'വേറൊരു കല്യാണം കഴിക്കാൻ ആ​ഗ്രഹമുണ്ട്, ഭാര്യയെ കുറിച്ച് നല്ല ഓർമകൾ ഇല്ല, അബദ്ധം പറ്റിയത് പോലെയാണ്'; ശ്രീനിവാസൻ

മലയാള സിനിമയിലെ സകലകലാവല്ലഭന്മാരിൽ ഒരാളാണ് ശ്രീനിവാസൻ. തിരക്കഥയ്ക്ക് തിരക്കഥ അഭിനയമാണെങ്കിൽ അത് ഏത് ടൈറ്റിലും യോജിക്കുന്ന പേരാണ് ശ്രീനിവാസന്റേത്. അസുഖ ബാധിതനായ ശേഷം സിനിമയിൽ നിന്നും അദ്ദേഹം അൽപം അകലം പാലിച്ചിരിക്കുന്നത് സിനിമാപ്രേമികളെയെല്ലാം സങ്കടപ്പെടുത്തുന്ന ഒന്നാണ്. എങ്കിലും കഴിയുമ്പോലെ ചില സിനിമകളിൽ അഭിനയിക്കുന്നുണ്ട് ശ്രീനിവാസൻ. വളരെ നാളത്തെ പ്രണയത്തിന് ശേഷമാണ് ശ്രീനിവാസൻ ഭാര്യ വിമലയെ വിവാഹം ചെയ്തത്.

സിനിമയിൽ എത്തിയ ശേഷമാണ് ശ്രീനിവാസൻ വിവാഹിതനായത്. രജിസ്റ്റർ വിവാഹമായിരുന്നു ഇരുവരുടേതും. 1984 ജനുവരി പതിമൂന്നാം തീയ്യതി വെള്ളിയാഴ്ചയായിരുന്നു ഞങ്ങളുടെ കല്യാണം. അതിന് മൂന്ന് ദിവസം മുമ്പാണ് ശ്രീനിയേട്ടൻ നാട്ടിൽ വരുന്നത്.

ശ്രീനിയേട്ടൻ ഒരു സുഹൃത്തിനൊപ്പം വന്നാണ് ഈ വെള്ളിയാഴ്ചയാണ് വിവാഹമെന്ന് പറയുന്നത്. കതിരൂർ രജിസ്റ്റാർ ഓഫീസിൽ വെച്ച് രാവിലെയാണ് വിവാഹം. അതിന് മൂന്ന് ദിവസം മുമ്പ് തലശ്ശേരിയിൽ പോയി സാരിയും അത്യാവശ്യമായ സാധനങ്ങളുമൊക്കെ വാങ്ങി.

 Sreenivasan

ശ്രീനിയേട്ടൻ അന്ന് ഷർട്ട് വാങ്ങുന്നില്ലെന്നാണ് പറഞ്ഞത്. അദ്ദേഹത്തിന്റെ കൈയ്യിൽ പൈസയില്ലെന്ന് അറിയാം. അങ്ങനെ കല്യാണ ദിവസം കൂത്തുപറമ്പിൽ പോയി ടാക്‌സി വിളിച്ച് കൊണ്ട് വന്നു. കല്യാണശേഷം നേരെ ശ്രീനിയേട്ടന്റെ വാടക വീട്ടിലേക്കാണ് പോയത്. എന്നാണ് വിവാഹത്തെ കുറിച്ച് മുമ്പൊരിക്കൽ സംസാരിച്ചപ്പോൾ ശ്രീനിവാസന്റെ ഭാര്യ വിമല പറഞ്ഞത്.

ഇപ്പോഴിത മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ വീണ്ടും ഒരു വിവാഹം കൂടി കഴിക്കാൻ താൻ ​ആ​ഗ്രഹിക്കുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ശ്രീനിവാസൻ. ഭാര്യ വിമലയെ കുറിച്ച് ചോ​ദിച്ചപ്പോഴാണ് ശ്രീനിവാസൻ രണ്ടാം വിവാ​ഹത്തെ കുറിച്ച് രസകരമായി സംസാരിച്ചത്.

എന്റെ ഭാര്യ വിമലയെ കുറിച്ച് എനിക്ക് നല്ല ഓർമകൾ ഒന്നും ഇല്ല. വിവാഹം ഒരു അബദ്ധം പറ്റിയത് പോലെയാണ് തോന്നിയത്. ഞാൻ‌ ഇപ്പോഴും വേറൊരാളെ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ഞാൻ വെറുതെ കള്ളം പറഞ്ഞതല്ല. ആളുണ്ട് പക്ഷെ പേര് പറയില്ല. വേറെ ഒരു കല്യാണം കഴിക്കണമെന്ന് ആ​ഗ്രഹിക്കുന്നതായി ഭാര്യയോട് പറഞ്ഞിട്ടുണ്ട്.

ജീവിതത്തിൽ ഇനിയും കല്യാണം കഴിക്കണം ശ്രീനിവാസൻ തമാശ കലർത്തി പറഞ്ഞു. ശ്രീനിവാസന്റെ വാക്കുകൾ കേട്ടതോടെ ഭാര്യ വിമലയുടെ പ്രതികരണമെത്തി... വേറൊരു വിവാഹം കഴിക്കണമെന്നത് ഇപ്പോഴും പറയാറുണ്ട്. ഞാൻ പക്ഷെ സമ്മതിക്കില്ല. ആ മോഹം മനസിൽ ഇരിക്കട്ടെ വിമല വ്യക്തമാക്കി.

 Sreenivasan

അതിരാത്രം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്താണ് ശ്രീനിവാസൻ്റെ വിവാഹം നിശ്ചയിച്ചത്. താലിമാല വാങ്ങാൻ പോലും അന്ന് ശ്രീനിവാസൻ്റെ കയ്യിൽ കാശ് ഉണ്ടായിരുന്നില്ല. മണിയൻ പിള്ള രാജുവിനോടാണ് അന്ന് ശ്രീനിവാസൻ കാശ് കടം ചോദിച്ചത്. എന്നാൽ മണിയൻ പിള്ള രാജുവിന്റെ കയ്യിൽ കാശ് ഉണ്ടായിരുന്നില്ല. ഇക്കാര്യം മമ്മൂട്ടിയെ അറിയിച്ചു.

മമ്മൂട്ടി ശ്രീനിയെ റൂമിൽ വിളിച്ചിട്ട് കുറേ വഴക്ക് പറഞ്ഞു. നിനക്ക് എന്തെങ്കിലും ആവശ്യം വന്നാൽ എന്നോട് വേണ്ട ചോദിക്കാൻ എന്നൊക്കെ പറഞ്ഞ് ദേഷ്യപ്പെട്ടു. താലി മാല വാങ്ങിച്ചോളൂവെന്ന് പറഞ്ഞ് 3000 രൂപയാണ് കൊടുത്തത്. താൻ ആ രംഗത്തിന് സാക്ഷിയായിരുന്നു. പിന്നീട് മമ്മൂട്ടി ഈ വിവരം സുൽഫത്തിനോട് പറഞ്ഞു. ഇതു കേട്ടതോടെ സുൽഫത്ത് മമ്മൂട്ടിയെ കുറേ വഴക്ക് പറഞ്ഞു.

അങ്ങേരെ പോലൊരു നടൻ നിങ്ങളോട് താലി മാല വാങ്ങാൻ പണം കടം ചോദിച്ചപ്പോൾ വെറും 3000 രൂപയാണോ കൊടുക്കുന്നതെന്ന് ചോദിച്ച് കൊണ്ടായിരുന്നു വഴക്ക്. തന്റെ കൈവശം അപ്പോൾ മൂവായിരം രൂപയെ ഉണ്ടായിരുന്നുള്ളുവെന്ന് മമ്മൂട്ടി പറഞ്ഞു. എന്നാൽ 10000 രൂപയെങ്കിലും കൊടുക്കണമായിരുന്നു എന്നാണ് സുൽഫത്ത് പറഞ്ഞത് എന്നാണ് മുമ്പൊരിക്കൽ മണിയൻ പിള്ള രാജു ശ്രീനിവാസൻ-മമ്മൂട്ടി സൗഹൃദത്തെ കുറിച്ച് സംസാരിച്ച് പറഞ്ഞത്.

Read more about: sreenivasan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X