അറേഞ്ച്ഡ് ആണെങ്കില്‍ പഞ്ചാബി പെണ്‍കുട്ടി ഭാര്യയായി വരില്ലല്ലോ! ഭാര്യയെ പരിചയപ്പെടുത്തി നടന്‍ സുദേവ് നായര്‍

ന്യൂജനറേഷന്‍ വില്ലത്തരം കൊണ്ടും വേറിട്ട കഥാപാത്രങ്ങളിലൂടെയും മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന നടനാണ് സുദേവ് നായര്‍. ഒത്തിരി ആരാധികമാരുള്ള സുദേവ് കഴിഞ്ഞ ദിവസമാണ് വിവാഹിതനാവുന്നത്. തന്റെ പ്രണയത്തെ കുറിച്ചോ വിവാഹത്തെ കുറിച്ചോ യാതൊരു കാര്യവും വെളിപ്പെടുത്താതെ വളരെ രഹസ്യമായിട്ടാണ് നടന്‍ വിവാഹം പ്ലാന്‍ ചെയ്യുന്നത്.

അങ്ങനെ ഗുരുവായൂര്‍ അമ്പലത്തില്‍ വച്ച് ലളിതമായിട്ടാണ് കല്യാണം നടത്തിയത്. പിന്നാലെ ഭാര്യയെ പുറംലോകത്തിന് പരിചയപ്പെടുത്തിയിരിക്കുകയാണ് സുദേവിപ്പോള്‍. മോഡലിങ് രംഗത്ത് സജീവമായ അമര്‍ദീപ് കൗര്‍ ആണ് സുദേവിന്റെ ഭാര്യ. ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവിലായിരുന്നു താരങ്ങള്‍ വിവാഹിതരാവുന്നത്.

sudev-nair

വിവാഹത്തിന് ശേഷം തങ്ങളുടെ പ്രണയത്തെ പറ്റി മനസ് തുറന്നിരിക്കുകയാണ് താരങ്ങളിപ്പോള്‍. തന്റെ വിവാഹം അറഞ്ചേഡ് അല്ലെന്നും മൂന്ന് വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് വിവാഹിതനായതെന്നുമാണ് ജാങ്കോ സ്‌പേസ് ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ സുദേവും ഭാര്യ അമര്‍ദീപും പറയുന്നത്.

ഇതൊരു അറേഞ്ച്ഡ് മ്യാരേജ് ആവാന്‍ സാധ്യത വളരെ കുറവാണ്. കാരണം ഒരു പഞ്ചാബി പെണ്ണിനെ എന്റെ മാതാപിതാക്കള്‍ കണ്ടെത്തി വിവാഹം നടത്തി തരാന്‍ ഒരു ചാന്‍സുമില്ല. ഞങ്ങളുടേത് ലവ് മ്യാരേജാണ്. ഇവളൊരു മോഡലാണ്. മുംബൈയില്‍ വച്ച് പരിപാടിയ്ക്കിടെ കണ്ടുമുട്ടിയതാണ്. ഇത്രയും സുന്ദരിയായൊരു പെണ്‍കുട്ടിയെ കണ്ടപ്പോള്‍ ആദ്യ കാഴ്ചയില്‍ തന്നെ ഞാന്‍ വീണ് പോയെന്നാണ് സുദേവ് പറയുന്നത്.

വിവാഹക്കാര്യം ആദ്യം അമ്മയാണ് പറയുന്നത്. ഞാന്‍ ഇതിനെ കുറിച്ച് സംസാരിച്ചിട്ടേയില്ല. അമ്മ ഇങ്ങോട്ടാണ് നീ വിവാഹം കഴിക്കുന്നില്ലേന്ന് ചോദിക്കുന്നത്. ഞങ്ങളുടെ റീല്‍സൊക്കെ അമ്മ കണ്ടിരുന്നു. എന്നാല്‍ എന്റെ മറുപടി, കല്യാണമോ, ഞാനതിനെ പറ്റിയൊന്നും ചിന്തിച്ചിട്ടില്ലെന്ന് പറഞ്ഞു. അതിന് ശേഷം സീരിയസായി കല്യാണത്തെ പറ്റി ആലോചിക്കുകയായിരുന്നു.

അമര്‍ദീപിന്റെ വീട്ടില്‍ വിവാഹക്കാര്യം പറഞ്ഞപ്പോള്‍ അവര്‍ക്ക് സന്തോഷമായിരുന്നു. കുഴപ്പമൊന്നും ഉണ്ടായില്ല. മാത്രമല്ല ഞങ്ങള്‍ രണ്ട് പേരും മുംബൈയില്‍ ഏകദേശം അടുത്ത സ്ഥലത്താണ് വളര്‍ന്നത്. അക്കാര്യം നേരത്തെ അറിയില്ലായിരുന്നു. രണ്ടാളുടെയും വീടുകള്‍ തമ്മില്‍ ഒരു മിനുറ്റ് ദൂരമേ ഉണ്ടായിരുന്നുള്ളു. പക്ഷേ ഞങ്ങളൊരിക്കലും കണ്ടിട്ടില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം വര്‍ക്കുമായി ബന്ധപ്പെട്ട് കണ്ടുമുട്ടിയപ്പോഴാണ് ഞങ്ങള്‍ അയല്‍ക്കാരാണെന്ന് അറിയുന്നത്.

sudev-nair

ഒരേ സ്ഥലത്ത് ജനിച്ച് വളര്‍ന്നവരായത് കൊണ്ട് ഞങ്ങളുടെ രീതികളും മറ്റുമൊക്കെ ഏകദേശം ഒന്നായിരുന്നു. അതൊക്കെ ഞങ്ങളുടെ ബന്ധം കൂടുതല്‍ ശക്തമാവാന്‍ കാരണമായി.

വിവാഹത്തിന്റെ വസ്ത്രങ്ങളൊക്കെ ഭാര്യയുടെ ഇഷ്ടപ്രകാരം ചെയ്തതാണെന്നും സുദേവ് പറയുന്നു. അമര്‍ദീപിന്റെ ജോലി തന്നെ ഫാഷന്‍ മേഖലയിലാണ്. തനിക്ക് യാതൊരു പിടുത്തവുമില്ലാത്തതും ആ മേഖലയാണ്. അതുകൊണ്ട് തന്നെ വിവാഹവസ്ത്രങ്ങളും മറ്റുമൊക്കെ അവള്‍ തന്നെയാണ് തിരഞ്ഞെടുത്തത്.

പിന്നെ നമ്മള്‍ ഏത് ട്രഡീഷനൊപ്പമാണ് പോവുന്നത്. അതിന് അനുസരിച്ച് വിവാഹം നടത്താമെന്നുള്ളതായിരുന്നു തീരുമാനം. അങ്ങനെയാണ് കേരളത്തിന്റെ തനിമ അനുസരിച്ചുള്ള വിവാഹവസ്ത്രങ്ങളും മറ്റും ചെയ്തത്. അതുപോലെ ഗുരുവായൂരില്‍ വച്ച് കല്യാണം കഴിക്കാമെന്നും ഭാര്യ തന്നെയാണ് പറഞ്ഞതെന്നും സുദേവ് കൂട്ടിച്ചേര്‍ക്കുന്നു.

More from Filmibeat

Read more about: sudev nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X