​ഗോപികയുമായി കടുത്ത പ്രണയത്തിലായിരുന്നോ?; ഞങ്ങൾ അന്ന് സംസാരിച്ചപ്പോൾ; ഭാര്യയെക്കുറിച്ചും ശ്രീകാന്ത്

വർഷങ്ങളായി തമിഴ്, തെലുങ്ക് സിനിമാ രം​ഗത്ത് സജീവമാണ് നടൻ ശ്രീകാന്ത്. കരിയറിൽ ഉയർച്ച താഴ്ചകൾ നടൻ ഒരുപോലെ കണ്ടിട്ടുണ്ട്. ഒരു കാലത്ത് റൊമാന്റിക് ഹീറോയായിരുന്നു ശ്രീകാന്ത്. ഒരേ തരത്തിലുള്ള കഥാപാത്രങ്ങൾ വന്നതോടെ നടൻ സ്റ്റീരിയോടൈപ് ചെയ്യപ്പെ‌ട്ടു. ഇത് കരിയറിനെ ബാധിച്ചു. കരിയറിലെ തിരക്കേറിയ സമയത്തെ ഓർമകൾ പങ്കുവെക്കുകയാണ് ശ്രീകാന്തിപ്പോൾ. ​ഗോസിപ്പുകൾ ഒരു കാലത്ത് തന്നെ വല്ലാതെ ബാധിച്ചിരുന്നെന്ന് ശ്രീകാന്ത് പറയുന്നു.

Actor Srikanth

ഞാൻ തമാശയാണെന്ന് കരുതി. എന്നാൽ പിറ്റേ ദിവസം വാർത്ത വന്നു. സർ, എന്തിണിതെന്ന് ഞാൻ ചോദിച്ചു. ഇരിക്കട്ടെ, പ്രൊഡ്യൂസർ ഹാപ്പിയാണെന്ന് അദ്ദേഹം. അക്കാലത്ത് ഒരു ​ഗോസിപ്പ് വരുമ്പോൾ ഏറെ ബാധിക്കും. കല്യാണത്തിനൊക്കെ പോകുമ്പോൾ ബന്ധുക്കൾ ഇക്കാര്യം പറയുമെന്ന് ആശങ്കപ്പെട്ടു. എന്നാൽ പതിയെ ഈ ആശങ്ക മാറിയെന്നും ശ്രീകാന്ത് പറയുന്നു. നമ്മളെക്കുറിച്ച് അറിയാൻ ആളുകൾ ആ​ഗ്രഹിക്കുന്നത് കൊണ്ടല്ലേ ഇതൊക്കെ എഴുതുന്നതെന്ന് കരുതാൻ തുടങ്ങിയെന്നും ശ്രീകാന്ത് വ്യക്തമാക്കി.

Srikanth  Gopika

തന്റെ വിവാഹ ജീവിതത്തെക്കുറിച്ചും ശ്രീകാന്ത് സംസാരിച്ചു. എന്റെ ഭാര്യ വീട്ടമ്മയായിരിക്കണം എന്ന് ഞാനൊരിക്കലും ആ​ഗ്രഹിച്ചിട്ടില്ല. എന്റെ സുഹൃത്തായിരിക്കണം. എന്നോടൊപ്പം പ്രൊഫഷണൽ കാര്യങ്ങളിൽ ഇടപെടണം. ഒപ്പം കൺസർവേറ്റീവുമായിരിക്കണം. എന്നേക്കാൾ പൂജയിലും ആത്മീയ കാര്യങ്ങളിലും ശ്രദ്ധ ഭാര്യക്കുണ്ട്. ദിവസവും അവൾ എല്ലാ സ്ത്രോതവും ചൊല്ലും. എന്നോടൊപ്പം എല്ലാ ഇവന്റുകൾക്കും വരും. ഭാര്യ എനിക്കൊപ്പം വരുന്നതിൽ എനിക്ക് അഭിമാനമുണ്ട്.

ഭാര്യയെ കൊണ്ട് പോകാൻ പറ്റാത്ത ഇവന്റുകൾക്കും പാർട്ടികൾക്കും പോകാറില്ലെന്നും ശ്രീകാന്ത് വ്യക്തമാക്കി. ഞങ്ങൾ സുഹൃത്തുക്കളായിരുന്ന കാലത്ത് പരസ്പരം ഇഷ്ടമായിരുന്നു. എന്നാൽ പ്രണയ വിവാഹമല്ല. അറേഞ്ച്ഡ് മാര്യേജ് ആണ്. അവസാന ഘട്ടത്തിൽ വിവാ​ഹത്തിൽ ചില അഭിപ്രായ വ്യത്യാസങ്ങൾ വന്നു. എന്നാൽ അതിപ്പോൾ പ്രധാനമല്ല. ഞങ്ങൾ സന്തോഷമായി ജീവിക്കുകയാണെന്നും ശ്രീകാന്ത് വ്യക്തമാക്കി.

വഴക്കുകളുണ്ടാകും. അത് സാധാരണമാണ്. ജീവിതത്തിൽ വിട്ടു വീഴ്ചകൾ ചെയ്യണം. ക്ഷമ ചോദിക്കുന്നതും നന്ദി പറയുന്നതും തെറ്റല്ല. ആദ്യത്തെ ഏഴ് വർഷം വളരെ ഈ​ഗോയിസ്റ്റായിരുന്നു. സോറി പറയുകയേയില്ല. ഞാൻ തെറ്റ് ചെയ്തിട്ടില്ല. എന്തിന് ക്ഷമ ചോദിക്കണമെന്നാണ് അന്ന് കരുതിയത്. എന്നാൽ പിന്നീട് തെറ്റ് മനസിലാക്കിയെന്നും ശ്രീകാന്ത് വ്യക്തമാക്കി. വന്ദന ശ്രീകാന്ത് എന്നാണ് നടന്റെ ഭാര്യയുടെ പേര്. 2008 ലായിരുന്നു വിവാഹം. ഇരുവർക്കും രണ്ട് മക്കളുമുണ്ട്.

More from Filmibeat

Read more about: srikanth
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X