twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മാറിചിന്തിക്കാന്‍ പുതിയ സിനിമകള്‍ എന്നെ സഹായിച്ചു, അവസരങ്ങള്‍ കുറഞ്ഞ കാരണം ഇതാണ്...

    |

    കുഞ്ചാക്കോ ബോബൻ കഴിഞ്ഞാൽ മലയാളത്തിലെ അടുത്ത എവർഗ്രീൻയൂത്ത് ഐക്കണാണ് സുധീഷ്. സഹോദരനായു സുഹൃത്തായും കോളേജ് കുമാരനായും പ്രേക്ഷകർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട സുധീഷിന ഇപ്പോഴും ആ ഒരു ഇമേജ് തന്നെയാണ് പ്രേക്ഷകർക്കിടയിൽ. എന്നാൽ ചേക്ലേറ്റ് കഥാപാത്രങ്ങൾ മാത്രമല്ല അതിന് എല്ലാ കഥാപാത്രങ്ങളും തന്റെ കൈകളിൽ ഭഭ്രമയിരിക്കുമെന്ന് സുധീഷ് തെളിച്ചിരിക്കുകയാണ്. പോയ വർഷം ഒരുപിടി മികച്ച കഥാപാത്രങ്ങളായിരന്നു സുധീഷിനെ തേടിയെത്തിയത്. ‌

    ടൊവിനോ തോമസ് നായകനായി എത്തിയ തീവണ്ടി എന്ന ചിത്രമായിരുന്നു സുധീഷിന്റെ കരിയർ മാറ്റി മറിച്ചത്. ആ ഒറ്റ ചിത്രത്തിലൂടെ തരാത്തിന്റെ ഇമേജ് മാറി മറിയുകയായിരുന്നു. തീവണ്ടിയ്ക്ക് ശേഷം സുധീഷിനെ തേടിയെത്തിയത് വ്യത്യസ്ത കഥാപാത്രങ്ങളായിരുന്നു. ഇപ്പോഴിത ഇമേജ് മാറ്റത്തിന് കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. മാതൃഭൂമി സ്റ്റാർ ആന്റ് സ്റ്റൈലിനു നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. സ്റ്റീരിയോടൈപ്പ് ആയ വേഷങ്ങള്‍ മാത്രം ലഭിച്ചുകൊണ്ടിരുന്ന അഭിനേതാവായിരുന്നു താനെെന്നും അതില്‍ നിന്നെല്ലാം മാറിചിന്തിക്കാന്‍ പുതിയ സിനിമകള്‍ തന്നെ സഹായിച്ചുവെന്നു താരം പറഞ്ഞു.

    ആദ്യം ലഭിച്ചു

    പുതിയ അഭിനയ ജീവിതം ഏറെ ആസ്വാദിക്കുന്നു എന്നാണ് സുധീഷ് പറയുന്നത്. സ്റ്റീരിയോ ടൈപ്പ് കഥാപാത്രങ്ങൾ മാത്രം ലഭിച്ചു കൊണ്ടിരുന്ന അഭിനേതാവായിരുന്നു ഞാൻ. നായകന്റെ സുഹൃത്തോ ചങ്ങാതിയായോ ഉള്ള വേഷങ്ങളാണ് കൂടുതലായും തേടിയെത്തിയിരുന്നത്. നല്ല വേഷങ്ങള്‍ കരിയറിന്റെ തുടക്കത്തില്‍ ലഭിച്ചെങ്കിലും പിന്നീട് അത്തരത്തിലുള്ള കഥാപാത്രങ്ങള്‍ തേടിവന്നില്ല.

     മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചു

    ഒരേ തരത്തിലുള്ള കഥാപാത്രങ്ങൾ ലഭിച്ചപ്പോൾ അവസരങ്ങൾ കുറഞ്ഞു.അതില്‍ നിന്നെല്ലാം മാറിചിന്തിക്കാന്‍ പുതിയ സിനിമകള്‍ എന്നെ സഹായിച്ചു. ഒരു അഭിനേതാവ് എന്ന നിലയില്‍ എല്ലാത്തരത്തിലുള്ള വേഷങ്ങളും സ്വീകരിക്കാന്‍ തയ്യാറാകണം. ഞാനത് ചെയ്തു അത്രേയുള്ളൂ..

     ഏറെ സന്തോഷം

    ഇന്ന് പ്രായം കൂടിയ വേഷങ്ങളിലും ചെറുപ്പക്കാരന്റെ റോളിലും തന്നെ അഭിനയിക്കാൻ വിളിക്കുന്നുണ്ട്. അത് സന്തോഷം നൽകുന്ന കാര്യാമാണ്. പുതിയ വേഷവും അതിലൂടെ കിട്ടുന്ന അംഗീകാരങ്ങളും അഭിനയജീവിതത്തില്‍ ഇനിയുമേറെ ദൂരം താണ്ടാനുണ്ടെന്ന് ഓര്‍മപ്പെടുത്തുന്നു".- സുധീഷ് അഭിമുഖത്തിൽ സ്റ്റാർ ആന്റ് സ്റ്റൈലിന് നൽകിയ അഭമുഖത്തിൽ പറഞ്ഞു.

    കുരുമുളക് പറിക്കാൻ മതിലില്‍ കയറരുത്, ഞാൻ പഠിച്ച പാഠം, വെളിപ്പെടുത്തി ഗോവിന്ദ് പത്മസൂര്യ...കുരുമുളക് പറിക്കാൻ മതിലില്‍ കയറരുത്, ഞാൻ പഠിച്ച പാഠം, വെളിപ്പെടുത്തി ഗോവിന്ദ് പത്മസൂര്യ...

      കരിയർ ബ്രക്ക്


    1987 ൽ പുറത്തു വന്ന അനന്തരം എന്ന ചിത്രത്തിലൂടെയാണ് സുധീഷ് വെള്ളിത്തിരയിൽ എത്തുന്നത്. പിന്നീട് സിനിമയിൽ സജീവമായിരുന്നു. നിരവധി ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങളിൽ പ്രത്യക്ഷപ്പെട്ട താരം ചെറുപ്പത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് ടൈപ്പ് കാസ്റ്റിങ്ങിൽ ഒതുങ്ങിപ്പോകുകയായിരുന്നു. തീവണ്ടിയിലെ അമ്മാവൻ കഥാപാത്രമായിരുന്നു താരത്തിന്റെ കരിയർ മാറ്റി മറിച്ചത്. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ അഞ്ചാം പാതിരയിലെ കഥാപാത്രവു ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

    Read more about: actor നടൻ
    English summary
    Actor Sudeesh Says About New Movies Character
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X