കഷ്ടിച്ചായിരുന്നു ജീവന്‍ തിരിച്ച് കിട്ടിയത്, അച്ഛനെ വിളിക്കാന്‍ ശബ്ദം വന്നില്ല, ആ സംഭവം പറഞ്ഞ് സുധീഷ്

മലയാള സിനിമയ്ക്ക് ഏറ്റവും വേണ്ടപ്പെട്ട മുഖമാണ് നടന്‍ സുധീഷിന്റേത്. കഴിഞ്ഞ 34 വര്‍ഷമായി കൂട്ടുകാരനായും അമ്മാവനായും ചേട്ടനായുമൊക്കെ നടന്‍ സിനിമയില്‍ സജീവമാണ്. ബാലതാരമായിട്ടായിരുന്നു നടന്‍ സിനിമയില്‍ എത്തിയത്. തുടക്കകാലത്ത് നല്ല അവസരങ്ങള്‍ നടനെ തേടി എത്തിയിരുന്നെങ്കിലും പിന്നീട് ടൈപ്പ് കാസ്റ്റിംഗില്‍ കുടുങ്ങി പോവുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ടൈപ്പ്കാസ്റ്റ് എന്ന വേലിക്കെട്ട് പൊട്ടിച്ചു കൊണ്ട് സുധീഷ് സിനിമയില്‍ സജീവമായിരിക്കുകയാണ്. മികച്ച കഥാപാത്രങ്ങളാണ് രണ്ടാം വരവില്‍ നടനെ തേടി എത്തിയിരിക്കുന്നത്.

കലാകുടുംബത്തിലാണ് സുധീഷ് വളര്‍ന്നത്. നാടകത്തിലൂടെയായിരുന്നു അഭിനയജീവിതം തുടങ്ങിയത്. അച്ഛനോടൊപ്പമായിരുന്നു തുടക്കം. നിരവധി വേദികളില്‍ ഇരുവരും ഒന്നിച്ച് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ചെറുപ്രായത്തില്‍ തന്നെ നിരവധി പുരസ്‌കാരങ്ങളും നടന്‍ കരസ്ഥമാക്കിയിരുന്നു.

സുധീഷ്

ഇപ്പോഴിത മരണം നേരില്‍ കണ്ട നിമിഷത്തെ കുറിച്ച് പറയുകയാണ് നടന്‍. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു സുധീഷ് ഇക്കാര്യ പറഞ്ഞത്. 12 അടി പൊക്കത്തില്‍ നിന്ന് വീഴാതെ കഷ്ടിച്ചാണ് രക്ഷപ്പെട്ടതെന്നാണ് ആ സംഭവം പങ്കുവെച്ച് കൊണ്ട് നടന്‍ പറയുന്നു.

സുധീഷിന്റെ വാക്കുകള്‍ ഇങ്ങനെ.... കോഴിക്കോട്ടെ ടാഗോര്‍ ഹാളിലാണ നടകം നടക്കുന്നത്. നിയന്ത്രണമെന്നാണ് നാടകത്തിന്റെ പേര്. അച്ചനും വേണു ചേട്ടനും (വേണു പാലാഴി) ശിവരാമേട്ടന്‍ എന്നിവരും നാടകത്തിലുണ്ട്'; സുധീഷ് തുടര്‍ന്നു.

അപകടം

നാടകത്തില്‍ നടുക്കടലില്‍പ്പെട്ട കപ്പല്‍ ജീവനക്കാരാണ് ഞങ്ങള്‍. ക്രൂരനായ കഥാപാത്രത്തെയാണ് അച്ഛന്‍ അവതരിപ്പിക്കുന്നത്. ക്ലൈമാക്‌സില്‍ എന്നെ കൊല്ലാനായി അച്ഛന്റെ കഥാപാത്രം വരുമ്പോള്‍ വേണുഏട്ടന്‍ എന്നെ തോളി ല്‍ കിടത്തി കപ്പലിന്റെ മുകള്‍ തട്ടിലേക്ക് വലിഞ്ഞു കയറും. ഇതാ്ണ് സീന്‍. ഇതിനായി ഒരു വലിയ സെറ്റാണ് നടന്‍ ഒരുക്കിയിരിക്കുന്നത്.

നാടകത്തിനായി വേണു ഏട്ടന്‍ കയറില്‍ തൂങ്ങി മുകളിലേക്കു വലിഞ്ഞു കയറുന്നതെല്ലാം പരിശീലിച്ചു. എന്നാല്‍ ഞാന്‍ കുട്ടിയായത് കൊണ്ട്് റിഹേഴ്‌സല്‍ നോക്കിയില്ല. അപ്പോള്‍ തോളിലിട്ടോളം എന്നായിരുന്നു പറഞ്ഞത്. നാടകം തുടങ്ങി. ക്ലൈമാക്‌സ് സീന്‍ ആയി. തോര്‍ത്ത് തോളത്തിടും പോലെ അദ്ദേഹം എന്നെ തോളത്തിട്ടു. വലിഞ്ഞു കയറാന്‍ തുടങ്ങി. എന്നാല്‍ അത് അത്ര എളുപ്പമായിരുന്നില്ല'; സുധീഷ് പറഞ്ഞു

രക്ഷപ്പെട്ടത്

ഞാനും വേണു ചേട്ടനുമൊക്കെ വിയര്‍പ്പില്‍ കുളിച്ചിരിക്കുകയാണ്. കയറില്‍ കേറാന്‍ തുടങ്ങിയതും എനിക്ക് ശരീരത്തില്‍ പിടുത്തം കിട്ടാതായി ഞാന്‍ തലകുത്തി പിന്നോട്ടു ഊര്‍ന്നു തുടങ്ങി. താഴെ സ്റ്റേജിന്റെ തറ കാണാം അവിടെ അച്ഛന്‍ സദസ്സിലേക്കു നോക്കി അഭിനയിക്കുന്നു. എനിക്ക് ഉണ്ടാകാന്‍ പോവുന്ന അപകടം അച്ഛനറിയില്ല.'അച്ഛാ' എന്നു വിളിക്കണമെന്നും ഉണ്ട്. ശബ്ദം കിട്ടുന്നില്ല. കാല്‍പാദങ്ങള്‍ പിണച്ച് വേണുഏട്ടന്റെ കഴുത്തില്‍ മുറുക്കി പിടിച്ചു. അന്ന് പന്ത്രണ്ട് അടി പൊക്കത്തില്‍ കഷ്ടിച്ചായിരുന്നു രക്ഷപ്പെട്ടത്'; ആ ഭീതി ജനിപ്പിച്ച സംഭവം വെളിപ്പെടുത്തി കൊണ്ട് പറഞ്ഞു.

അച്ഛനെ ചുറ്റിപ്പറ്റിയായിരുന്നു ജീവിതം. അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ വിയോഗം തന്നെ വല്ലാതെ തളര്‍ത്തിയെന്നും സുധീഷ് അഭിമുഖത്തില്‍ പറയുന്നുണ്ട്.

Recommended Video

മമ്മൂട്ടി കമൽ ഹസൻ ചിത്രം വരുന്നു, വമ്പൻ പ്രഖ്യാപനം | Kamal Haasan | #Kollywood | FilmiBeat Malayalam
 അച്ഛന്റെ  വിയോഗം

ഞാന്‍ അഭിനയിക്കുന്നത് കാണാന്‍ ആഗ്രഹിച്ചിരുന്നത് അച്ഛനായിരുന്നു. അദ്ദേഹം പോയതോടെ സിനിമയില്‍ അഭിനയിക്കേണ്ട എന്നുവരെ തോന്നിപ്പോയി. വീട്ടില്‍ നിന്ന് സിനിമ കാണാന്‍ പോകുന്നെങ്കില്‍ അത് അച്ഛനൊപ്പമായിരുന്നു. പിന്നെ, മാസങ്ങളോളം സിനിമ കാണാന്‍ പോലും പോയില്ല. വീട്ടില്‍ തന്നെയിരുന്നു.
ആറു വര്‍ഷം മുന്‍പാണ് അച്ഛന്‍ മരിക്കുന്നത്. സ്‌കൂട്ടര്‍ ഇടിച്ചു രണ്ടാഴ്ചയോളം ആശുപത്രിയില്‍. തിരിച്ചു വരുമെന്ന് പ്രതീക്ഷിച്ചു. പക്ഷേ, അച്ഛന്‍ പോയി'; നടന്‍ ഉള്ളിലുള്ള സങ്കടം അടക്കി പിടിച്ചു കൊണ്ട പറഞ്ഞ് നിര്‍ത്തി.

സുധീഷിന്റെ മകനും സിനിമയില്‍ ചുവട് വെച്ചിട്ടുണ്ട്.സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്ത 'കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്ലൊയിലൂടെയായിരുന്നു അരങ്ങേറ്റം.

More from Filmibeat

Read more about: sudheesh സുധീഷ്
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X