For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ശ്രീനിവാസനെ കണ്ടിട്ട് സഹിക്കുന്നില്ല, നടന്റെ ചിത്രം പ്രചരിപ്പിക്കുന്നവരോട്... പ്രാര്‍ത്ഥനയുമായി ആരാധകര്‍

  |

  തലമുറ വ്യത്യാസമില്ലാതെ പ്രേക്ഷകര്‍ നെഞ്ചിലേറ്റുന്ന താരമാണ് ശ്രീനിവാസന്‍. ചിരിക്കാനും അതിനോടൊപ്പം ചിന്തിക്കാനുള്ള ഒരുപിടി ചിത്രങ്ങളാണ് അദ്ദേഹം മലയാള സിനിമയ്ക്ക് നല്‍കിയത്. കാലിക പ്രസക്തിയുള്ള ഒട്ടേറെ കഥാപാത്രങ്ങൾക്കാണ് അദ്ദേഹം ജീവൻ നൽകിയത്. സന്ദേശം പോലുള്ള സിനിമകൾ പ്രേക്ഷകരുടെ മനസ്സിൽ മായാതെ നിൽക്കുന്നത് അതുകൊണ്ടാണ്. തന്റെ അക്ഷരങ്ങളിലൂടെ ആക്ഷേപ ഹാസ്യത്തിന് പുതിയൊരു മാനം നൽകുന്നതിൽ ഏറെ വിജയിച്ച എഴുത്തുകാരൻ കൂടിയാണ് ശ്രീനി.

  മോഹന്‍ലാല്‍ ചെയ്യേണ്ട വേഷം ദിലീപ് ചെയ്തു, അതോടെ സിനിമ പരാജയപ്പെട്ടു, കഥാവശേഷന്‍ സിനിമയ്ക്ക് സംഭവിച്ചത്

  ആരോഗ്യപ്രശ്‌നത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയാണ് ശ്രീനിവാസന്‍. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ നടന്റെ ഏറ്റവും പുതിയ ചിത്രം പ്രചരിക്കുന്നുണ്ട്. ഭാര്യ വിമലയ്‌ക്കൊപ്പമുള്ള ഒരു ചിത്രമാണ് പുറത്ത് വന്നത്. വളരെ ക്ഷീണിച്ച് അവശനായ ശ്രീനിവാസനെയാണ് കാണുന്നത്. കൈ പൊക്കി കാണിക്കുന്ന ചിത്രമായിരുന്നു പുറത്തു വന്നത്.

  നടന്റെ ചിത്രം ആരാധകരെ അക്ഷരം പ്രതി ഞെട്ടിച്ചിട്ടുണ്ട്. ഇത് തങ്ങളുടെ പ്രിയപ്പെട്ട ശ്രീനിവാസന്‍ തന്നെയാണോ എന്നാണ് ഏവരും ചോദിക്കുന്നത്. ഈ അടുത്തിടെയായിരുന്നു ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായി നടന്‍ വീട്ടിലെത്തിയത്.

  'ടൊമാറ്റോ റൈസ് ഞാന്‍ ഉള്ളപ്പോള്‍ ചെയ്യാന്‍ പറ്റില്ല', സുചിത്രയോട് പഞ്ച്ഡയലോഗുമായി ലക്ഷ്മി പ്രിയ

  ശ്രീനിവാസന്റെ പുതിയ ചിത്രം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നിന്ന് രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ഈ അവസ്ഥയിലുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്നത് ശരിയല്ലെന്നാണ് ആരാധകര്‍ പറയുന്നത്. സന്ദര്‍ശനത്തിന് പോയവര്‍ പകര്‍ത്തിയതാണെങ്കിലും ഇത്തരത്തിലുള്ള ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് ഒട്ടും ശരിയല്ല. കാണുമ്പോള്‍ തന്നെ ഏറെ വേദന തോന്നുന്നു അപ്പോള്‍ ഉറ്റവരുടെ അവസ്ഥ പറയേണ്ടതുണ്ടോ എന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്.

  ഈ കഴിഞ്ഞു പോയ മാര്‍ച്ച് 30നായിരുന്നു നെഞ്ചുവേദനയെത്തുടര്‍ന്ന് ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതിന് പിന്നാലെ ബൈപ്പാസ് സര്‍ജറിയും നടത്തിയിരുന്നു. സര്‍ജറിക്ക് ശേഷം വെന്റിലേറ്ററിലായിരുന്നു അദ്ദേഹം. മൂന്ന് ദിവസത്തിന് ശേഷം വെന്റിലേറ്ററില്‍ നിന്നും മാറ്റിയപ്പോള്‍ അണുബാധയുണ്ടായിരുന്നു. അതോടെ വീണ്ടും വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഏപ്രില്‍ അവസാനത്തോടെയായാണ് അദ്ദേഹത്തെ ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് കൊണ്ടു വന്നത്.

  രോഗമുക്തി നേടുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ മരണവാര്‍ത്ത പ്രചരിച്ചത്. സോഷ്യല്‍ മീഡിയയില്‍ ആദരാഞ്ജലി പോസ്റ്റുകളും നിറഞ്ഞിരുന്നു. ഇതിന് പതിവ് പോലെ നര്‍മ്മം കലര്‍ത്തിയായിരുന്നു ശ്രീനിവാസന്‍ പ്രതികരിച്ചത്. ആളുകള്‍ സ്നേഹത്തോടെ തരുന്നതെല്ലാം കൈയ്യോടെ വാങ്ങിച്ചോളാനായിരുന്നു അദ്ദേഹം സുഹൃത്തിനോട് പറഞ്ഞത്. ശ്രീനിവാസന്റെ പ്രതികരണം അദ്ദേഹത്തിന്റെ സുഹൃത്തും നിര്‍മ്മാതാവുമായ മനോജ് രാം സിംഗ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ഇത്തരത്തിലുള്ള വ്യാജവാര്‍ത്തയ്‌ക്കെതിരെ സിനിമ പ്രവര്‍ത്തകരും രംഗത്തത്തെിയിരുന്നു.

  പിന്നീട് പിതാവിന്റെ പേരില്‍ പ്രചരിച്ച വ്യാജ മരണ വാര്‍ത്തയെ കുറിച്ച് മകന്‍ ധ്യാന്‍ ശ്രീനിവാസന്‍ പ്രതികരിച്ചിരുന്നു. അച്ഛനൊടൊപ്പം ആശുപത്രിയിലുണ്ടായിരുന്ന സമയത്താണ് ഇത്തരം കോളുകളും മെസ്സേജുകളും വരുന്നത്. അതുകൊണ്ട് തന്നെ ഇതൊന്നും കാര്യമാക്കിയില്ല എന്നാണ് ധ്യാന്‍ പറഞ്ഞത്‌. വാര്‍ത്ത തെറ്റാണെന്ന് അറിയാവുന്നത് കൊണ്ട് തന്നെ പിന്നെ പ്രതികരിക്കാനും പോയില്ലെന്നും ധ്യാന്‍ കൂട്ടിച്ചേർത്തു.

  Recommended Video

  ധ്യാനിനെ നേരിട്ട് കണ്ടപ്പോൾ ഉണ്ടായ ട്വിസ്റ്റ്..| Navya Nair Reveals | Filmibeat Malayalam

  കൂടാതെ അച്ഛന്റെ ആരോഗ്യാവസ്ഥ പഴയത് പോലെയാവാന്‍ സമയമെടുക്കുമെന്നും ധ്യാന്‍ അഭിമുഖത്തില്‍ പറഞ്ഞു. ഇതുവരെ സംസാരിച്ച് തുടങ്ങിയിട്ടില്ലെന്നും ആരോഗ്യനില ഭേദപ്പെട്ടു വരികയാണെന്നും നടന്‍ വ്യക്തമാക്കി. പൂര്‍ണമായും ഭേദപ്പെടാന്‍ കുറച്ച് മാസങ്ങള്‍ വേണ്ടിവരും. ഇപ്പോള്‍ ഓക്കേയാണ്. സ്ട്രോക്കിന്റെ ബുദ്ധിമുട്ടുകളൊക്കെ മാറി വരണമെന്നും ധ്യാന്‍ കൂട്ടിച്ചേർത്തു. പ്രിയപ്പെട്ട നടന്‍ പൂര്‍ണ്ണ ആരോഗ്യവാനായി എത്രയും വേഗം തിരികതെ എത്തണമെന്നാണ് ആരാധകരുടെ പ്രാര്‍ത്ഥന.

  Read more about: sreenivasan
  English summary
  Actor Sreenivasan's Latest Picture went Viral, This Is What fans Reacted
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X