കേസിൽ പ്രതിയായ പെണ്ണിനെ മരുമകളായി വേണ്ട; വന്ദനയെ പുറത്താക്കാൻ കോടതി കയറിയ ശ്രീകാന്തിന്റെ മാതാപിതാക്കൾ!

തെന്നിന്ത്യൻ പ്രേക്ഷകർക്ക് സുപരിചിതനായ നടനാണ് ശ്രീകാന്ത്. നാൽപ്പത്തിയാറുകാരനായ താരം 2002ലാണ് സിനിമയിലേക്ക് എത്തുന്നത്. ആദ്യ സിനിമ റോജാക്കൂട്ടമായിരുന്നു. പിന്നീട് നിരവധി സിനിമകളിൽ നായകനും വില്ലനും സഹനടനുമെല്ലാമായി അഭിനയിച്ചു. തമിഴിലും തെലുങ്കിലും മാത്രമല്ല മലയാളത്തിൽ മൂന്ന് സിനിമകളിലും ശ്രീകാന്ത് അഭിനയിച്ചിട്ടുണ്ട്. അതിൽ പ്രേക്ഷകർക്ക് ഏറെ പരിചയമുള്ളത് പൃഥ്വിരാജ് സിനിമ ഹീറോയിലെ വില്ലൻ വേഷമാണ്.

പാർത്ഥിബൻ കനവ് എന്ന സിനിമ നടന്റെ ജീവിതത്തിൽ വലിയ വഴിത്തിരിവായ സിനിമയായിരുന്നു. പ്രത്യേക ചിത്രത്തിനുള്ള തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡും ഈ ചിത്രത്തിന് ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് ലഹരി കേസിൽ നടൻ അറസ്റ്റിലാകുന്നത്. തെന്നിന്ത്യൻ സിനിമയ്ക്ക് തന്നെ നടന്റെ അറസ്റ്റ് വലിയൊരു ഞെട്ടലാണ് സമ്മാനിച്ചത്. ഒരു സമയത്ത് വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്നങ്ങളുടെ പേരിൽ വിവാദ നായകനായിരുന്നു നടൻ.

Actor Srikanth
Photo Credit: Srikanth / instagram

അതിന് കാരണം ഭാര്യ വന്ദനയായിരുന്നു. ഇരുവരുടേയും വിവാ​ഹം തന്നെ വലിയൊരു വിവാ​ദമായിരുന്നു. ആദ്യം രഹസ്യമായിട്ടാണ് വന്ദന-ശ്രീകാന്ത് വിവാഹം നടന്നത്. കുടുംബങ്ങളുടെ പിന്തുണയുണ്ടായിരുന്നില്ല. വിവാഹം കഴിഞ്ഞ് പ്രശ്നങ്ങൾ ​ഗുരുതരമായപ്പോൾ ശ്രീകാന്ത് വന്ദനയെ ഉപേക്ഷിച്ചു. പിന്നീട് വലിയൊരു നിയമപോരാട്ടത്തിലൂടെയാണ് ശ്രീകാന്തിനൊപ്പം ജീവിക്കാനുള്ള അനുമതി വന്ദന കോടതിയിൽ നിന്നും വാങ്ങിയെടുത്തത്.

എംസിഎ ബിരുദധാരിയായ ശ്രീകാന്ത് ബ്രാഹ്മണ സമുദായത്തിൽ പെട്ടയാളാണ്. അദ്ദേഹത്തിന്റെ അച്ഛൻ ചിറ്റൂരിൽ നിന്നുള്ളയാളാണ്. അമ്മ കുംഭകോണം സ്വദേശിനിയും. അഭിനയത്തോടുള്ള താൽപര്യം കൊണ്ടാണ് ശ്രീകാന്ത് സിനിമയിലെത്തിയത്. സിനിമയിൽ ചുവടുറപ്പിച്ച് തുടങ്ങിയശേഷം 2007ലാണ് വന്ദനയെ ശ്രീകാന്ത് രഹസ്യമായി വിവാഹം ചെയ്തത്. എന്നാൽ മാതാപിതാക്കൾ എതിർത്തോടെ നടൻ വന്ദനയെ ഉപേക്ഷിച്ചു.

ശേഷം വടപളനി പോലീസ് സ്റ്റേഷനിൽ വന്ദന പരാതി നൽകി. ഒ​രു ബെർത്ത് ഡെ പാർട്ടിയിൽ വെച്ചാണ് ഞാനും ശ്രീകാന്തും ആദ്യമായി കാണുന്നത്. പരിചയം സൗഹൃദമായി. ശ്രീകാന്തും ഞാനും കൂടുതൽ അടുത്തു. ഒരു ഘട്ടത്തിൽ ശ്രീകാന്ത് എന്നോടുള്ള പ്രണയം പറയുകയും വിവാഹം കഴിക്കാനുള്ള താൽപര്യം പ്രകടിപ്പിക്കുകയും ചെയ്തു. എന്നാൽ ശ്രീകാന്തിന്റെ മാതാപിതാക്കൾ ഞങ്ങളുടെ പ്രണയം അംഗീകരിച്ചില്ല.ആ സമയത്ത് ശ്രീകാന്ത് ഒരു തെലുങ്ക് സിനിമയിൽ അഭിനയിക്കുന്നുണ്ടായിരുന്നു.

ആ സിനിമയുടെ നിർമ്മാതാവിന്റെ ഭാര്യ ഗീതയുടെ സഹായത്തോടെയാണ് ഞങ്ങളുടെ രഹസ്യ വിവാഹം നടന്നത്. ഹൈദരാബാദിൽ വിവാഹം രജിസ്റ്റർ ചെയ്തതിനുശേഷം ഞാൻ ചെന്നൈയിലെ എന്റെ വീട്ടിലേക്ക് തിരികെ പോയി. ശ്രീകാന്ത് എന്നെ സമയം കിട്ടുമ്പോഴെല്ലാം കാണാൻ വരുമായിരുന്നു. ഞങ്ങൾ മൂന്ന് മാസം ഭാര്യാഭർത്താക്കന്മാരായി ജീവിച്ചു.

Actor Srikanth
Photo Credit: Srikanth / instagram

ഷൂട്ടിംഗ് സമയത്തും അദ്ദേഹം എന്നെ കാണാൻ വരുമായിരുന്നു. ഇതറിഞ്ഞ ശ്രീകാന്തിന്റെ മാതാപിതാക്കൾ എതിർത്തു. മാത്രമല്ല എനിക്കെതിരെ കേസുണ്ടെന്ന് പറഞ്ഞ് അവർ ഞങ്ങളുടെ ബന്ധം തടഞ്ഞു. ശേഷം ഞാൻ ശ്രീകാന്തിന്റെ വീട്ടിലേക്ക് താമസം മാറി. ഞാൻ ചെന്നപ്പോഴേക്കും ശ്രീകാന്തിന്റെ മാതാപിതാക്കൾ ആ വീട്ടിൽ നിന്ന് മാറി ഒരു ഹോട്ടലിൽ മുറി എടുത്ത് താമസിച്ച് തുടങ്ങി. എനിക്ക് ശ്രീകാന്തിനൊപ്പം ജീവിക്കാനുള്ള സാഹചര്യം ഉണ്ടാക്കി തരണമെന്നായിരുന്നു വന്ദനയുടെ പരാതി.

മരുമകളുടെ പരാതിക്ക് പിന്നാലെ ശ്രീകാന്തിന്റെ മാതാപിതാക്കളും നിയമപോരാട്ടത്തിന് ഇറങ്ങി. വന്ദന തങ്ങളുടെ വീട്ടിൽ അതിക്രമിച്ച് കയറിയെന്നും അവളെ പുറത്താക്കണമെന്നും ആവശ്യപ്പെട്ട് ശ്രീകാന്തിന്റെ അച്ഛൻ കോടതിയിൽ ഒരു ഹർജി നൽകി. ഹർജി പരിഗണിച്ച കോടതി ഭർത്താവിന്റെ വീട്ടിൽ നിന്ന് ഭാര്യയെ പുറത്തുപോകാൻ ഉത്തരവിടാൻ കഴിയില്ലെന്ന് ഉത്തരവ് പുറപ്പെടുവിച്ചു.

അതിനിടയിൽ വന്ദനയെ സ്വീകരിക്കാൻ തന്റെ മാതാപിതാക്കൾ സമ്മതം അറിയിച്ചതായി ശ്രീകാന്ത് മാധ്യമങ്ങളെ അറിയിച്ചു. തുടർന്ന് ഇരുവരും ചെന്നൈയിൽ വെച്ച് ഔദ്യോ​ഗികമായി വിവാഹിതരായി. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. ശ്രീകാന്തിനും വന്ദനയ്ക്കും ഇപ്പോൾ രണ്ട് മക്കളുണ്ട്. വന്ദനയുമായുള്ള പ്രണയവും ദാമ്പത്യവും ശ്രീകാന്തിന്റെ പ്രതിച്ഛായയെ വളരെയധികം ബാധിച്ചു. നടന്റെ സിനിമാ അവസരങ്ങളും കുറഞ്ഞു.

More from Filmibeat

Read more about: srikanth
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X