'ഒപ്പം നടക്കുമ്പോൾ സ്റ്റൂൾ കൂടി കയ്യിൽ കരുതേണ്ടി വരുമല്ലോ'; സുദേവ് നായർ വിവാഹിതനായി, വധു നോർത്ത് ഇന്ത്യക്കാരി
സുദേവ് നായർ എന്ന പേര് മലയാളികൾക്ക് പരിചിതമായ ഒന്നാണ്. ഇദ്ദേഹത്തെ ഒരുപക്ഷെ പുലരും ആദ്യമായി ശ്രദ്ധിച്ചത് 2014ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ നടൻ നിവിൻ പോളിക്കൊപ്പം മികച്ച നടൻ അവാർഡ് നേടിയപ്പോഴായിരിക്കും. സൗമിക് സെൻ സംവിധാനം ചെയ്ത ഗുലാബ് ഗാങ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് പ്രവേശിച്ച താരമാണ് സുദേവി. എം.ബി പദ്മകുമാർ സംവിധാനം ചെയ്ത മൈ ലൈഫ് പാർട്ണർ എന്ന സിനിമയിലൂടെയാണ് സംസ്ഥാന ചലച്ചിത്ര പുരസ്കാരം താരത്തെ തേടി എത്തിയത്.
തുടർന്ന് അനാർക്കലി, എസ്രാ, അംഗരാജ്യത്തെ ജിമ്മന്മാർ, അബ്രഹാമിന്റെ സന്തതികൾ അങ്ങനെ അഭിനയിച്ച ചിത്രങ്ങളിൽ എല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ സുദേവിന് സാധിച്ചു. അഭിനയത്തിന് പുറമെ സംവിധാനം, ഡാൻസ്, പാർകൗർ പെർഫോർമർ, എഡിറ്റർ, ബോക്സിങ്, കരാട്ടെ, ജൂഡോ, കളരി പയറ്റ് അങ്ങനെ വിവിധ മേഖലകളിലും സാന്നിധ്യം അറിയിച്ചിരിക്കുന്നു.

കായംകുളം കൊച്ചുണ്ണിയിൽ സ്വാതിതിരുനാൾ രാമവർമ എന്ന റോളിലെ സുദേവിന്റെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സുദേവ് നായരോട് മലയാളികൾക്കുള്ള ഇഷ്ടം ഓരോ സിനിമ കഴിയുന്തോറും കൂടി വരികയാണ്. ശബ്ദവും വെള്ളാരം കണ്ണുകളും തന്നെയാണ് സുദേവിനെ മറ്റുള്ള നടന്മാരിൽ നിന്നും വ്യത്യസ്തനാക്കുന്നത്.
മലയാളത്തിലും ഹിന്ദിയിലും തെലുങ്കിലും കന്നഡത്തിലും മാത്രമല്ല ഇംഗ്ലീഷ് സിനിമകളിൽ വരെ സുദേവ് അഭിനയിച്ചിട്ടുണ്ട്. മുംബൈയിലാണ് സുദേവ് നായർ ജനിച്ച് വളർന്നത്. പൂനെയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്ന് അഭിനയത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. 2001ലെ അണ്ടർ 16 ദേശീയ ഗെയിംസിൽ ഹൈജമ്പിൽ വെങ്കല മെഡൽ ജേതാവുമാണ് സുദേവ്.
ഇപ്പോഴിതാ മുപ്പത്തിയെട്ടുകാരനായ സുദേവ് നായർ വിവാഹതിനായി എന്നുള്ള വാർത്തകളാണ് പുറത്ത് വരുന്നത്. വിവാഹം ഗുരുവായൂരിൽ വെച്ചാണ് നടന്നത്. അമർദീപ് കൗറാണ് വധു. മുംബൈ ആസ്ഥാനമായുള്ള നടിയും ഫാഷൻ മോഡലുമാണ് അമർദീപ് കൗർ സിയാൻ. 1992 നവംബർ 22ന് ഗുജറാത്തിൽ ഒരു പഞ്ചാബി സിക്ക് കുടുംബത്തിലാണ് അമർദീപ് ജനിച്ചത്. 2016ലെ മനസ്വിനി മിസ് താനെയായി കിരീടം ചൂടിയുണ്ട് അമർദീപ്.
2017ലെ ക്യാമ്പസ് പ്രിൻസസ് ഫൈനലിസ്റ്റുമായിരുന്നു. വധു നോർത്ത് ഇന്ത്യയിൽ നിന്നാണെങ്കിലും താലികെട്ട് ചടങ്ങുകളെല്ലാം കേരളത്തിന്റെ തനത് രീതിയിലാണ് നടന്നത്. വധു വരന്മാരുടെ വസ്ത്രങ്ങൾ പോലും കസവ് മുണ്ടും കേരള സാരിയുമായിരുന്നു. മുല്ലപ്പൂവും മിനിമൽ ആഭരണങ്ങളുമെല്ലാം ധരിച്ച് ഒരുങ്ങി വന്നതോടെ അമർദീപും നാടൻ പെണ്ണായി.

അതേസമയം പഞ്ചാബി വിവാഹത്തിലെ പ്രധാന ചടങ്ങാണ് കലീര. വധുവിന്റെ സഹോദരിമാരും സുഹൃത്തുക്കളും ചേർന്ന് വധുവിന്റെ കൈകളിൽ ആഭരണങ്ങൾ കൊരുത്തുവെക്കും. ഇതാണ് കലീര. വിവാഹ ചടങ്ങുകൾ കഴിഞ്ഞാൽ വധു തന്റെ കൈകളിലെ കരീല സുഹൃത്തുക്കളുടേയും സഹോദരിമാരുടേയും മുകളിൽ പൊട്ടിച്ച് വീഴ്ത്താൻ ശ്രമിക്കും. അത്തരത്തിലുള്ള ട്രെഡീഷണൽ കലീര വധു അമർദീപ് കൈകളിൽ അണിഞ്ഞിരുന്നു.
അങ്ങനെ ബാച്ചിലറായിരുന്ന ഒരു നടൻ കൂടി കൈ വിട്ടുപോയി എന്നാണ് സുദേവിന്റെ വിവാഹവീഡിയോ കണ്ട് ആരാധകരിൽ ചിലർ കുറിച്ചത്. മറ്റ് ചിലർ വിവാഹ വീഡിയോ വൈറലായപ്പോൾ ശ്രദ്ധിച്ചത് ഇരുവരും തമ്മിലുള്ള ഉയരത്തിന്റെ വ്യത്യാസമാണ്. ഒപ്പം നടക്കുമ്പോൾ ഒരു സ്റ്റൂൾ കൂടി കയ്യിൽ കരുതേണ്ടി വരുമല്ലോ എന്നാണ് ചിലർ നടന്റെ പൊക്കകുറവിനെ പരിഹസിച്ച് കുറിച്ചത്.
വിക്കിപീഡിയ പ്രകാരം സുദേവിന് മുപ്പത്തിയെട്ടും വധു അമർദീപിന് മുപ്പത്തിയൊന്നും വയസാണ്. ഏറെ നാളുകളായി ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് താരങ്ങളുടെ സോഷ്യൽമീഡിയ പേജിൽ നിന്നും വ്യക്തമാകുന്നത്. മാതാപിതാക്കൾക്കൊപ്പം രസകമായ റീലുകൾ ചെയ്യാറുള്ളതിനാൽ സുദേവിനെപ്പോലെ തന്നെ താരത്തിന്റെ മാതാപിതാക്കളും ആരാധകർക്ക് പരിചിതരാണ്.


Click it and Unblock the Notifications