എന്തിനാടോ ഇങ്ങനെത്തെ പടത്തില്‍ അഭിനയിച്ചത്? അറുബോറനായിട്ടുണ്ടെന്ന് പറയുന്നത് ഭാര്യ മാത്രം; സുധീഷ്

ചെറിയ പ്രായത്തില്‍ അഭിനയിച്ച് തുടങ്ങി പിന്നീട് നായകനിരയിലേക്ക് വളര്‍ന്ന താരമാണ് സുധീഷ്. അന്നും ഇന്നും സുധീഷ് പ്രേക്ഷകരുടെ പ്രിയങ്കരനാണ്. മുപ്പത്തിയെട്ട് വര്‍ഷത്തോളം നീണ്ട അഭിനയ ജീവിതം ഇപ്പോഴും മോശമില്ലാതെ തുടരുകയാണ് താരം. ഇതിനിടയില്‍ ഇരുനൂറിലധികം സിനിമകളിലും നടന്‍ അഭിനയിച്ചു.

ഇപ്പോഴിതാ തന്റെ വിശേഷങ്ങളും കുടുംബത്തെ പറ്റിയുമൊക്കെ തുറന്ന് സംസാരിക്കുകയാണ് താരം. ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ അതിഥിയായി എത്തിയതായിരുന്നു സുധീഷ്. അവതാരകന്റെ ചോദ്യത്തിന് മറുപടി പറയവേ ഭാര്യ ധന്യയെ കുറിച്ചും തന്റെ വിവാഹം നടന്നതിനെ പറ്റിയുമൊക്കെ നടന്‍ തുറന്ന് പറഞ്ഞു.

actor-sudheesh

താന്‍ അഭിനയിച്ച പടം അറുബോറനായിരിക്കുന്നു, എന്തിനാടോ താനിങ്ങനത്തെ പടത്തില്‍ അഭിനയിച്ചത് എന്നൊക്കെ ആരെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നായിരുന്നു അവതാരകന്റെ ചോദ്യം. ഉണ്ടെന്ന് പറഞ്ഞ നടന്‍ അത് തന്റെ ഭാര്യയാണെന്ന് കൂട്ടിച്ചേര്‍ത്തു.

ഭാര്യ ധന്യയെ കണ്ടുമുട്ടിയതിനെ പറ്റിയും വിവാഹം കഴിച്ചതിനെ കുറിച്ചും സുധീഷ് പറഞ്ഞിരുന്നു. 'ധന്യ എന്റെയൊരു ഡിസ്റ്റന്റ് റിലേറ്റീവാണ്. ബന്ധം പറയുകയാണെങ്കില്‍ ഒരുപാടുണ്ടാവും. അകന്ന ബന്ധു കൂടി ആയതിനാല്‍ എന്നെ കുറിച്ച് നന്നായിട്ട് അറിയാമായിരുന്നു. ഞാന്‍ നല്ലവനാണെന്നും നല്ല കുടുംബമാണെന്നും ഒക്കെ മനസിലാക്കി. അന്ന് സിനിമാക്കാരന് പെണ്ണ് കിട്ടില്ലെന്നൊരു ചര്‍ച്ച പൊതുവേയുണ്ട്. എല്ലാ കാലത്തും അങ്ങനെ തന്നെയൊരു സംസാരമുണ്ട്.

പത്തിരുപത് വയസ് ആയപ്പോഴെ മുപ്പത് വയസിന് ശേഷമേ വിവാഹം കഴിക്കുകയുള്ളു എന്നൊരു തീരുമാനം ഉണ്ടായിരുന്നു. അതുവരെ അടിച്ച് പൊളിക്കാമെന്ന് തീരുമാനിച്ചിട്ടാണ്. കല്യാണം കഴിഞ്ഞാല്‍ ഒന്നും നടക്കില്ലല്ലോ എന്ന് വിചാരിച്ചു. എന്തായാലും ധന്യയുടെ വീട്ടുകാര്‍ക്ക് എന്നെ പറ്റി അറിയാമായിരുന്നു. അങ്ങനെയാണ് സിനിമാക്കാരനായിട്ടും എനിക്ക് പെണ്ണ് കിട്ടിയത്. ധന്യ എന്റെ പല സിനിമകളും കണ്ടിട്ടുണ്ടായിരുന്നു. അതില്‍ 'ആധാരം' എന്ന സിനിമയാണ് അവള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ടതെന്നും സുധീഷ് പറയുന്നു.

actor-sudheesh

ഇതിന് ശേഷമാണ് താനും ധന്യയും തമ്മിലുള്ള വിവാഹം നടന്നത്. വീട്ടില്‍ ഞാന്‍ അഭിനയിക്കാറൊന്നുമില്ല. ധന്യ നല്ലൊരു എഴുത്തുകാരി കൂടിയാണ്. ആ കഴിവ് മകനും ലഭിച്ചിട്ടുണ്ട്. ഷോര്‍ട്ട് സ്റ്റോറി എഴുതി സമ്മാനമൊക്കെ അവന്‍ നേടിയിട്ടുണ്ടെന്നും നടന്‍ പറയുന്നു.

സിനിമയില്‍ അഭിനയിക്കുമ്പോള്‍ കൃത്യമായ പ്രതിഫലം കിട്ടാത്തതിനെ പറ്റിയും സുധീഷ് പറഞ്ഞിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്റെ പ്രതിഫലം ഇരുപത്തിയയ്യായിം ആയിരുന്നു. ഒരു സിനിമ ചെയ്യാമോ എന്ന് ചോദിച്ച് വിളിച്ചപ്പോള്‍ ഞാന്‍ എന്റെ പ്രതിഫലം ഇത്രയാണെന്ന് പറഞ്ഞു. ഇതോടെ അയാല്‍ കാല്‍ ലക്ഷം രൂപയോ എന്നിങ്ങോട്ടോ ചോദിച്ചു. പൈസയുടെ കണക്ക് പറയുമ്പോള്‍ അങ്ങനെയുളള വ്യത്യാസമുണ്ട്.

സിനിമയ്ക്ക് കൃത്യമായി പ്രതിഫലം കിട്ടാതെ വണ്ടിച്ചെക്കുകള്‍ തനിക്ക് ഒരുപാട് കിട്ടിയിട്ടുണ്ടെന്ന് സുധീഷ് പറയുന്നു. ഇപ്പോഴല്ല, വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. വണ്ടിച്ചെക്കുകള്‍ കിട്ടിയതില്‍ ഏറ്റവും കൂടുതല്‍ റെക്കോര്‍ഡ് ഇട്ടിരിക്കുന്നത് അമ്പിളി ചേട്ടനാണെന്നാണ് പറയപ്പെടുന്നത്. അത് ക്രോസ് ചെയ്യാന്‍ എനിക്ക് പറ്റിയിട്ടില്ല. കാരണം അദ്ദേഹം അത്രയധികം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ആളാണല്ലോന്ന് സുധീഷ് പറയുന്നു.

More from Filmibeat

Read more about: sudheesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X