ഒന്നിനും ഒരു മര്യാദയില്ലാത്ത കഥാപാത്രമാണ് അത്, ജീവിതത്തിലും അത്തരത്തിലുളള ആളുകളുണ്ട്: സുധീര്‍ കരമന

By Midhun Raj

ക്യാരക്ടര്‍ റോളുകളിലൂടെ മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ട താരമാണ് സുധീര്‍ കരമന. സപ്തമശ്രീ തസ്‌കരഹ, എന്ന് നിന്‌റെ മൊയ്തീന്‍ പോലുളള സിനിമകളിലാണ് നടന്‍ തിളങ്ങിയത്. അതേസമയം ജയറാമിന്‌റെ പട്ടാഭിരാമന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ച അനുഭവം പങ്കുവെക്കുകയാണ് സുധീര്‍ കരമന. ചായക്കട ചന്ദ്രന്‍ എന്ന കഥാപാത്രമായിട്ടാണ് നടന്‍ സിനിമയില്‍ എത്തുന്നത്. അതില്‍ കുഴപ്പം പിടിച്ചൊരു ക്യാരക്ടറായിരുന്നു എന്ന് സുധീര്‍ കരമന പറയുന്നു. ഒന്നിനും ഒരു മര്യാദയില്ലാത്ത, വേണമെങ്കില്‍ കഴിച്ചിട്ട് പോയ്‌ക്കോ എന്ന മനോഭാവമുളള ക്യാരക്ടറാണ് അത്.

sudheer-karamana

അങ്ങനെയുളള ചിലര്‍ യഥാര്‍ത്ഥ ജീവിതത്തിലും ഉണ്ടെന്ന് നടന്‍ പറയുന്നു. ഹോട്ടലൊക്കെ സെറ്റ് ചെയ്തിട്ടാണ് ചിത്രീകരണം. എനിക്ക് രണ്ട് ദിവസമാണ് ഷൂട്ടിംഗുണ്ടായത്. ഞാന്‍ ആ സമയത്ത് ഇന്ത്യക്ക് പുറത്തായിരുന്നു. സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടി നാട്ടിലേക്ക് വന്നു. ഇങ്ങനെയൊരു കഥാപാത്രമാണെന്ന് പറഞ്ഞിരുന്നു. അവര് പറഞ്ഞ ദിവസം തന്നെ എത്തുകയായിരുന്നു. മുഴുനീള കഥാപാത്രം ചെയ്യുന്നതിനേക്കാള്‍ ചിലപ്പോ വന്നുപോകുന്ന ഒരു കഥാപാത്രത്തിനായിരിക്കും പ്രാധാന്യം എന്നും നടന്‍ പറഞ്ഞു

മുഴുനീള കഥാപാത്രമായിട്ടും ശ്രദ്ധിക്കപ്പെടാതെ പോയ പലരെയും കണ്ടിട്ടുണ്ട്. കുറച്ചുദിവസത്തേക്ക് വിളിക്കുമ്പോ സിനിമയെ കുറിച്ച് കൂടുതല്‍ അറിയാന്‍ ശ്രമിക്കാറുണ്ടോ എന്ന് ചോദ്യത്തിന് ഞാന്‍ എന്‌റെ കഥാപാത്രം മാത്രമേ നോക്കാറുളളൂ എന്ന് നടന്‍ പറഞ്ഞു. പിന്നെ കൂടുതല്‍ ദിവസമുളള കഥാപാത്രം ആണെങ്കില്‍ സിനിമയുടെ കഥയൊക്കെ നോക്കും, അഭിമുഖത്തില്‍ സുധീര്‍ കരമന വ്യക്തമാക്കി

എല്ലാ വസ്ത്രങ്ങളും ചേരും, നടി അനസൂയയുടെ ചിത്രങ്ങള്‍ കാണാം

More from Filmibeat

Read more about: sudheer karamana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X