സുഹൃത്തുക്കളും ബസ്സ് ജീവനക്കാരുമൊക്കെയാണ് ശിവാജിയ്ക്ക് ആ പണം അയച്ച് കൊടുക്കുന്നത്. ശിവാജി വലിയൊരു നടനാകുമെന്ന് സ്വപ്നം കണ്ട ഒരുപാട് സുഹൃത്തുക്കള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. അവരെല്ലാവരുമായിട്ടും അദ്ദേഹം ഇപ്പോഴും ബന്ധം തുടരുന്നുണ്ട.

സ്വന്തം സിനിമകള്‍ കാണാന്‍ പഴയ സഹപാഠികളെ രജനികാന്ത് ക്ഷണിക്കാറുണ്ട്. സൂപ്പര്‍താരമായി മാറിയപ്പോഴും പണ്ട് സഹായിച്ചവരെയെല്ലാം തേടിപ്പിടിച്ച് കണ്ടെത്തി, അവരുടെ ജീവിതങ്ങള്‍ ഭദ്രമാണെന്ന് അദ്ദേഹം ഉറപ്പുവരുത്തി. അതിന് ഉദാഹരണമായി എത്രയെത്ര സംഭവങ്ങള്‍ വേണമെങ്കിലും നിരത്താമെന്നും നടന്‍ പറയുന്നു.

ബസ്സ് കണ്ടക്ടറായി ജോലി ചെയ്യുന്നതിനിടെ പരിചയപ്പെട്ട പെണ്‍കുട്ടിയെപ്പറ്റിയും അവളോടുള്ള പ്രണയവും അവളുടെ നിര്‍ബന്ധം കാരണമാണ് താന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെത്തിയതെന്നും തുടങ്ങി അദ്ദേഹത്തിന്റെ കഥ അദ്ദേഹമൊരിക്കല്‍ വിശദമായി നടന്‍ ദേവനോ
ട് പറഞ്ഞിട്ടുണ്ട്.

തന്നിലെ നടനെ കണ്ടെത്തി അഭിനയത്തിലേക്കും സിനിമയിലേക്കും തള്ളിവിട്ട ആ പെണ്‍കുട്ടിയെ പിന്നീടൊരിക്കലും കണ്ടെത്താത്തതിലുള്ള വേദനയും രജനീകാന്ത് ആ സംസാരത്തില്‍ ദേവനുമായി അന്ന് പങ്കുവെച്ചിട്ടുണ്ടെന്നും ശ്രീനിവാസന്‍ പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X