കഥ മുതല്‍ പരസ്യവാചകം വരെ, അത്ര പണിയെടുക്കാന്‍ വയ്യ, സംവിധാനം വിട്ടതിനെക്കുറിച്ച് ശ്രീനിവാസന്‍

മലയാള സിനിമ രംഗത്തെ കഥ, തിരക്കഥ, സംവധാനം, അഭിനയം, ഡബ്ബംഗ് തുടങ്ങി എല്ലാ മേഖലകളിലും കഴിവ് തെളിയിച്ചിട്ടുള്ള നടനാണ് ശ്രീനിവാസന്‍. ശ്രീനിവാസന്‍ അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ഒക്കെ ചെയ്ത സിനിമകളിലെ കഥാപാത്രങ്ങള്‍ മലയാളികള്‍ക്ക് ഇന്നും മറക്കാന്‍ സാധിക്കാത്തവയാണ്. സിനിമയില്‍ സജീവമായി നില്‍ക്കുന്ന സമയത്താണ് ശ്രീനിവാസന്‍ അസുഖ ബാധിതനായി സിനിമയില്‍ നിന്ന് വിട്ട് നില്‍ക്കുന്നത്.

ഏറെ കാലമായി സിനിമയില്‍ ശ്രീനിവാസന്‍ സജീവമല്ല. പല തവണ മരണം മുന്നില്‍ കണ്ട് തിരിച്ചു വന്നിട്ടുള്ള ആളാണ് താന്‍ എന്നും ശ്രീനിവാസന്‍ അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ താന്‍ എന്തുകൊണ്ട് സംവിധാനം ചെയ്യുന്നത് നിര്‍ത്തി എന്നതിനെക്കുറിച്ച് പറയുകയാണ് ശ്രീനിവാസന്‍. സിനിമാതെക്ക് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീനിവാസന്‍ ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നത്.

Sreenivasan

ഒറ്റയ്ക്ക് സിനിമയുടെ എല്ലാ കാര്യങ്ങളും ചെയ്യാന്‍ സാധിക്കില്ലെന്ന അവസ്ഥയിലാണ് സംവിധാനം വിട്ടതെന്ന് വ്യക്തമാക്കുകയാണ് ശ്രീനിവാസന്‍. അദ്ദേഹം പറയുന്നതിങ്ങനെ; 'സംവിധാനം വിട്ടത് ഇതുകൊണ്ട് തന്നെ. ഞാന്‍ ഒറ്റയ്ക്ക് സിനിമയുടെ കഥ ആലോചിച്ച് എഴുതി, സംവിധാനം ചെയ്ത്, അഭിനയിച്ച് എഡിറ്റ് ചെയ്ത്, പരസ്യവാചകം എഴുതി പടം തിയേറ്ററില്‍ എത്തിക്കുന്നത് വരെയുള്ള പണി ഒറ്റ ഒരുത്തന്‍ ചെയ്യണം. എനിക്ക് അത് പറ്റില്ലെന്ന് തോന്നി. അത്രയും പണിയെടുക്കാന്‍ വയ്യ,'.

പലരും സിനിമ സംവിധാനം ചെയ്യണമെന്ന് പറഞ്ഞ് സമീപിച്ചിട്ടുണ്ട്. ഇനി ഞാന്‍ എപ്പോഴെങ്കിലും ചെയ്‌തേക്കാം. ഇല്ല എന്ന് ഞാന്‍ പറയുന്നില്ല. പക്ഷെ സ്ഥിരമായി സംവിധായകന്റെ മേലങ്കി അണിഞ്ഞ് നടക്കാന്‍ ഞാന്‍ ഉണ്ടാവില്ല. ഉറപ്പാണെന്നും ശ്രീനിവാസന്‍ പറയുന്നു. വടക്കുനോക്കിയന്ത്രം സംവിധാനം ചെയ്യാന്‍ പറ്റാതിരുന്നതിന് സത്യന്‍ അന്തിക്കാടിന് വിഷമുണ്ടായിരുന്നോ എന്ന ചോദ്യത്തിന് ഇല്ല എന്നാണ് ശ്രീനിവാസന്‍ മറുപടി പറഞ്ഞത്.

താന്‍ സംവിധാനം ചെയ്യാന്‍ പോവുകയാണെന്ന് പറഞ്ഞാണ് ചെയ്തത്. ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായിരുന്നു. ഇതിന്റെ അവസാനഘട്ട ചര്‍ച്ചകള്‍ ഒക്കെ നടത്തിയത് പ്രിയദര്‍ശനുമായിട്ടാണ് എന്നും ശ്രീനിവാസന്‍ പറഞ്ഞു. പ്രിയനുമായിട്ട് നല്ല അടുപ്പമാണ്. പ്രിയനും കുറച്ചുപേരുമൊക്കെയേ അടുത്ത സുഹൃത്തുക്കളായിട്ടുള്ളു. പ്രിയന്‍ എന്നെ അത്ഭുതപ്പെടുത്തുന്ന പല സിനിമകളും ചെയ്തിട്ടുള്ള ആളാണ്. ഉദാഹരണത്തിന് ചന്ദ്രലേഖ. അതിന്റെ കഥയെക്കുറിച്ചല്ല താന്‍ പറയുന്നത്. അതിലെ കുറച്ച് സീനുകളുണ്ട്. മറ്റു സംവിധായകര്‍ ചെയ്യാന്‍ മടിക്കുന്ന, ചെയ്യാന്‍ ഭയപ്പെടുന്ന സീനുകള്‍ ചന്ദ്രലേഖയിലുണ്ട്.

Sreenivasan

ഉദാഹരണത്തിന് തന്റെ കഥാപാത്രവും മോഹന്‍ലാലിന്റെ കഥാപാത്രവും ഉണ്ട്. മറ്റുള്ളവര്‍ ഈ രണ്ട് കഥാപാത്രങ്ങളെയും രണ്ട് അര്‍ത്ഥത്തിലാണ് സിനിമയില്‍ കാണുന്നത്. അതില്‍ എനിക്ക് പ്രിയനോട് വലിയ ബഹുമാനം തോന്നിയിട്ടുണ്ടെന്നും ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു. ശ്രീനിവാസന്‍ ആദ്യമായി എഴുതി സംവിധാനം ചെയ്ത ചിത്രമാണ് വടക്കു നോക്കിയന്ത്രം. ചിത്രത്തിന് 1989ല്‍ മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. തുടര്‍ന്ന് 1991ല്‍ സംവിധാനം ചെയ്ത സന്ദേശത്തിന് മികച്ച കഥയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഫിലിം അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

മലയാളികള്‍ ഒരിക്കലും മറക്കാനിടയില്ലാത്ത ചിത്രമാണ് ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രം. ശ്രീനിവാസന്‍ എഴുതി സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രധാന വേഷം അഭിനയിച്ചതും അദ്ദേഹം തന്നെയായിരുന്നു. ആ ചിത്രത്തിന് 1998ല്‍ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള പുരസ്‌കാരവും ലഭിച്ചു. അതിനിടെ ശ്രീനിവാസന്‍ നടന്‍ മോഹന്‍ ലാലുമായി അകന്നതും വലിയ വാര്‍ത്തയായിരുന്നു.

Read more about: sreenivasan malayalam cinema
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X