'രണ്ടാമത് ഒന്ന് കെട്ടണമെന്ന അതിയായ ആഗ്രഹമുണ്ടായിരുന്നു... ഒരുപാട് ചിന്തിച്ച് ഒടുവിൽ ഉറച്ച തീരുമാനത്തിലെത്തി'
വില്ലത്തരത്തിലൂടെയായി മലയാളികള്‍ക്ക് പ്രിയങ്കരനായി മാറിയ താരമാണ് നടൻ സുധീര്‍ സുകുമാരന്‍. വില്ലന്‍ വേഷങ്ങളില്‍ നിന്ന് അഭിനയ ജീവിതം ആരംഭിച്ച അദ്ദേഹം വിനയന്‍ സംവിധാനം ചെയ്ത ഡ്രാക്കുള എന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. കൂടാതെ ഒട്ടനവധി സൂപ്പർ സിനിമകളിൽ ശ്രദ്ധേയ വേഷങ്ങളും ചെയ്തിരുന്നു. മലയാളത്തിൽ മാത്രമല്ല അന്യ ഭാഷ സിനിമകളിലും നിരവധി വേഷങ്ങൾ ചെയ്തിട്ടുള്ള സുധീർ ഒരു കാൻസർ സർവൈവർ കൂടിയാണ്.
അര്‍ബുദ ബാധിതനായി ഏറെനാള്‍ ചികിത്സയില്‍ കഴിഞ്ഞതിനെ കുറിച്ചെല്ലാം പലപ്പോഴായി വെളിപ്പെടുത്തിയിട്ടുമുണ്ട് സുധീർ. ഇപ്പോഴിതാ സോഷ്യൽമീഡിയയിൽ സുധീർ പങ്കിട്ട ഏറ്റവും പുതിയ പോസ്റ്റും വീഡിയോയുമാണ് വൈറലാകുന്നത്. രണ്ടാമത് ഒന്ന് കെട്ടണമെന്ന അതിയായ ആഗ്രഹമുണ്ടായിരുന്നുവെന്നും അത് സാധിച്ചുവെന്നുമാണ് പുതിയ പോസ്റ്റിൽ താരം എഴുതിയത്.

എന്നാൽ ഇതുകേട്ട് ആരാധകർ ഞെട്ടേണ്ടതില്ല. സുധീർ രണ്ടാമതും വിവാഹം ചെയ്തത് ഭാര്യ പ്രിയയെ തന്നെയാണ്. ഇരുപത്തിയഞ്ചാം വിവാഹ വാർഷികത്തോട് അനുബന്ധിച്ച് താലികെട്ട് എന്ന ചടങ്ങ് വീണ്ടും ഒന്ന് കൂടി നടത്തിയെന്ന് മാത്രം. വലിയ ആഢംബരമില്ലാതെ നടത്തിയ താലിക്കെട്ട് ചടങ്ങിന്റെയും പിന്നീട് നടന്ന വിവാഹ വാർഷിക ആഘോഷത്തിന്റെയും വീഡിയോയും കുറിപ്പിനൊപ്പം സുധീർ പങ്കുവെച്ചിട്ടുണ്ട്.
രണ്ടാമത് ഒന്ന് കെട്ടണം എന്ന അതിയായ ആഗ്രഹം മനസിൽ ഉണ്ടായിരുന്നു. ഒരുപാട് ചിന്തിച്ച് ഒടുവിൽ ഒരു ഉറച്ച തീരുമാനത്തിലെത്തി. കഴിഞ്ഞ 25 വർഷമായി എന്നെ സഹിച്ച് എന്റെ കൊച്ചു കൊച്ചു ചുറ്റിക്കളികൾ ഒന്നും കണ്ടില്ലന്ന് നടിച്ച് എന്റെ താങ്ങും തണലുമായി നിന്ന ഇവളോളം വരില്ല മറ്റാരും. ഒടുവിൽ അവളെ തന്നെ ഒന്നൂടെ അങ്ങ് കെട്ടി. അല്ല പിന്നെ...അനുഗ്രഹിക്കുക.. ആശിർവദിക്കുക.
സംഭാവനകൾ ഗൂഗിൾ പേ വഴിയും സ്വീകരിക്കുന്നതാണ് എന്നാണ് രസകരമായി സുധീർ കുറിച്ചത്. താരങ്ങൾ അടക്കം നിരവധി പേരാണ് സുധീറിനും ഭാര്യയ്ക്കും ആശംസകളുമായി എത്തിയത്. മക്കളില്ലാത്ത ദമ്പതികള്‍ക്ക് ഭാര്യയുടെ എഗ്ഗ് നല്‍കി സഹായിച്ചതിനെ കുറിച്ചെല്ലാം സുധീറും ഭാര്യയും തുറന്ന് സംസാരിച്ചിരുന്നു. ആ വീഡിയോ വൈറലായതിനുശേഷം സുധീർ-പ്രിയ ദമ്പതികൾക്ക് ആരാധകർ ഏറെയാണ്.
പ്രിയയെ പെണ്ണുകാണാന്‍ പോയതിനെക്കുറിച്ചും വിവാഹം ഉറപ്പിച്ചതിനെക്കുറിച്ചും എല്ലാം സുധീർ മുമ്പ് വെളിപ്പെടുത്തിയിട്ടുണ്ട്. പ്രിയയെ ജീവിത സഖിയാക്കിയതാണ് ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനമെന്നാണ് സുധീർ പറയാറുള്ളത്. സൗദിയില്‍ ജോലി ചെയ്തിരുന്ന സമയത്തായിരുന്നു പെണ്ണുകാണാന്‍ പോയത്. ബ്രോക്കറായിരുന്നു കൂടെ വന്നത്.

ഇവളാണ് എനിക്ക് പറഞ്ഞിട്ടുള്ള പെണ്ണ് എന്നൊരു തോന്നല്‍ മനസിലേക്ക് വന്നിരുന്നു. അന്ന് ഞാന്‍ കാണാന്‍ ഇതിനേക്കാളും ഗ്ലാമറാണ്. കവിളൊക്കെ തുടുത്ത് നില്‍ക്കുമായിരുന്നു. അതൊരു നരുന്ത് പെണ്ണല്ലേ... നന്നായി മെലിഞ്ഞിട്ടല്ലേ... നമുക്ക് വേറെ നോക്കാമെന്നായിരുന്നു അച്ഛന്‍ പറഞ്ഞത്. എനിക്ക് ഇത് തന്നെ മതിയെന്നായിരുന്നു ഞാന്‍ പറഞ്ഞത്.
17 വയസായതല്ലേയുള്ളൂ. 18 ആവാന്‍ കാത്തിരിക്കണം. എന്‍ഗേജ്‌മെന്റ് നടത്തി ഒരുവര്‍ഷം കഴിഞ്ഞിട്ട് കല്യാണം നടത്താമെന്നായിരുന്നു എന്റെ മറുപടി. പ്രിയ എന്ന വ്യക്തി എന്റെ ജീവിതത്തില്‍ വന്നതാണ് എനിക്കേറ്റവും വലിയ സന്തോഷവും സമാധാനവും. ഇന്നുവരെ എന്റെ പേഴ്‌സണല്‍ കാര്യങ്ങള്‍ പ്രിയ ഇടപെട്ടിട്ടില്ല. എന്നെ സ്‌നേഹിക്കുകയും കെയര്‍ ചെയ്യുകയുമാണ് അവള്‍.
ഭാര്യവീട്ടുകാര്‍ക്ക് എതിര്‍പ്പ് വരുമോയെന്ന സംശയമുണ്ടായിരുന്നു. കല്യാണം കഴിഞ്ഞ് തിരിച്ച് പോയപ്പോള്‍ എനിക്ക് അവിടെ നില്‍ക്കാനാവില്ല. അനിയനെ ബിസിനസ് ഏല്‍പ്പിച്ച് ഞാന്‍ സൗദിയോട് ബൈ പറഞ്ഞ് പോരികയായിരുന്നുവെന്നാണ് സുധീര്‍ വിവാഹ കഥ വെളിപ്പെടുത്തി പറഞ്ഞത്. ഇരുവരുടെയും മക്കൾ പഠനവും ജോലിയുമായി വിദേശത്താണ്.


Click it and Unblock the Notifications











